Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർത്തഡോക്സ് സഭയുടെ വളർച്ച അര ശതാബ്ദത്തിലൂടെ

korah-cheriyan

1962 മുതൽ പിന്നിട്ട 50 വർഷത്തെ ബാഹ്യ കേരള വാസത്തിലൂടെ വ്യക്തിപരമായി വീക്ഷിച്ച ഓർത്തഡോക്സ് സഭയുടെ വളർച്ച ആരുടെയും അഭിനന്ദനം അർഹിക്കുന്നതാണ്.

വിഭാവനയിൽ നിന്നും വിപുലമായി വിദൂരതയിലേക്ക്, ചക്രവാള സീമയെ ഛേദിച്ച് പടർന്നു പന്തലിച്ച വി. സഭയുടെ വളർച്ച വരുംതലമുറകൾക്ക് ആത്മീയ ആവേശവും പ്രബുദ്ധതയും പകരാൻ തീർച്ചയായും പര്യാപ്തമായിരിക്കും.

50 വർഷങ്ങൾക്ക് മുമ്പ് ഓൾഡ് ദില്ലിയിലുളള പ്രൊട്ടസ്റ്റന്റ് സഭക്കാരുടെ സെന്റ് ജയിംസ് ദേവാലയം ഏതാനും മണിക്കൂർ സമയത്തേക്ക് ഞായറാഴ്ച രാവിലെ വാടകയ്ക്ക് എടുത്ത് കാലം ചെയ്ത മക്കാറിയോസ് തിരുമേനി – അന്നത്തെ കെ. സി. തോമസ് അച്ചൻ – വി. കുർബാന അർപ്പിച്ച കാലഘട്ടം തികച്ചും അവിസ്മരണീയമായി അവശേഷിക്കുന്നു. തലസ്ഥാന നഗരിയിലുളള ഏക ഓർത്തഡോക്സ് ദേവാലയത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലം ചെയ്ത മാത്യൂസ് പ്രഥമൻ ബാവാ ഒരിക്കൽ ഇടവക സന്ദർശിച്ച വേളയിൽ സ്വന്തമായി ഒരു ഇടവക ദേവാലയം ഉണ്ടാകണമെന്ന ആവശ്യകതയെ അനുസ്മരിച്ചുകൊണ്ട് ചില സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇപ്പോൾ മെട്രോപോലീറ്റൻ ഡൽഹിയിൽ ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തമായി പത്തിലധികം പളളികളും ഭദ്രാസന ആസ്ഥാനവുമായി. സഭയുടെ ഈ അത്ഭുത വളർച്ച ഇന്ത്യയിലെ എല്ലാ മുഖ്യനഗരങ്ങളിലും പല വിദേശ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്.

1970– 75 കാലഘട്ടങ്ങളിൽ അമേരിക്കയിൽ കഷ്ടിച്ച് നാലോ അഞ്ചോ വാടകയ്ക്ക് എടുത്ത് ആരാധന നടത്തിയിരുന്ന ദേവാലയങ്ങൾ മാത്രമായിരുന്നു ഓർത്തഡോക്സ് സഭയ്ക്ക് ഉണ്ടായിരുന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ രണ്ട് ഭദ്രാസനങ്ങളും നൂറിലധികം പളളികളും ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തമായി ഉണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സ്വന്തമായി പളളികളും ഭദ്രാസനവും സ്ഥാപിതമായി.

ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഓർത്തഡോക്സ് സഭ കൈവരിച്ച നേട്ടങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. .സഭയുടെ ഈ വളർച്ചയുടെ പിന്നിൽ കാലാനുസരണമുളള ജനപ്പെരുപ്പം മാത്രമായി വീക്ഷിക്കരുത്. വളർന്നുവന്ന തലമുറയ്ക്ക് ആത്മീയ പ്രബുദ്ധതയും പ്രചോദനവും പ്രദാനം ചെയ്യുവാൻ ആത്മാർത്ഥതയും അർപ്പണ ബോധവും അതിലുപരിയായി നിസ്സീമമായ നിസ്വാർത്ഥതയും അതോടൊപ്പം ജനങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന അനേകം വൈദീകർക്കും വൈദീക ശ്രേഷ്ഠർക്കും പരിശുദ്ധ സഭാ ജന്മം നൽകി.

