Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ?

place-nzame

ചിക്കൻ, അലാസ്ക ∙ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ? സംശയിക്കേണ്ട. കോഴി തന്നെ. അലാസ്കയിൽ ചിക്കൻ ഉണ്ടായി മുപ്പത് വർഷത്തിനുശേഷമാണ് ഫ്ലോറിഡായിൽ ടൂ എഗ് ഉണ്ടായത്. ഈ സ്ഥലപ്പേരുകൾ വിചിത്രമായി തോന്നുന്നുവെങ്കിൽ കൂടുതൽ വിചിത്ര സ്ഥലനാമങ്ങളുണ്ട്.

പെൻസിൽവാനിയായിൽ ഒരു ഇന്റർ കോഴ്സും വെർജിൻ വില്ലും, ബ്ലൂബാൾസും ലൂസിയാനയിൽ മൂൺഷൈനും കട്ടോഫും കാലിഫോർണിയായിൽ വീഡും, ടെക്സാസിൽ അൺസേർട്ടനും, അലാസ്കയിൽ ഈക്കും, ജോർജിയായിൽ ബട്ട്സ് കൗണ്ടിയും ഇന്ത്യാനയിൽ സാന്റാക്ലോസും ഉണ്ട്.

ഇവയിൽ പലതും പേരു കൊണ്ടുമാത്രം സന്ദർശക ആകർഷണ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഫ്ലോറിഡയുടെ തലസ്ഥാനം ടാലഹാസിക്ക് 70 മൈൽ അകലെയാണ് ടൂ എഗ്. ഇവിടെ ഒരു ചെറിയ കർഷക സമൂഹമായിരുന്നു ഉണ്ടായിരുന്നത്. സ്ഥലത്തെ പലചരക്കു കടയിൽ രണ്ട് മുട്ട നൽകി ഇറച്ചിയോ ചീസോ ഗ്രാമീണർ വാങ്ങിയിരുന്നു. അങ്ങനെ ടൂ എഗ് എന്ന പേരുണ്ടായി. ഇപ്പോഴും ടൂ എഗ് കെയിൻ സിറപ്പ് വില്ക്കുന്ന പടം അവിടെയുണ്ട്.

കാനഡ അതിൽത്തിക്കടുത്തുള്ള ചെറിയ പട്ടണമാണ് അലാസ്കയിലെ ചിക്കൻ. 1902ൽ സ്ഥല വാസികൾ കണ്ടു പിടിച്ച പേരായിരുന്നു ടാർമിഗൻ. അവർ സ്ഥിരമായി കഴിച്ചിരുന്ന ഒരു പക്ഷിയുടെ പേരായിരുന്നു ഇത്. ഈ പേരിൽ തൃപ്തരാകാതെ പിന്നീട് സ്ഥലനാമം ചിക്കൻ എന്നാക്കുകയായിരുന്നു. പല സന്ദർശകരും കൗതുകം പൂണ്ട് ഈ സ്ഥലം തങ്ങളുടെ ഇടത്താവളം ആക്കുന്നു.

സാന്റാഫേ എന്ന പേരാണ് ഇന്ത്യാനയിലെ സാന്റാക്ലോസിന് ഉദ്ദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് മറ്റൊരു സാന്റാഫേ ഉളളതിനാൽ സാന്റാ ക്ലോസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2500 നിവാസികളുളള സ്ഥലത്ത് കൃത്യമായി പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നൽ പോലും ഇല്ല. എങ്കിലും പ്രതിവർഷം 10 ലക്ഷം സന്ദർശകരെത്തുന്നു. സാന്റാക്ലോസ് എന്ന തപാൽ മുദ്രപതിപ്പിച്ച് കത്തുകൾ തിരിച്ചയ്ക്കുവാൻ ഡിസംബറിൽ ലക്ഷക്കണക്കിന് അഭ്യർത്ഥനകൾ എത്തുന്നു.

ലൂസിയാന അതിർത്തിക്കടുത്തുളള ടെക്സാസിലെ അൺസേർട്ടന് ഈ പേര് കിട്ടിയത് മറ്റൊരു കൗതുകകരമായ കഥയാണ്. 1800കളിൽ കാഡോ ലേക്ക് പോർട്ടുകളിൽ എത്തിയിരുന്ന പെട്ടികളുടെ പുറത്തെ ലേബലുകൾ ഇളകി പോകാറുണ്ടായിരുന്നു. പെട്ടികളുടെ പുറത്ത് അൺസേർട്ടൻ എന്നെഴുതി അവസാന സ്ഥലത്തെത്തിച്ചിരുന്നു. 100 നിവാസികൾ മാത്രം ഉളള സ്ഥലത്തിന് അങ്ങനെ അൺസേർട്ടൻ എന്ന് പേരുണ്ടായി. ധാരാളം സന്ദർശകർ അനിശ്ചിതമായ ഈ സ്ഥലത്തെത്തുന്നു.

place-name-2

ജോർജിയായിലെ ബട്ട്സ് കൗണ്ടി കാപ്റ്റൻ സാമുവേൽ ബട്ട്സിന്റെ പ്രിൽ നിന്നുണ്ടായതാണ്. പേര് മാറ്റണം എന്ന നിർദേശം പല തവണ ഉണ്ടായെങ്കിലും പേര് മാറിയില്ല. ഇവിടെ സേവ് ഔവർ ബട്ട്സ് ടീഷർട്ടുകളും സ്കിറ്റുകളും വിൽക്കുന്ന കടകളുണ്ട്. കീപ്പ് ഔവർ ബട്ട്സ് ക്ലീൻ ബമ്പർ സ്റ്റിക്കറുകൾക്കും ആവശ്യക്കാരുണ്ട്. ഹൈവേ ഇന്റർ സ്റ്റേറ്റ് 75ൽ നിന്ന് കാണാവുന്ന വാട്ടർ ടാങ്കിന് മുകളിൽ ബ്യൂട്ടിഫുൾ ബട്ട്സ് എന്ന് വലിയ അക്ഷരത്തിലുളള സ്വാഗതമുണ്ട്.‌

മൗണ്ട് ഷാസ്തയുടെ അടിവാരത്ത് ആബനർവീഡ് ഒരു തടി വ്യാപാരം നടത്തിയിരുന്നു. അങ്ങനെ 1897ൽ കലിഫോർണിയയിൽ ഈ സ്ഥലത്തിന് വീഡ് എന്ന് പേരുണ്ടായി. മാരിവാന പ്രേമികൾക്ക് ഐ ലവ് വീഡ് എന്ന മുദ്രവാക്യം പരസ്യപ്പെടുത്തുവാൻ അവസരവും ലഭിച്ചു. എന്നാൽ സ്ഥലത്തെ മൗണ്ട് ഷാസ്ത ബ്രൂയിംഗ് കമ്പനി തങ്ങളുടെ മദ്യകുപ്പി ക്യാപ്പുകളിൽ ’എ ഫ്രണ്ട് ഇൻ വീഡ് ഈസ് എ ഫ്രണ്ട് ഇൻഡീഡ്. ട്രൈ ലീഗൽ വീഡ് ’ എന്നെഴുതിയപ്പോൾ ഫെഡറൽ ഗവൺമെന്റ് ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. വിചിത്രമെന്നും കൗതുക കരമെന്നും വിശേഷിപ്പിക്കാവുന്ന സ്ഥലനാമങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. 

Your Rating: