Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പലപ്പോഴും പരിണയത്തിൽ അവസാനിക്കുന്നില്ല .എന്തുകൊണ്ട്? 

love

സർഗവേദിയിൽ അവതരിപ്പിച്ച ഈ കാലികമായ വിഷയം ഒരുപാട് വിശകലനങ്ങൾക്കും വിലയിരുത്തലുകൾക്കും ഇടം നൽകി.പ്രേമം യഥാർത്ഥത്തിൽ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാകുമ്പോൾ പ്രണയം ഒരു വ്യക്തിയോടോ അല്ലെങ്കിൽ വസ്തുവിനോടോ ആകാം എന്ന കാഴ്ചപ്പാട് നൂതനമായ ചില ആശയങ്ങളിലേക്ക് വഴിതെളിച്ചു.                          ഒരിക്കലെങ്കിലും പ്രണയിക്കാതെ ഈ ഭൂമിയിൽ നിന്നും യാത്രപറയാൻ ഇടവരുന്ന ഹതഭാഗ്യരെപ്പറ്റി പറയാതിരിക്കാൻ കഴിഞ്ഞില്ല .സ്വർഗ്ഗ തുല്യമായ ആ അനുഭുതിയിൽ ഒന്ന് ആറാടാതെ ഈ നര ജന്മം ഒടുങ്ങിയാൽ പരലോകത്തു പോലും ഗതികിട്ടാതെ അലയേണ്ടി വരുമെന്ന് ചിലർ പറഞ്ഞു. കാലിക മാറ്റങ്ങൾ പ്രണയത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു .പണ്ട് പത്താം ക്ലാസ്സുവരെ  ഒന്നിച്ചു പഠിച്ച പെണ്ണിനോടു പിരിയുമ്പോൾ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ അവളങ്ങ് നാണിച്ച് കടന്നുപോകും .ഇന്നാണെങ്കിൽ "  എന്തുണ്ട്  വിശേഷം "എന്ന് ചോദിച്ച ഉടനെ മടിയിൽ കയറി ഇരിക്കും . കാലത്തിന്റെ ഒരു  മാറ്റമേ ! 

അജിത്‌ നായരാണ് പ്രബന്ധം അവതരിപ്പിച്ചത് .മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്തുണ്ടായ ചില കൊച്ചു കൊച്ചു അനുഭവങ്ങൾപറഞ്ഞാണ് തുടങ്ങിയത് .പ്രണയിനികളുടെ  ഏറ്റവും വലിയ ഉദാഹരണമായി  പറഞ്ഞത് രാധാ-കൃഷ്ണ ബന്ധം തന്നെയാണ്.രാധ കൃഷ്ണന്റെ പ്രണയിനി മാത്രമായിരുന്നു , ഭാര്യ ആയിരുന്നില്ല . അപ്പോൾ ‌സദസ്സിൽ ഉയർന്നൊരു ചോദ്യമാണ്  പതിനാറായിരത്തെട്ടു ഭാര്യമാരുടെ വിഷയം . വൃന്ദാവനത്തിൽ  ഉണ്ടായിരുന്ന കാലത്ത് കൃഷ്ണന്  പത്തു വയസ്സേ ഉണ്ടായിരുന്നുള്ളു .അപ്പോൾ ഒരുപക്ഷെ അവിടെ അത്രയും എണ്ണം ഗോപികമാർ ഉണ്ടായിരുന്നിരിക്കാം . പുരാണങ്ങൾ ആയതുകൊണ്ട് ഒന്നും തിർത്തങ്ങു  പറയാനും കഴിയുന്നില്ല .ആദവും ഹവ്വയുടെയും പ്രണയത്തെപ്പറ്റി പറയാതിരുന്നില്ല . അജിത്‌ പ്രണയത്തെ പൂവിനോടും ,പുഴയോടും പാവക്കയോടും , നെല്ലിക്കയോടും ഒക്കെ ഉപമിച്ചു.

