Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റയ്ക്കൊരു തുരുത്തില്‍

elsyyohannan

ആയുര്‍വ്വേദാസ്പ്പത്രി ക്കോണിലൊരേകാന്ത മൂകമാം തട്ടകം തന്നിലൊറ്റയ്ക്കൊരു താപസിയെപ്പോല്‍ കഴിച്ചൊരാ നാള്‍കളില്‍ ഭക്ഷണം, പരിചര്യം, ധാര, പിഴിച്ചിലും വേണ്ട പോലെത്തിക്കാന്‍ ഔഷധം നല്‍കിടാന്‍ വേണ്ടപോലാളുകള്‍ സന്നദ്ധ സേവരായ് ഏതു നേരത്തും വിളിപ്പുറത്തുണ്ടവര്‍ എത്ര സുഖദമാണാശ്വാസ ദായകം! എത്രമേല്‍ വ്യാധിയാല്‍ വന്നു പെട്ടീടിലും മേത്തരം ശുശ്രൂഷ, വിശ്രമം, വൈദ്യവും ചങ്ങനാശ്ശേരി പെരുന്നയില്‍ ഖ്യാതമാം മന്നം റോഡിന്‍ പാര്‍ശ്വേ മേവും നികേതനം 'ശ്രീശങ്കരായുര്‍വ്വേദാസ്പ്പത്രി രോഗിക്കീ ഭൂതല വീഥിയില്‍ വിണ്ടല മണ്ഡലം !

ഗ്രാമവിശുദ്ധിയിന്‍ ശാന്തിനൈര്‍മ്മല്യത്തില്‍ സൌവ്വര്‍ണ്ണ സൂരപ്രഭാപൂരപ്രാതത്തില്‍ മാറ്റൊലിക്കൊളളുമാ കൂജനാലാപവും മന്ദാനിലന്‍ തന്‍ തലോടലിലാമന്ദം ആലോലമാടും തരുവൃന്ദശാഖിയും പ്രാതസ്തരാം പാദചാരീ സവാരിയും മുറ്റത്തു പൂത്തു കുലകുത്തി നില്‍ക്കുമാ മാവþിലുലാവും വിഹംഗഗണങ്ങളും പുഷ്പാഭതിങ്ങും ആരാമ ശോഭയും പച്ചക്കദളിക്കുലത്തോപ്പിന്‍ കാന്തിയും ഏതൊരസുഖവും പാടേ മായിച്ചിടും വ്യാധിതക്കാശ്വാസമാകുമൊരാശ്രമം !

പുഞ്ചിരി തഞ്ചും വദനത്തിന്‍ സാന്ത്വനം സഞ്ചയിച്ചീടുമാ വൈദ്യ സാരജ്ഞരും ഒട്ടും മടുക്കാതെ സേവന വൃഗ്രരായ് ഒറ്റ വിളിപ്പുറത്തെത്തും ശുശ്രൂഷകര്‍ വെട്ടിത്തിളയ്ക്കും മരുന്നെണ്ണയില്‍ തുണി മുക്കിയാച്ചൂടോടെ ദേഹത്തുഴിയവേ യൌവ്വനയൂക്തമാം ആക്കൈത്തളിരുകള്‍ ചെന്നിറമാര്‍ന്നു തുടുത്തുളള ദൃശ്യവും ചൂടെഴുമെണ്ണത്തുണി പിഴിഞ്ഞാമന്ദം മേലാകെ വീഴ്ത്തവേ ലഭ്യമാമാനന്ദം ! രണ്ടു മണിക്കൂറായെണ്ണത്തോണീലാഴ്കെ ഇണ്ടലോ വേദനയൊന്നുമേയോര്‍ക്കാതെ പ്രാര്‍ത്ഥനാ മന്ത്രണ പൂരിതമന്തരം! സന്തുഷ്ട ശാദ്വലമാണവിടം, എതോ ഏകാന്തമാം തുരുത്താണോ ചിന്തിച്ചു പോയ്. ശുഭ്രമാം ഭിത്തികള്‍, ഗ്രാനൈറ്റ് ഫ്ലോറുകള്‍ ശാന്തം ചുറ്റുവട്ടം, എത്ര സമ്മോഹനം !

രാവിലെയഞ്ചു മണിക്കുണര്‍ന്നീടവേ രാവിന്‍െറ സൌശാന്ത നിദ്ര വിട്ടീടവേ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നന്ദിസ്തവങ്ങളും കാന്തി നിറയ്ക്കുമാ വിണ്ണവ വാസത്തില്‍ ആറ് മണിക്ക് മരുന്നുമായ് നേഴ്സതാ ആഗമിക്കുന്നാ പ്രഭാത വിശ്രാന്തിയില്‍ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിപ്പൂവുമായി ചാന്ദിനി യെത്തുന്നു കാപ്പിക്കെറ്റിലേന്തി

വാതിലില്‍ മുട്ടവേ തല്‍ക്ഷണ മെത്തിയാ ആവി പറക്കുമക്കട്ടന്‍കാപ്പി വാങ്ങി ഏതോ വിശിഷ്ടമാം പീയൂഷമെന്നപോല്‍ ആര്‍ത്തിയോടക്കാപ്പി മൊത്തിക്കുടിച്ചതും എണ്ണത്തോണീന്നേറി യെത്തവേ ക്ഷുത്തോടെ ആഹരിക്കുമുച്ചയൂണിന്‍ സന്തുഷ്ടിയും അല്ലലറിയാതെ രണ്ടാഴ്ചക്കാലമാ ആയുര്‍വ്വേദാശ്രമ ശീതള ചര്യകള്‍ വ്യാധിക്കുപശാന്തി ചിത്തത്തിനും തഥാ വേറെയെവിടെയാ സാന്ത്വനം ലഭ്യമോ ?

(ചങ്ങനാശ്ശേരി പെരുന്ന 'ശ്രീശങ്കരായുര്‍വ്വേദാസ്പ്പത്രിയില്‍ ചെലവഴിച്ച രണ്ടാഴ്ചകളിലൂടെ......)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.