Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു യാത്രാ മൊഴി... !

pic-011

തൊണ്ണൂറുകളുടെ അവസാനം. സര്‍ഗവേദിയും, ഫൊക്കാനയും കൂടി നടത്തുന്ന സാഹിത്യശില്പശാല. തരകന്‍ സാറും, സി. രാധാകൃഷണനും പ്രഫ. പുതുശ്ശേരി രാമചന്ദ്രനും പങ്കെടുക്കുന്ന രണ്ടു ദിവസം നീളുന്ന പരിപാടികള്‍. കാര്യങ്ങള്‍ ഒതുക്കി കൂട്ടാന്‍ നിലവെളിവില്ലാതെ ഓടുന്നതിനിടയിലാണ്, ഒരു പ്രായം ചെന്ന കൈ എന്നെ പിടിച്ചു നിര്‍ത്തിയത്.

‘എന്റെ പേര് ആന്റണി’. തന്നെ സമ്മതിച്ചു തന്നിരിക്കുന്നു. ഞാനൊരു സാഹിത്യകാരനാണെന്ന് പറഞ്ഞ് നാണം കെടുന്നില്ല. കുറച്ചു വായനയും, എഴുത്തും ഒക്കെ ഉണ്ട്. പഴയ ചോരയാണ്. നമുക്ക് വിശദമായി ഒന്ന് പരിചയപ്പെടണം. ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നില്ല'.

പ്രാരാബ്ദങ്ങള്‍ക്ക് ഇടയില്‍ ഞാനി പേരും, സംസാരവും ഒക്കെ മറന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വിളി വന്നു.

‘ഞാന്‍ ആന്റണി’ മുമ്പൊരിക്കല്‍ പരിചയപ്പെട്ടതാണ് . ‘ഞാനോര്‍ക്കുന്നു' ‘നമുക്കൊന്നിരിക്കണം. ചിലതൊക്കെ പറയാനുണ്ട്. അവിടെയാണ് ആ സൗഹൃദം തുടങ്ങുന്നത്. സൂര്യനു താഴെ ഏത് വിഷയവും ആന്റണി ചേട്ടന് ഇഷ്ടമാണ്. രണ്ടു ദിവസം കൂടുന്നതിനുള്ളില്‍ ഒരു വിളി വന്നിരിക്കും. താന്‍ കണ്ടത്, കേട്ടത്, വായിച്ചത്, അറിഞ്ഞത് എല്ലാം ഒന്ന് പറയാതെ ആന്റണി ചേട്ടന്‍ ഉറങ്ങില്ല. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എന്തിനോടും പ്രതികരിക്കാതെ വിടുന്ന പ്രശനമില്ല.

"തന്നോടെങ്കിലും ഇതൊന്നു പറഞ്ഞില്ലെങ്കില്‍ എനിക്ക് ഇരിക്ക പൊറുതി ഇല്ല. അതുകൊണ്ട് മാത്രം വിളിച്ചതാണ്.

ഇങ്ങനെ നിശ്ചയ ദാർഢ്യതയോടെ സംസാരിക്കുന്ന ചേട്ടന്റെ മനസ്സ് എനിക്ക് കാണാം! കവിതയോ ലേഖനമോ എഴുതിയവനോട് ദേഷ്യം തോന്നിയാല്‍ ഉടനെ വിളി :‘കവിത്വം തൊട്ടു തീണ്ടിയിട്ടില്ല. അവളിവിടെ നില്ക്കുന്നു അല്ലെങ്കില്‍ ഞാന്‍ കാര്യം ശരിക്ക് പറഞ്ഞ് മനസ്സിലാക്കിയേനെ "

സര്‍ഗവേദിയില്‍ ആന്റണി ചേട്ടനൊരു നിറസാന്നിധ്യമായിരുന്നു. ഓരോ വിഷയവും തന്റെതു മാത്രമായ കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ചേട്ടന് മടി ഉണ്ടായിരുന്നില്ല. നിലപാടുകളില്‍ നിന്ന് അണുവിട മാറാതെ വിമര്‍ശിക്കുകയാണെങ്കില്‍ കത്തിക്കയറി മനസ്സില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ്, മേശപ്പുറത്ത് രണ്ടടി അടിച്ചു അലറി നില്ക്കുന്ന ആന്റണി ചേട്ടന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.

അമേരിക്കന്‍ സാഹചര്യങ്ങളോടും ജീവിതത്തോടും പൊരുത്തപ്പെട്ടുപോയ ഒരു പച്ച മലയാളി !

സര്‍ഗവേദി മീറ്റിങ്ങു കഴിഞ്ഞാല്‍ പിറ്റേദിവസം രാവിലെ, മറക്കാതെ വിളിച്ചു, അതിന്റെ പ്രതികരണം പറയുക. വരുത്തേണ്ട മാറ്റങ്ങള്‍ സൂചിപ്പിക്കുക. വിഷയ നിര്‍ണയത്തിലുള്ള പാകപ്പിഴകള്‍ ചുണ്ടി കാണിക്കുക. 1992 മുതല്‍ നടന്നു വരുന്ന ഈ സംഘടനയ്ക്കു ആന്റണി ചേട്ടന്റെ വേര്‍പാട് അതെന്റെ വാക്കുകളില്‍ ഒതുങ്ങില്ല.

മറ്റു പലരെയും പോലെ ആന്റണി ചേട്ടന്‍ എന്റെയും സുഹൃത്തായിരുന്നു. ഗുരുതുല്യനായ ആ സതീര്‍ത്ഥ്യന് എന്റെ യാത്രാമൊഴി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.