പ്രൊഫ. എം .ടി .ആന്റണി ബൈബിളിൽ നിന്നും സെന്റ്‌ പോളിനെ ഉദ്ധരിച്ചുകൊണ്ടാണ് തന്റെ ആശയം വ്യക്തമാക്കിയത് .മലയാളത്തിൽ പ്രേമം, പ്രണയം, സ്നേഹം എന്നൊക്കെ വേർതിരിച്ചു പറയാമെങ്കിലും ,ഇംഗ്ലീഷിൽ ലവ് എന്ന ഒറ്റ വാക്കേ ഉള്ളു എന്നത് ഭാഷയുടെ പോരായ്മ ആയിട്ടാണ് ജോണ്‍ വേറ്റം പറഞ്ഞത് .ക്രഷ്, അഫക്ഷൻ, എന്നൊക്കെ പറയാറുണ്ടെങ്കിലും അർത്ഥ പുർണത ഇല്ലാത്ത ഒരവസ്ഥയാണ്.

വേദിയിൽ ഏറ്റവും ചെറുപ്പക്കാരനും അവിവാഹിതനും അയ ജിനൻ പറഞ്ഞ അഭിപ്രായം കാലികമായി വളരെ പ്രാധാന്യം അർഹിക്കുന്നു. പണ്ടൊക്കെ ആരോടെങ്കിലും പ്രണയം തോന്നിയാൽ അത് അവരെ അറിയിക്കുന്നതുതന്നെ വലിയ ചടങ്ങാണ് .ഇന്ന് തോന്നിയാൽ ഉടനെ ടെക്സ്റ്റ്‌ ചെയ്യാം, ഫോണിൽ വിളിച്ചു പറയാം ,ഈ മെയിൽ അയക്കാം അങ്ങനെ ഒരുപാട് സൗകര്യങ്ങൾ ഉണ്ട് .അവൾക്കും അങ്ങനെ ചെയ്യാൻ നാണത്തിന്റെ പ്രശ്നമേ ഇല്ല. പണ്ട് നാണം വലിയ ഒരു പ്രശ്നം ആയിരുന്നു .ഇന്ന് നാണമുള്ള പെണ്ണുങ്ങൾ നാമാവശേഷമായി കൊണ്ടിരിക്കുകയാണ് .

പണ്ടൊക്കെ പ്രണയം തുടങ്ങിയാൽ അത് വിവാഹത്തിൽ കൊണ്ടുപോയി എത്തിക്കുന്നതുവരെ ഹൃദയംഗമമായ ഒരു ഭാഗഭാഗിത്വം രണ്ടു പേരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാറുണ്ട് .ഇന്ന് ഒരു പെണ്ണ് ഒരാളെ പ്രേമിക്കുന്നതിനു മുമ്പ് അയാളുടെ  ജോലി , വരുമാനം ,കുടുംബ സ്വത്ത്, സമൂഹ സ്ഥാനം എന്നിവയെ പ്പറ്റി വ്യക്തമായ ധാരണയിൽ എത്തിയ ശേഷമേ കാര്യത്തിലേക്ക് എടുത്തു ചാടുകയുള്ളു .ജീവിതവും ചരിത്രവും പഠിപ്പിച്ച  പാഠങ്ങളിൽ നിന്ന് കാര്യ കാരണങ്ങളെപ്പറ്റി  ബോധം ഉൾകൊണ്ടത്‌ കൊണ്ടാകാം .അല്ലെങ്കിൽ തന്റെ സ്വാതന്ത്ര്യത്തെ പ്പറ്റി അവബോധം ഉള്ളത് കൊണ്ടാകാം .

ഷാജി കോഴഞ്ചേരി ,തെരേസ ആന്റണി ,ഡോ.നന്ദകുമാർ രാജു തോമസ്‌  എന്നിവർ സംസാരിച്ചു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.