Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോമയോട് അഭിമാനം തോന്നിയ നിമിഷം

foma

ഫോമ മിഡ് അറ്റ്ലാന്റിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയായിൽ ഓഎൻവി നഗറിൽ നടന്ന ‘മീറ്റ് ദി കാൻഡിഡേറ്റ് ‘ പ്രോഗ്രാം പ്രവാസി ചാനലിനു വേണ്ടി കവർ ചെയ്യുക അതായിരുന്നു എന്നെ ഏൽപ്പിച്ച ദൗത്യം.. മറ്റൊരിടത്തെ വിഡിയോ പ്രോഗ്രാം കഴിഞ്ഞു വേണം ഇതിനെത്താൻ. ‘കൃത്യം 3:30 ന് പ്രോഗ്രാം തുടങ്ങും സമയത്തിന് വരണം, താമസിക്കരുത് ‘ വിളിച്ചപ്പോൾ തന്നെ ചെയർമാൻ യോഹന്നാൻ ശങ്കരത്തിലിന്റെ വക ഓർമ്മപ്പെടുത്തൽ മനസിലുണ്ട്. 2:30 ആയപ്പോഴേക്കും പ്രവാസി ചാനലിൽ നിന്നും സുനിൽ ടെസ്റ്റാറിന്റെ ഫോൺ കോൾ ‘ ശങ്കരത്തിലെ താമസിക്കരുതേ 3:30 ന് പരിപാടി തുടങ്ങും‘. പേടിക്കണ്ടാ സുനിലേ സമയത്തെത്തും എന്ന് സുനിലിനു വാക്ക് കൊടുത്തു .

വെളിയിൽ കോരിചൊരിയുന്ന മഴ തകൃതിയായി പെയ്വുന്നുണ്ട ് . ഒപ്പം അല്പ്പം സ്നോയും. കൃത്യ സമയത്ത് എത്തും എന്ന വാക്ക് പാലിക്കാൻ ആവുമോ എന്ന വേവലാതി എന്നെ അലട്ടിക്കൊണ്ട ിരുന്നു. ‘ഈ പെരു മഴയിൽ ആര് വരാൻ ..സമയത്തിനൊന്നും നടക്കാൻ പോകുന്നില്ല നമ്മളിതെത്ര കണ്ട താ അച്ചായാൻ സമാധാനമായിട്ടിരിക്ക് ‘ വണ്ട ി ഓടിച്ചുകൊണ്ട ിരുന്ന എന്റെ അനുജനും ഫോട്ടോഗ്രാഫറുമായ മനോജിന്റെ വക ആശ്വാസ വാക്കുകൾ കേട്ട് ഞാനും പറഞ്ഞു ശരിയാ പണ്ട ് ഫൊക്കാനാ ആയിരുന്നപ്പോൾ ഒരു ശക്തിയുണ്ട ായിരുന്നു. ഇപ്പോൾ രണ്ട ായി . ക്രിസñുവും, കൃഷ്ണനും, നബിയും ഒന്നായാലും ഇനി ഇവർ ഒന്നാകില്ല ..തന്നെയുമല്ല, ഈ മഴയത്ത് ആര് വരാൻ.. പിന്ന് മലയാളികളുടെ ഇന്ത്യൻ ടൈം പ്രശസñവുമാണല്ലോ !! എന്തായാലും 5 മിനിട്ട് വൈകിയാണെങ്കിലും ഞങ്ങൾ സ്ഥലത്തെത്തി .

സാധാരണ നമ്മുടെ പ്രോഗ്രാമുകൾ നടക്കുന്നത് അസൻഷൻ മാർത്തോമാ പള്ളിയുടെ 100125 പേർക്കിരിക്കാവുന്ന ഹാളിലാണ് . ആ ഹാളിനെ ലക്ഷ്യമാക്കി പോയപ്പോൾ ആരോ പറഞ്ഞു അവിടെയല്ല ഈ ഹാളിലാണ് എന്ന് . വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പ്രോഗ്രാമുകൾക്കാണ് സാധാരണ ആ ഹാൾ ഉപയോഗിക്കുന്നത് . ഈ മഴയത്ത് ആരു വരാൻ..അതും മൂന്നര മണിക്ക് എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഹാളിനകത്തേക്ക് പ്രവേശിച്ച ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട ് , സംഘടനയുടെ ശക്തി വെളിവാക്കുന്ന തരത്തിൽ അണികളുടെ ആവേശം തിരയടിച്ചുകൊണ്ട ് ഹാൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു..ഞാനോഴികെയുള്ള മറ്റു ചാനലുകാർ പ്രോഗ്രാം പകർത്തുവാൻ ഇടംപിടിച്ചു കഴിഞ്ഞു. ഒപ്പം മുൻ നിരയിൽ ഒരു വശത്ത് രാജ് കുറുപ്പ്, രാജു വർഗീസ്, അനിയൻ ജോർജ്ജ്, അലക്സ് ജോൺ എന്നിവരും, മറു വശത്ത് ദൃശ്യ മാധ്യമ പ്രതിനിധികളും സ്ഥാനാർധികളെ വെള്ളം കുടിപ്പിക്കാനുള്ള ചോദ്യങ്ങളുമായി ഊഴം കാത്തിരിക്കുന്നു. മിനിറ്റുകൾക്കകം നിലവിളക്ക് കത്തി പ്രഭ ചോരിയുന്നത്തിനായി തിരശീല ഉയർന്നു...പ്രോഗ്രാം ആരംഭിച്ചു..