പാശ്ചാത്യ സഭകളിലുളള പല ദേവാലയങ്ങളിലും വിശ്വാസ സമൂഹത്തിന്റെ അഭാവം കഠിനമായ് നേരിടുകയും പല പളളികളും പ്രവർത്തന രഹിതമാവുകയും ചെയ്ത കിരാതകാലഘട്ടമാണ് നാം പിന്നിട്ടത്. ഓർത്തഡോക്സ് സഭ കൈവരിച്ച ഈ നേട്ടങ്ങൾ നിരുപാധികം നിലനിർത്തുവാൻ കാലത്തിന്റെ ചലനങ്ങൾക്കനുസൃതമായി വ്യതിയാനങ്ങൾ ജനങ്ങളിലും വൈദീകരിലും മേൽപ്പട്ടക്കാരിലും ഉണ്ടാകണം.

കാലത്തിനൊത്ത പുരോഗതി കൈവരിക്കുവാൻ മുഖ്യധാരയിൽ ജനങ്ങളും. ജനങ്ങളുമായി ഏറ്റവും അടുത്ത് സമ്പർക്കം പുലർത്തുന്ന പുരോഹിതരും ഒരു ഘടകമായി നില കൊളളണം. പലരേയും പളളികളിൽ നിന്നും അകറ്റുന്നത് വൈദീകരും ജനങ്ങളുമായിട്ടുളള സംസർഗ്ഗത്തിന്റെ അഭാവവും പരസ്പര തെറ്റിദ്ധാരണകളുമാണ്.

ജനങ്ങളെ നയിക്കുവാനും ഉത്തമ മാർഗ്ഗം നിർദ്ദേശിക്കുവാനും പ്രാപ്തരായ വൈദീകർക്ക് മാത്രം വികാരി പദവി നൽകുക. വൈദീകർക്ക് കൂടുതൽ പരിശീലനവും ഭദ്രാസന സഭാ തലത്തിൽ സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിക്കുക. ഭദ്രാസന മെത്രാപ്പോലീത്ത പ്രശ്നങ്ങൾ ഉളള ദേവാലയങ്ങൾ സന്ദർശിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ രഹസ്യമായും പരസ്യമായും ശ്രവിച്ച് ഉചിതമായ തീരുമാനങ്ങൾ കൈക്കൊളളുകയും ചെയ്യുക. വ്യക്തി ബന്ധവും സാഹസിക സഹതാപവും ൈകവെടിഞ്ഞ് ദേവാലയത്തിന്റെ ഉന്നമനത്തിനും സഭയുടെ വളർച്ചയ്ക്കും ഉതകുന്ന നടപടികൾ കൈക്കൊളളുക. കൂടുതൽ യുവാക്കളായ വൈദീകരെ വികാരിയായോ, അസിസ്റ്റന്റ് വികാരിയായോ പളളികളിൽ നിയമിക്കുക.

അടുത്ത നാളുകളായി അമേരിക്കൻ ഭദ്രാസനങ്ങളിൽ പല പളളികളിലും രണ്ടാം തലമുറക്കാരായ അമേരിക്കയിൽ ജനിച്ചു വളർന്ന പുരോഹിതരെ നിയമിച്ചത് അമേരിക്കയിലെ സഭയുടെ ഭാവിയെ സംബന്ധിച്ച് അത്യധികം പ്രതീക്ഷ നൽകുന്നതാണ്. ചില നേരിയ പൊട്ടിത്തെറികളും തന്മൂലം അനുഭവപ്പെടുന്നുണ്ട്.

