Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാഭാരതം മലയാള സാഹിത്യത്തിൽ ചെലുത്തിയ സ്വാധീനം

pic-031

" മഹാഭാരതത്തിൽ ഉള്ളതേ മറ്റെവിടെയും കാണുകയുള്ളൂ. മഹാഭാരതത്തിൽ ഇല്ലാത്തത് കാണാൻ വിഷമമാണ്" എന്ന ചൊല്ല് ഇന്നും നിലനിൽക്കുന്നു. ഈ ഇതിഹാസത്തിന് പ്രധാനമായും മൂന്ന് തർജിമകളാണ് മലയാളത്തിലേക്ക് ഉണ്ടായിട്ടുള്ളത്. അതിൽ ഏറ്റവും പ്രശസ്തവും സമുജ്വലവും ആയത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ തന്നെയാണ്. (1865- 1913) പണ്ഡിതനും കവിയും സർഗപ്രതിഭയുടെ മുർത്തീഭാവവുമായ തമ്പുരാൻ 874 ദിവസം കൊണ്ട് ആ ബ്രഹ്ത്തായ സൃഷ്ടി മലയാളത്തിലേക്ക് തർജിമ ചെയ്തു . (114231 വരികൾ) ക്ഷിപ്ര കവിയായ തമ്പുരാൻ ആറു പേരെ ചൊല്ലികൊടുക്കാ നും, ആറു പേരെ എഴുതിയെടുക്കാനും, അപ്പുറവും ഇപ്പുറവും ഇരുത്തിയാണ്‌ തന്റെ സപര്യ പൂർത്തിയാക്കിയത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

വിദ്വാൻ കെ. പ്രകാശന്റെയും, എ. ബാലകൃഷ്ണ വാരിയരുടെയും മഹാഭാരതം തർജിമ വീണ്ടും വന്നു. മഹാഭാരതത്തെ ആസ്പദമാക്കി മലയാള ഭാഷയിൽ ഒരുപാടു സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. ആട്ടകഥകൾ, കൂത്ത്, കിളിപ്പാട്ട്, ചമ്പുക്കൾ, കവിതകൾ, കഥകൾ, നോവലുകൾ അങ്ങിനെ പലതും. സർഗചേതന ഉള്ള പലരും ആ മഹാസാഗരത്തിൽ മുങ്ങി മുത്തുകളുമായി പൊങ്ങി വന്നിട്ടുണ്ട്.

അയ്യമ്പിള്ള ആശാന്റെ "ഭാരതം പാട്ട്" തെങ്കാട്ടു എഴുത്തച്ഛന്റെ "ശ്രീ മഹാഭാരതം കിളിപ്പാട്ട് " മഴ മങ്കലത്തിന്റെ " ഭാഷാ നൈഷധം ചമ്പു "ഇവയൊക്കെ എടുത്തു പറയേണ്ട സൃഷ്ടികളാണ്. മഴമാങ്കലത്തെഓർന്നുണ്ടാകുമല്ലോ :- "അമ്പത്തൊന്നക്ഷരാളി കലിത തനുലെതെ.........."ഉളളൂരിന്റെ "മുഖവുരയോടെയാണ്‌ വന്നതെങ്കിലും ആരാണ് എഴുതിയതെന്നു നിശ്ചയം ഇല്ലാത്ത " ദൂതവാക്യം ".

പിന്നീട് വന്നതാണ്‌ കുഞ്ചൻ നമ്പ്യാരുടെ ഒരുപാടു തുള്ളൽ കൃതികൾ. നളചരിതം, കിർമിര വധം, കിരാതം, കിചക വധം അങ്ങിനെ പോകുന്നു.

ആട്ടകഥകളുടെ ഒരു പരമ്പര തന്നെ മഹാഭാരതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്. അവിടെ കോട്ടയം തമ്പുരാനും, ഉണ്ണായി വാരിയരും, ഇരയിമ്മൻ തമ്പിയും, ഒ. എം. അനുജനും, ഒളപ്പമണ്ണയും ഒക്കെപ്പെടും.കൂടെ പറയേണ്ടത് എണ്ണിയാൽ ഒടുങ്ങാത്ത പഠനങ്ങളെക്കുറിച്ചാണ്. കവിതകളിലേക്ക്‌ വരുമ്പോൾ സർദാർ കെ. എം. പണിക്കർ, കാവാലം, വള്ളത്തോൾ, ഉള്ളൂർ, ചങ്ങമ്പുഴ, ബാലാമണിയമ്മ, എൻ. എൻ. കക്കാട്,എം. എൻ. പലുർ എന്നിവർ പ്രസക്തരാകുന്നു. ഇനി പറയാനുള്ളത് നോവലുകളെപ്പറ്റിയാണ്‌. വി. ടി. നന്ദകുമാറിന്റെ "എന്റെ കർണ്ണൻ "എം. ടിയുടെ "രണ്ടാമൂഴം ", പി. കെ. ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ", രേവതിയുടെ "സൂര്യ ഗായത്രി ", കെ. പി. ജെയിംസ്‌ എഴുതിയ "വ്യാധ ഭാരതം " എന്നിങ്ങനെ പോകുന്നു.

അജിത്‌ നായരാണ് ഈ വിഷയത്തെ ആസ്പദമാക്കി മഹാഭാരതത്തിലെ പല കഥാഭാഗങ്ങളും ഉദ്ധരിച്ചു കൊണ്ട് സമഗ്രമായ പ്രഭാഷണം നടത്തിയത്. കാലത്തെ അതിജീവിക്കുന്ന സാഹിത്യസൃഷ്ടികളെ ആണല്ലോ "classics" എന്ന് വിളിക്കുന്നത്‌. ഭൂമിയും, ഭാഷയും ഉള്ളിടത്തോളം കാലം " മഹാഭാരതത്തിന് " മരണമില്ല എന്നദ്ദേഹം തുടക്കത്തിൽ പറഞ്ഞു. പരാശര മുനിക്ക് മുക്കുവ സ്ത്രീയിൽ ഉണ്ടായ കൃഷ്ണ ദ്വൈപായൻ എന്ന കുട്ടിയാണല്ലോ പിന്നീട് വേദവ്യാസൻ ആകുന്നത്. ഒരു മനുഷ്യ ജന്മം കൊണ്ട് ചെയ്തു തീർക്കാനാകാത്ത കാര്യങ്ങളാണ്‌ അദ്ദേഹം ചെയ്തതെന്ന് ചരിത്രം പറയുന്നു. വേദങ്ങളെ ക്രോഡികരിച്ചു (ഋഗ്വേദം, സാമവേദം, രീജ്ജുർവേദം, അധർമവേദം ) പുരാണങ്ങളെ ചിട്ടപ്പെടുത്തി.

(ഗരുഡ പുരാണം, ശിവ പുരാണം, വിഷ്ണു പുരാണം, പത്മ പുരാണം അങ്ങിനെ പോകുന്നു 18 പുരാണങ്ങൾ) മഹാഭാരതത്തിലെ പതിനെട്ടാം അദ്ധ്യായമായ, 720 ശ്ലോകങ്ങളിൽ നിറഞ്ഞു നില്ക്കുന്ന ഭാഗവത്ഗീതയാണ് ഏറ്റവും അറിയപ്പെട്ടതും, പുകൾ പെറ്റതും.

വേദ വ്യാസൻ "മഹാഭാരതം" എഴുതാൻ തുടങ്ങുന്നതിനു മുമ്പ് അതിനോട് ചേർത്തുവച്ചു പറയാറുള്ള ഒരു ഐതിഹ്യം ഉണ്ട്. എഴുതാനുള്ള തുടക്കം ഇടും മുമ്പ് ഗണപതിയെ പോയി കാണുന്നു.

"എഴുതാൻ സഹായിക്കാമോ ?" എന്നാവശ്യപ്പെടുന്നു. ഗണപതിയുടെ മറുപടി : - " തടസ്സമില്ലാതെ പറഞ്ഞു തരുകയാണെങ്കിൽ മാത്രം ഞാൻ എഴുതാം " അതിന് വ്യാസൻ ഒരുടമ്പടി വയ്ക്കുന്നു, "തടസ്സമില്ലാതെ പറഞ്ഞു തരാം. പക്ഷെ അർഥം മനസ്സിലാക്കി വേണം എഴുതാൻ " അങ്ങിനെ പരസ്പരം സമ്മതിച്ചാണ് മഹാഭാരതം എഴുതിയത് എന്നാണ്.

Your Rating: