Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഗണിക്കപ്പെടുന്നവർക്കും അശരണർക്കും അത്താണിയായി ജസ്റ്റിസ് ജെ.ബി കോശി

ന്യൂയോർക്ക്∙ സമൂഹത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്കും അവഗണിക്കപ്പെടുന്നവർക്കും അശരണർക്കും അവരർഹിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നേടിക്കൊടുക്കുക എന്ന ലക്ഷ്യം നിറവേറുന്നതിനാണ് കേരള മനുഷ്യാവകാശ കമ്മിഷൻ പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്ന് കേരള മനുഷ്യാവകാശ കമ്മിഷൻ ചെയര്‍പേഴ്സണും, മുൻ കേരള ആക്ടിങ് ചീഫ് ജസ്റ്റിസുമായ ജെ.ബി കോശി പറഞ്ഞു.

അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ജസ്റ്റിസുമായി സെപ്റ്റം‌ബർ 10ന് ലേഖകൻ നടത്തിയ അഭിമുഖത്തി‌ലാണ് മനുഷ്യാവകാശകമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ജസ്റ്റിസ് വിശദീകരിച്ചത്. 2011ലാണ് കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി ക്യാബിനറ്റ് റാങ്കോടെ ജെ.ബി.കോശി നിയമിതനായത്.

ഒരു ഡോക്ടറായി കാണണമെന്ന മാതാപിതാക്കളുടെ ആഗ്രഹം മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒരു മാര്‍ക്കിന്റെ കുറവുകൊണ്ടാണ് സഫലമാകാതെ പോയത്, ഇതു ഒരു വിധിവൈപരീതമായി കാണാം. കുടുംബാംഗങ്ങളിൽ വക്കീലോ, ജഡ്ജിയോ ഇല്ലാതിരുന്നിട്ടും ഇത്രയും ഉയർന്ന പദവികൾ കരസ്ഥമാക്കാൻ കഴിഞ്ഞത് ദൈവിക പദ്ധതിയുടെ ഒരു ഭാഗമാണെന്നായിരുന്നു തികഞ്ഞ മതഭക്തനും ദൈവ വിശ്വാസിയുമായ ജസ്റ്റിസിന്റെ ഉറച്ച വിശ്വാസം.

മനുഷ്യാവകാശ കമ്മിഷന്റെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചു തികഞ്ഞ ലക്ഷ്യ ബോധം ജസ്റ്റിസിനു ഒാരോ വാക്കുകളിലും പ്രകടമായിരുന്നു, ദിനം പ്രതി അറുപതിൽപരം പരാതികളാണ് കമ്മിഷന്റെ മുമ്പാകെ തീർപ്പിനായി ലഭിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ശരിയായ നിയമ സഹായം ലഭിക്കാതിരിക്കുകയും, ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതിനാൽ അർഹതപ്പെട്ട നീതി നിഷേധിക്കുകയും ചെയ്യുന്ന കേസ്സുകൾ പുന: പരിശോധനയ്ക്കായി അവസരം ഉണ്ടാക്കിക്കൊടുക്കുന്നതിൽ കമ്മീഷൻ പലസന്ദർഭങ്ങളിലും വിജയിച്ചിട്ടുള്ളതായി നിരവധി ഉദാഹരണങ്ങള്‍‌ സഹിതം ജസ്റ്റിസ് വിശദീകരിച്ചു.

ജസ്റ്റിസും,. ചീഫ് ജസ്റ്റിസും ആയി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ പ്രതികൾക്ക് വധശിക്ഷ വിധിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്ക് വധശിക്ഷ നൽകുന്നതിൽ തെറ്റില്ലെന്നും , അത് പ്രെ‌ാഫഷന്റെ ഒരു ഭാ‌ഗമാണെമന്നും ജസ്‌‌റ്റിസ് പറഞ്ഞു. കേരളത്തിലെ ജന‌ങ്ങൾക്ക് ശാപമായി മാറിയ ബന്ദും ഹർത്താലും നിരോധിക്കുന്ന ഉത്തരവിറക്കിയ ജഡ്ജിങ് പാനലിൽ അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുണ്ട്.

അമിതമായ രാഷ്ട്രീയ ഇടപെടൽ സുപ്രധാന കേസ്സുകളിൽ ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ജസ്റ്റിസിന്റെ മറുപടി. കേരളത്തിലെ പോലീസ് അസ്സോസിയേഷനുകളുെട അതിപ്രസരം സത്യസന്ധമായ കേസന്വേഷണത്തെ ഒരു പരിധിവരെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന സംശയം ജസ്റ്റിസ് പ്രകടിപ്പിച്ചു.അമേരിക്കൻ സുപ്രിം കോടതി ഇൗയ്യിടെ അംഗീകരിച്ച സ്വവർഗ്ഗവിവാഹ വിധിയെ കുറിച്ചു അഭിപ്രായം പറയുവാൻ ജസ്റ്റിസ് വിസമ്മതിച്ചു. രണ്ടു സ്നേഹിതർ ഒന്നിച്ചു താമസിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ സ്വവർഗ്ഗ വിവാഹം ലോകമാരംഭം മുതൽ പരിപാപനമായി കരുതുന്ന വിവാഹം എന്ന സങ്കൽപത്തിന് തികച്ചും എതിരാണെന്നും, മനുഷ്യവംശ ബന്ധനത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും, അതുകൊണ്ടു തന്നെ ഇൗ പ്രവണത ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യ ഉൾപ്പെടെയുള്ള ലോകാരാഷ്ട്രങ്ങളിൽ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും, ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നതിൽ ജസ്റ്റിസ് ഉൽകണ്ഠ രേഖപ്പെടുത്തി.അമേരിക്കൽ മലയാളികള്‍ക്കു ‌എന്തു സന്ദേശമാണ് നല്ക‍ുവാനുള്ളതെന്ന ചോദ്യത്തിൽ, മനുഷ്യർ പരസ്പരം അംഗീകരിക്കപ്പെടുകയും, ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി നിലനിർത്തുവാൻ ശ്രമിക്കുക, കേരള സംസ്കാരവും, പൈതൃകവും ഭാവി തലമുറയ്ക്ക് കൈമാറുന്നതിന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക, പ്രവാസികളായി കഴിയുന്ന രാജ്യങ്ങളെ സ്നേഹിക്കുന്നതുപോലെ മാത്യരാജ്യത്തേയും ‌സ്നേഹിക്കുക എന്നതായിരുന്നു ജസ്റ്റിസിന്റെ മറുപടി.

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പേഴ്സൺ എന്ന നിലയിൽ ചീഫ് ജസ്റ്റിന് ലഭിക്കുന്ന സംരക്ഷണവും, ആനുകൂല്യങ്ങളും ഇപ്പോഴും ലഭിക്കുന്ന ജ‌െ.ബി.കോശി സാധാരണക്കാരിൽ സാധാരണക്കാരനായി വാക്കിലും പ്രവർത്തിയിലും ശോഭിക്കുന്നു. ജസ്റ്റിസ് ജ‌െ.ബി.കോശിയുെട പ്രവർത്തനങ്ങൾ‌ക്ക് എല്ലാ വിജയങ്ങളും, നന്മകളും ആശംസിച്ചു കൊണ്ടാണ് ‌അഭിമുഖത്തിന് വിരാമിട്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.