വിത്സൺ പാലത്തിങ്കൽ, മധു രാജൻ എന്നിവർ മോഡറേറ്റർമാരായി രംഗത്തെത്തി. ഒരു പ്രോഗ്രാം എങ്ങനെ അവതരിപ്പിക്കണം, എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് ദീർഘവീക്ഷണമുള്ള ഈ രണ്ടുപേരുടെ കഴിവ് എടുത്തു പറയേണ്ടത് തന്നെ.. ഓരോ സ്ഥാനാർധികളും സ്റ്റേജിൽ എത്തി ചോദ്യകർത്താക്കളുടെ ചോദ്യങ്ങൾ നേരിട്ട് തുടങ്ങി... ഓരോ ചോദ്യങ്ങൾക്കും ഒട്ടും പതറാതെയുള്ള പെട്ടന്ന് പെട്ടന്നുള്ള ഇവരുടെ മറുപടി കേട്ട് ശരിക്കും അത്ഭുതം തോന്നി. പ്രത്യേകിച്ചും കൂടുതൽ ചോദ്യങ്ങൾ നേരിട്ട പ്രസിഡന്റ്സ്ഥാനാർധികളായ ബെന്നി വാച്ചാച്ചിറ, സ്റാൻലി കളത്തിൽ, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിബി തോമസ് , ജോസ് എബ്രാഹാം എന്നിവർ ചോദ്യങ്ങൾക്ക് മുൻപിൽ ഒട്ടും പതറാത്, തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന ഉത്തരങ്ങൾ കേട്ടപ്പോൾ ഇവർ എല്ലാവരും ജയിച്ചാൽ സംഘടനയുടെ വളർച്ച എന്തായിരിക്കും എന്ന് ഞാൻ ചിന്തിച്ചു. അത്രക്കും കഴിവുള്ള ..പ്രവർത്തന ശേഷിയുള്ള നിരവധി പുതു പുത്തൻ ആശയങ്ങളും അവ നടപ്പിലാക്കാൻ തങ്ങൾ ഓരോരുത്തരും ആവിഷ്ക്കരിക്കുന്ന മാർഗങ്ങളും വിവരിക്കുന്നത് കേട്ടപ്പോൾ... ഫോമാ എന്ന സംഘടനയുടെ വളർച്ചക്കുവേണ്ട ിയുള്ള ഇവരുടെ ആവേശവും, പ്രവർത്തിക്കുവാനുള്ള സന്നദ്ധതയും കണ്ടപ്പോൾ.. ഈ സ്ഥാനാർധികളിൽ ആരെ മാറ്റി നിർത്തും എന്ന ചോദ്യം എന്നോടൊപ്പം എല്ലാവരിലും ഉദിച്ചു വന്നു !! ആർ സി സി പ്രോജക്ടിന് വേണ്ടി മണിക്കൂറിനുള്ളിൽ ആയിരത്തോളം ഡോളർ സമാഹരിക്കാൻ ബിനു ജോസഫ് എന്ന വ്യക്തിക്ക് സാധിച്ചത് അഭിനന്ദനീയം തന്നെ.

അമേരിക്കയിൽ എത്തിയ ഇത്രയും കാലയളവിനുള്ളിൽ ഇതുപോലെ അടക്കവും ഒതുക്കവുമുള്ള വൻ വിജയമായ, ആളുകൾ ഉത്സവ പ്രതീതിയിൽ പങ്കെടുത്ത ഒരു പ്രോഗ്രാം ഞാൻ കണ്ട ിട്ടില്ല എന്നത് സത്യം. ഓ.എൻ. വി നഗറിൽ ആ അതുല്യ പ്രതിഭയെ അദ്ദേഹത്തിന്റെ ശബ്ദവും ഉൾപ്പെടുത്തിക്കൊണ്ട ുള്ള മാപ്പിലെ സിജു ജോണിന്റെ ഓ.എൻ.വി അനുസ്മരണം, അതോടൊപ്പം അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട ുള്ള ഡാൻസുകൾ, ഗാന മേളകൾ, ജോർജുകുട്ടി ജോർജ്ജ് അവതരിപ്പിച്ച ഉഷാ ഉതുപ്പ് ..അങ്ങന് ആരെയും ബോറടിപ്പിക്കാത്ത നിരവധി കലാ പരിപാടികളും പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി . ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട ് വിജയകരമായി നടത്തുവാൻ ഇതിനു ചുക്കാൻ പിടിച്ചത് മികച്ച സംഘാടകൻ എന്ന് നിരവധി തവണ തെളിയിച്ച, സംഘടനയുടെ തലപ്പത്തിരുന്നു മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള യോഹന്നാൻ ശങ്കരത്തിലിന്റെ നേതൃത്വ പാടവത്തിന്റെ കരുത്ത് എടുത്തുപറയേണ്ട തുതന്നെ.. അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിച്ച മറ്റ് സംഘടനാ നേതാക്കന്മാരും അഭിനന്ദനം അർഹിക്കുന്നു... !!

‘മീറ്റ് ദി കാന്റിഡേറ്റ് ‘ എന്ന പ്രോഗ്രാം...അതെ ..ആ നിമിഷം...ഫോമയോടെ അഭിമാനം തോന്നിയ നിമിഷം..!!

അടിക്കുറിപ്പ് : ഇത് എന്റെ കാഴ്ചപ്പാടിലുള്ള ഒരു അവലോകനമാണ്. വിയോജിപ്പുള്ളവർ ക്ഷമിക്കുക.. 

Your Rating: