Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദേഴ്സ് ഡേ

amma-sketch

രാത്രി വിമാനത്തിലാണ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുള്ളത്. വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടില്‍ നേരത്തെ എത്തി. അപ്പോളേക്കും അവള്‍ റെഡി ആയി കഴിഞ്ഞിരുന്നു. വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞു. നേരത്തെ എടുത്തു വെച്ച ബാഗുകളും എടുത്തു വിമാനത്താവളത്തിലേക്ക് വെച്ച് പിടിച്ചു. അമ്മാവനാണ് നമ്മളെ കൊണ്ട് വിട്ടത്. വിമാനത്താവളം എത്തുന്നത്‌ വരെ പതിവ് ഉപദേശ വര്ഷം. നാട്ടിലെ ചൂട് കാരണം മകനെ അവളുടെ അമ്മയെ എല്പ്പിച്ചാണ് പോകുന്നത്. പിന്നെ മൂന്നു ദിവസത്തേക്ക് അവനെ കൊണ്ട് പോയി ബുധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി. ചെക്കിന്‍ ഒക്കെ കഴിഞ്ഞു ബോര്‍ഡിംഗ് ഗേറ്റിലെത്തി. പതിവ് പോലെ നീണ്ട വരി. തല്‍കാലം അവിടെ ഒരിടത്തിരുന്ന്. ഒട്ടുമുക്കാലും ലേബര്‍ ക്ലാസ്സ്‌ യാത്രക്കാരാണ്. മലയാളികള്‍ വളരെ അക്ഷമരാണ്. ബോര്‍ഡിംഗ് തുടങ്ങീട്ടില്ല. എന്നിട്ടും വരി ഒരു മലമ്പാമ്പിനെ പോലെ നീണ്ടു നീണ്ടു കിടക്കുന്നു . ഇന്നലെ വരെ വിയര്‍പ്പില്‍ മുങ്ങി നിന്നവര്‍ ഇന്ന് പുത്തന്‍ ഉടുപ്പും ഷൂസുമൊക്കെ ധരിച്ചു വരഷാധ്യം സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടിയെ പോലെ നിറഞ്ഞു ചിരിച്ചു നില്‍ക്കുന്നു. അവരുടെയൊക്കെ സന്തോഷം കാണുന്നത് തന്നെ ഒരു സന്തോഷമാണ്. ആ ചിരികളില്‍ നന്മയുടെ പ്രകാശമുണ്ട്. ഉറ്റവരെ കാണാനുള്ള ആകാംഷ നിറഞ്ഞ ഭാവം. നമ്മുടെ നേരെ മുന്നിലൂടെയാണ് വരി. അതില്‍ വേവലാതിപെട്ടു ഒരു അമ്മ നില്‍ക്കുന്നു. "അവളെവിടെ" പരിഭ്രാന്തയായി അവര്‍ അടുത്ത് നിന്ന ഭര്‍ത്താവിനോട് ചോദിച്ചു. മൊട്ടത്തലയും തടിച്ചു കുറുകിയ രൂപത്തിനുടമയുമായ മനുഷ്യന്‍. അല്‍പ്പം പരിഭ്രമം ഉണ്ടെങ്കിലും അത് പുറത്തു പ്രകടമാക്കാതെ അവരോടു പറഞ്ഞു." അവള്‍ വന്നോളും നീ വരിയിലേക്ക് കയറി നിലക്ക്. "എന്നാലും നമ്മളെ ഏല്‍പ്പിച്ചു വിട്ടതല്ലേ. അമ്മയുടെ സ്വരത്തില്‍ വിഷാദം പടരുന്നത്‌ കണ്ടു. അല്ലെങ്കിലും സ്നേഹമുള്ള അമ്മമാര്‍ അങ്ങനെയാണ്. ഇപ്പോള്‍ നമ്മള്‍ പോകുന്നത് അങ്ങനെ സ്നേഹമുള്ള ഒരു അമ്മയുടെ അടുത്താണ്. ഭര്‍ത്താവിനെ നഷ്ടപെട്ടിട്ടും. കഷ്ടപ്പെട്ടു ജോലി ചെയ്തു മകളെ പഠിപ്പിച്ചു എഞ്ചിനീയര്‍ ആക്കിയ അമ്മ. നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമ പ്രതീകം. അവള്‍ക്കു അനുയോജ്യനായ ഒരു വരനെയും കണ്ടെത്തി കല്യാണം ഉറപ്പിച്ചിരിക്കുകയാണ് ആ അമ്മ. എന്റെ ചേച്ചി. ഫ്ലൈറ്റില്‍ കയറി. മുന്നിലത്തെ നിരയിലാണ് നമുക്ക് സീറ്റ്‌ തന്നത്. വിമാനം ഉയര്‍ന്നു. അടുത്ത സീറ്റില്‍ വന്നിരുന്നത് ഒരു മെലിഞ്ഞുണങ്ങിയ ചെരുപ്പക്കാരന്‍. പുകയില കറ പറ്റിയ പല്ലും.

നീട്ടി വളര്‍ത്തിയ മുടിയുമോക്കെയായി പ്രഥമ ദ്രിഷ്ടിയില്‍ തമിള്‍ സിനിമകളിലെ വില്ലിന്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകൃതം. വളരെ മാന്യനായി ആദ്യം കാണപ്പെട്ട്വെങ്കിലും വിമാനത്തില്‍ മദ്യം വിളമ്പി തുടങ്ങിയപ്പോള്‍ സ്വഭാവം മാറി. പക്ഷെ ക്രുവിന്റെ അവസരോചിതമായ ഇടപെടലുകളില്‍ കൂടി അയാളെ ചെറിയ രീതിയില്‍ ഭീഷണിപ്പെടുത്തി ഒതുക്കി രുത്തി. ഇതൊക്കെ കാണുമ്പോള്‍ കേരളത്തിലെ മദ്യനിരോധാനത്തെ പാടെ അനുകൂലിക്കാന്‍ തോന്നി പോകുന്നു. മലയാളികള്‍ ഇങ്ങനെ മദ്യത്തിനു വശം വദരാകാന്‍ എന്താണ് കാര്യം?. വിമാനം ഉദ്ദേശ്യ ലക്ഷ്യത്തില്‍ എത്താറായെന്നുള്ള അറിയിപ്പ് കേട്ടതോടെ വിമാനത്തിനുള്ളിലെ നിശബ്ദത അകന്നു . പെട്ടികളുടെയും കവരുകളുടെയും കലപില ശബ്ദം. താഴെ പച്ചപ്പ്‌ കണ്ടു തുടങ്ങി. നാടെത്തി. കേരം തിങ്ങും നാട്. എന്ത് ഭംഗിയുള്ള നാടാണ് നമ്മുടെത്. മനസ്സിലെ വിഹ്വലതകള്‍ ഒന്നോന്നോന്നായി അലിഞ്ഞു തീരുന്നു. ഒരു പച്ച പട്ടു വിരിച്ചപോലെ എന്റെ നാട്. വിമാനം ഇറങ്ങി എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി എടുത്തു വീട്ടിലേക്കു. രാവിലെ തന്നെ കല്യാണവീട്ടിലേക്ക് തിരിച്ചു .രാജപാളയത്ത് വെച്ചായിരുന്നു വിവാഹം. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ കുടുംബം ഒരേ ഇടത്ത് കൂടി. മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. നമ്മള്‍ നാല് സഹോദരങ്ങളും വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു കൂടി. തിരികെ വന്നു പാപനാശത്തുള്ള ഒരു റിസോര്‍ട്ടില്‍ തങ്ങി. രണ്ടു ദിവസം കഴിഞ്ഞു മടങ്ങി. നമുടെ എല്ലാരുടെയും ജീവിതം ഇങ്ങനെയാണ്. ഓട്ടപ്പാച്ചില്‍. ഒരു പടവ് തെറ്റി പ്പോയാല്‍ ജീവിതത്തിന്റെ വഴി വല്ലാതെ മാറി പോകും. അതിനൊരു ഉദാഹരമാണ് സുജയുടെ ജീവിതം. സ്ചൂളിലും കൊല്ലെജിലും പഠിക്കാന്‍ മിടുക്കിയായിരുന്നു. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. കാണാന്‍ അതി സുന്ദരി. അത് കൊണ്ട് തന്നെ പലരും ഒളിഞ്ഞും തെളിഞ്ഞും അവളെ മോഹിച്ചു. അവള്‍ അതൊന്നും ശ്രദ്ധിച്ചു കണ്ടില്ല . നമുക്കെല്ലാവര്‍ക്കും വളരെ ബഹുമാനം തോന്നിയ വ്യക്തിത്വം. ഡിഗ്രി പകുതിയായപ്പോള്‍ തന്നെ പ്രാരാബ്ദം എന്നെ ഒരു പ്രവാസിയാക്കി. പിന്നെ അമ്മയുടെ കത്തുകളിലും ഫോണ്‍ വിളികളിലും കിട്ടുന്ന അപൂര്‍ണമായ വിവരങ്ങളില്‍ കൂടി അടുത്ത കൂട്ടുകാരെയൊക്കെ അറിഞ്ഞു .

അങ്ങനെയുള്ള ഒരു ഫോണ്‍ സംഭാഷണതിനിടയില്‍ അമ്മ പറഞ്ഞു ., സുജ ആരുടെയോ കൂടി ഇറങ്ങി പോയെന്നു. പണ്ട് കൂടെ പഠിച്ച മുഖങ്ങള്‍ മനസ്സില്‍ ആവര്‍ത്തിച്ച്‌ ചികഞ്ഞു കൊണ്ട് അമ്മയോട് ആളിനെ പ്പറ്റി അന്വേഷിച്ചു. ഞെട്ടലോടെയാണ് ഞാന്‍ അത് കേട്ടത്. അവള്‍ ഇറങ്ങിപോയത് ഒരു കൂലിപ്പണിക്കാരന്റെ കൂടെയായിരുന്നു. മനസ്സില്‍ അപ്പോളും സംശയം ബാക്കിയായി. അവള്‍ എന്തിനാവും അങ്ങനെ ചെയ്തത്. ഒരു പക്ഷെ വളരെ ഉയര്‍ന്ന ചിന്താഗതിയുള്ള ഒരുവനാകാം അത്. അവളെ പഠിപ്പിച്ചു ഉയര്‍ന്ന നിലയില്‍ ആക്കുമായിരിക്കാം. ജീവിതത്തെ പറ്റി നല്ല ധാരണ യുള്ള കുട്ടി ആയിരുന്നില്ലേ അവള്‍. പിന്നെ അതിനെ കുറിച്ച് ഞാനോര്‍ത്തില്ല. ഇപ്പോള്‍ ഉള്ള യാത്രക്ക് മുന്‍പ് സുജയുടെ സഹോദരന്‍ വിളിച്ചു. ഒരു ജോലി കാര്യത്തിന് വേണ്ടി. ഫേസ്ബൂകില്‍ കണ്ടതാണവനെന്നെ . അടക്കാന്‍ കഴിയാത്ത ആകംഷകൊണ്ട് അവനോടു സുജയെ പറ്റി അന്വേഷിച്ചു. കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ ഇങ്ങനെ എടുത്ത ചാടി വരുംവരായ്കയെ പറ്റി ചിന്തിക്കാതെ ഇറങ്ങി പോകുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വന്നു ഭവിക്കാവുന്ന കാര്യം. അവള്‍ ഇന്ന് ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു രണ്ടു മക്കളുമായി താമസിക്കുന്നു. അവളുടെ അച്ഛനും അമ്മയും മരിച്ചു. വല്ലാത്ത ഹൃദയവേദന തോന്നി. അവള്‍ ഒരുപക്ഷെ വളരെ ഉയര്‍ന്ന ജീവിതം നയിക്കേണ്ടിയിരുന്നവള്‍. ഇന്ന് എങ്ങും എത്താതെ. ഈ ലോകത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നു. അച്ഛനും അമ്മയും ആവുന്നതും അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചതാണ്. തല്ലി നോക്കി. എന്നിട്ടും അവള്‍ അവളുടെ തീരുമാനത്തില്‍ ഉറച്ചു നിന്ന്./ ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് പാശ്ചാത്തപ്പിചിട്ടെന്തു കാര്യം. ജെനെരെഷന്‍ ഗ്യാപ് ഉണ്ടാകാം മാതാപിതാക്കളും മക്കളും തമ്മില്‍. പക്ഷെ ചിന്തിക്കേണ്ട കാര്യം. അവര്‍ തങ്ങള്‍ക്കു ദോഷം വരുന്ന ഒന്നും ആഗ്രഹിക്കില്ല എന്നതാണ്. അച്ഛനും അമ്മയുടെയും അനുഗ്രഹം ഇല്ലെങ്കില്‍ ജീവിതം നാശത്തിലേക്കെ നീങ്ങുകയുള്ളൂ എന്നതിന് ഒരുദാഹരണം കൂടി. കണ്കണ്ട ദൈവങ്ങളാണ് അച്ഛനും, അമ്മയും/ അന്ന് എയര്‍പോര്‍ട്ടില്‍ കണ്ട ആ അമ്മയുടെയും അച്ഛന്റെയും വിഹ്വലത ഇതേ കരുതല്‍ മൂലമാണ് . മറ്റേതോ മാതാപിതാക്കള്‍ ഏല്‍പ്പിച്ച കുട്ടി കണ്ണില്‍ നിന്നൊന്നു മാറിയപ്പോള്‍ ഉണ്ടായ വേവലാതി. ആ കുട്ടി വെള്ളം വാങ്ങാന്‍ പോയതാണ് . തിരികെ വന്നപ്പോള്‍ നെറുകില്‍ തലോടി ആ അമ്മയുടെ പരിഭവും കരുതലും നിറഞ്ഞ ശകാരം. അത് നോക്കി ഒരു പുഞ്ചിരിയോടെ നില്‍ക്കുന്ന ആ അച്ഛന്‍. സ്വന്തം കുട്ടി അല്ലെങ്കിലും പോലും എതൊരു അമ്മയും അങ്ങനെയേ പ്രതികരിക്കുകയുള്ളൂ. സുജയുടെ കാര്യം കേട്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതും ഇതാണ് ഈ അമ്മയെ പോലെ കരുതലോടെ, ക്ഷമയോടെഎത്ര തവണ അവളോട്‌ അവളുടെ പറഞ്ഞു കാണും. അരുത് മോളെന്നു. ഇന്ന് എത്ര കണ്ണീരോഴുക്കിയലാണ് ആ വേദനക്ക് പകരമാകുന്നത്. ഇന്ന് മതെര്സ് ഡേ ....ലോകത്തിലെ എല്ലാ അമ്മമാര്കും വേണ്ടി സമര്‍പ്പിക്കുന്നു .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.