അമേരിക്കയിലേക്ക് കുടിയേറിയ ഓർത്തഡോക്സ് വിശ്വാസികളുടെ ആവശ്യാനുസരണം, ഭദ്രാസന മെത്രാപ്പോലീത്ത ഇവിടെ ജനിച്ചു വളർന്ന കുട്ടികളുടെ ഭാഷാ ശൈലിയുളള, ഈ ദേശത്തു തന്നെ ജനിച്ചു വളർന്ന യുവ പുരോഹിതനെ നിയമിച്ചു കൊണ്ടുളള കൽപ്പന ഇടവകയിലേക്ക് അയച്ചു. വിശുദ്ധ കുർബാന മദ്ധ്യേ മദ്ബഹായിലെ കത്തി ജ്വലിക്കുന്ന മെഴുകു തിരിയേയും ഏതാണ്ട് 300 ലധികം ഭക്തജനങ്ങളേയും സാക്ഷി നിർത്തി ആ കൽപ്പന വെറുപ്പോടെയും വിദ്വേഷത്തോടെയും വാർദ്ധക്യത്തിലെത്തിയ വികാരി വായിച്ചത് ജനങ്ങളിൽ അമ്പരപ്പുണ്ടാക്കി. അടക്കാനാവാത്ത അരിശത്തോടെ ഏതാനും നിമിഷം ദീർഘ നിശ്വാസം എടുത്തശേഷം ശക്തി സംഭരിച്ച് പുതിയതായി നിയമിച്ച വൈദീകനെ നീചവും ശോചനീയവുമായ ഭാഷയിലാണ് പരാമർശിച്ചത്. തുടർന്ന് അട്ടഹാസ രൂപേണ ആരാധനാലയത്തിന്റെ ആത്മീയ ശുദ്ധിയെ അത് ലംഘിച്ച് ഇടവക ജനങ്ങളെ പരസ്യമായി പ്രാകുകയും പഴിക്കുകയും ചെയ്തത് തികച്ചും ചിന്തോദ്യോതകമാണ്. പരിശുദ്ധിയുടെ പരിവേഷമായ അംശ വസ്ത്രങ്ങളണിഞ്ഞ് അതി വിശുദ്ധമായ മദ് ബഹായുടെ മദ്ധ്യത്തിൽ നിന്നുകൊണ്ട് ആരാധനയുടെ അവസാന ഭാഗത്ത് അലറി അരുളിയ ഈ വചനങ്ങൾ ആരാണ് സഹിക്കുക ?

കല്പ്പന എഴുതിയ ഭദ്രാസന മെത്രാപ്പോലീത്തയോടുളള ആദരവോ തനിക്കു ലഭിച്ച പൗരോഹിത്യ പദവിയാണ് പരദേശമായ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുളള നാട്ടിൽ പാർപ്പിടം നൽകിയെന്ന ചിന്താഗതിയോ ഇല്ലാതെ മനസ്സിനേയും മനഃസാക്ഷിയേയും മനഃപൂർവ്വം വഞ്ചിച്ച് അതി വിശുദ്ധ സ്ഥലത്ത് നിന്നു കൊണ്ട് ഈ താണ്ഡവ നൃത്തം അരങ്ങേറിയത്.

ഓരോ വിശ്വാസിയുടെയും സന്തതികളെ സഭാ മക്കളായി സന്മാർഗ്ഗ നിഷ്ടയോടും സാമൂഹ്യ ബോധത്തോടെയും സമൂഹത്തിലെ ഉത്തമ പൗരന്മാരാക്കി ഉയർത്താനുളള ആഗ്രഹത്തേയും സ്വപ്നങ്ങളേയും നിരുപാധികം നിഷ്ക്കാസനം ചെയ്യുന്ന ചെയ്തികൾ ആത്മീയ നേതൃത്വത്തിൽ നിന്നും നിശ്ശേഷം നീക്കുവാൻ സഭാ നേതൃത്വം തന്നെ ശക്തമായ നിലപാട് സ്വീകരിക്കണം. ഈവക ചെയ്തികൾ സാധാരണക്കാരായ വിശ്വാസികൾ ദേവാലയത്തിൽ പോകുവാനും ആരാധനയിൽ പങ്കുകൊളളുവാനുമുളള ആവേശത്തെ അഥവാ ആഗ്രഹത്തെ ശക്തമായി ഹനിക്കുമെന്നത് നിത്യസത്യമാണ്.

സഭയുടെ ഭാവി ഭാസുരമാക്കുവാൻ സഭാ മക്കൾക്ക് സ്വഭാവ ശുദ്ധിയും അർപ്പണ ബോധവുമുളള വൈദികരെയാണ് ഇന്ന് ആവശ്യം. വൈദികരെ നിയമിക്കുന്നതോടൊപ്പം നിയന്ത്രിക്കുവാനും നിഷ്ഠയില്ലാത്ത പ്രവർത്തനങ്ങൾ കണ്ടാൽ നിരുപാധികം നിഷ്ക്കാസനം ചെയ്യുവാനും ഭദ്രാസനാധിപർ സന്നദ്ധരാകണം.

ശക്തമായ ഭരണകൂടങ്ങൾ ഇല്ലാത്ത പല ആഫ്രിക്കൻ രാജ്യങ്ങൾ അധഃപതിക്കുന്നതുപോലെ ഓർത്തഡോക്സ് സഭ ബലവത്തല്ലാത്ത ഭരണം മൂലം നശിക്കുവാൻ ആരും അനുവദിക്കരുത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer