Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔട്ട് പാസ്: അരക്ഷിത ജീവിതച്ചൂട്

book ഔട്പാസ് പുറംചട്ട

മൂന്ന് പതിറ്റാണ്ടിന്റെ അരക്ഷിത പ്രവാസ ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ മരുക്കാറ്റിൽ ആടിയുലയുന്ന കുഞ്ഞാച്ചയെന്ന പച്ചമനുഷ്യനായ കപ്പിത്താൻ തീരത്തടുക്കുവാനുളള അവാസന ശ്രമമെന്നോണം ഔട്ട് പാസ് കേന്ദ്രത്തിനു മുൻപിലെ നീണ്ട വരികളിൽ നിന്ന് ജീവിച്ചു തീർത്ത ഊഷരതയിലേക്കുളള ഓർമ്മകളുടെ തിരിച്ചു പോക്കാണ് സാദിഖ് കാവിലിന്റെ പുതിയ നോവലിന്റെ പ്രമേയം. ആഖ്യാനം കൊണ്ട് പ്രവാസത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയാണ് ഔട്ട് പാസ്. ആട് ജീവിതവും ഒട്ടകപ്പാതകളും കണ്ട മരുഭൂമിയിലെ വന്യതയിൽ ഒറ്റപ്പെട്ട മനുഷ്യന്റെ കഥയല്ലായിത്. കോൺക്രീറ്റ് വനങ്ങളെന്നു പറയുന്ന നഗരങ്ങളുടെ നീർക്കയത്തിൽ അകപ്പെട്ട കുഞ്ഞാച്ചയെന്ന മനുഷ്യന്റെ മുപ്പത് വർഷത്തെ നഗര ജീവിതം, തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് നിപതിക്കുന്ന ഒരു മനുഷ്യന്റെ അധഃപതനത്തിന്റെ നേർചിത്രങ്ങൾക്കൊടുവിൽ തിരിച്ചറിയുന്നു നന്മയുടെ പാത. അതോടൊപ്പം തന്നെ താൻ നടന്നു പോയ വഴികളിൽ കണ്ട കുറെ മനുഷ്യർ. ജീവിതത്തിന്റെ ഓട്ടപന്തയത്തിൽ സ്വയം ബലിയാടാക്കപ്പെ ടുന്ന പ്രവാസത്തിന്റെ നേർകാഴ്ചകളെ ഒപ്പിയെടുക്കുന്ന കാമറക്കണ്ണുകളാണ് ഔട്ട് പാസ് എന്ന നോവൽ ക്യാപാറയിലെ പെൺകുട്ടി എന്ന ലഘു നോവലിൽ നിന്ന് ഔട്ട് പാസിലേക്കുളള ദൂരം തന്നെയാണ് എഴുത്തുവഴിയിൽ സർഗ്ഗാത്മകതയുട പുതിയ സങ്കേത വഴികളിലൂടെയുളള ഈ യാത്ര. നോവലിന്റെ തുടക്കവും ഒടുക്കവും തത്വചിന്താപരമായി മനോഹരമാക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. പ്രവാസത്തിന്റെ സ്ഥിരം കാഴ്ചകളിലേക്ക് നോവലിസ്റ്റ് വരുമ്പോൾ എവിടെയൊക്കെയോ വായനമുറിയുന്നു. ഈ ഭൂമികയെ അടുത്തറിയാത്തവർക്ക് ഏറെ ആസ്വാദ്യമാകും എന്ന കാര്യത്തിൽ സംശയമില്ല. ആഖ്യാനവും ലളിതമായ ഭാഷാ പ്രയോഗവും സാധാരണക്കാരന്റെ വായനാതലത്തെ സ്പർശിക്കുന്നു എന്നതു തന്നെയാണ് ഈ നോവലിന്റെ രൂപഭംഗി.

pic-04 സലീം അയ്യനത്ത്

‌ഇടയ്ക്കിടെ കയറി വരുന്ന തെയ്യങ്ങളും എന്റോസൾഫാനും നാട്ടോർമ്മകളുണ്ടാക്കുന്നു. നോവലിന് ഒരു പുതിയ മാനം നൽകുന്നു. ഔട്ട് പാസിനൊരു രാഷ്ട്രീയമുണ്ടെങ്കിൽ അത് എന്റോസൾഫാനെന്ന മാരക വിഭത്ത് മനുഷ്യരാശിക്ക് മേൽ ഉയർത്തുന്ന അധിഭീകര വെല്ലുവിളിയാണ്. ആകാശത്ത് നിന്നും മഴപോലെ ചോരത്തുളളികൾ വീഴ്ത്തുന്ന ആഗോളവൽക്കരണത്തിനെ തിരെയുളള അപ്രഖ്യാപിത സന്ധിയില്ലാ സമരമാണ്. തന്റെ മകന്റെ ജീവിതം കാർന്ന് തിന്ന് ഒടുവിൽ മരണത്തിന്റെ വഴിയിൽ തന്നെ വീണ്ടും ഒറ്റപ്പെടുത്തിയ മകന്റെ മരണത്തിനുത്തരവാദിയായ ഈ ഭീകരതയ്ക്കെതിരെയുളള സമരത്തിലേക്ക് മൂന്ന് പതിറ്റാണ്ട് പ്രവാസത്തിന്റെ ഒറ്റപ്പെടൽ സമ്മാനിച്ച അനുഭവങ്ങളുമായി കുഞ്ഞാച്ച ഇറങ്ങുകയാണ്. പ്രവാസം ഒരിക്കലും അവസാനിക്കുന്നില്ല. ജീവിതത്തിന്റെ അവസാന ശ്വാസം വരെ പൊരുതാൻ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങളാണ്. മരുഭൂമിയിലാകുമ്പോൾ മരുഭൂമിയോടും നാട്ടിലാകുമ്പോഴും മനുഷ്യനെ പച്ചയ്ക്ക് തിന്നുന്ന ആഗോള വൽക്കരണത്തോടും ഒരു മനുഷ്യനെ സംബന്ധിച്ച് മുപ്പത് പതിറ്റാണ്ട് എന്നത് ഒരു ചെറിയ കാലയളവല്ല. യുവത്വവും മദ്ധ്യ വയസ്സും ദാനം നൽകിയത് ആർക്കുവേണ്ടിയാണെന്നറിയാതെ ജീവിതം മുഴുവൻ ആഘോഷമാക്കി തീർക്കുകയും ജീവിത സായാഹ്നത്തിൽ ജരാനരകൾ വീണ മനസ്സുമായി ഭാര്യയെയും മക്കളെയും കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എത്രയോ ജന്മങ്ങളെ ഈ പ്രവാസ ലോകം കണ്ടിട്ടുണ്ട്. അതിലൊരാളാണോ കുഞ്ഞാച്ച.

നിർവചിക്കുന്തോറും ആഴങ്ങൾ കൂടി വരുന്ന വല്ലാത്തൊരു സമസ്യയാണ് പ്രവാസം. അതുകൊണ്ട് തന്നെയാണ് പ്രവാസ സാഹിത്യത്തെ വായനക്കാർ ഏറെ ഇഷ്ടപ്പെടുന്നതും മനസ്സ് കൊണ്ട് സ്വീകരിക്കുന്നതും. ചിലരതിനെ നിസ്സാരവൽക്കരിക്കുന്നു.

‘ശുക്ലം മണക്കുന്ന ഫ്ലാറ്റുകൾ’ എന്നല്ലാതെ ഇത്രയും കൃത്യമായി പച്ചയിറച്ചി കച്ചവടത്തെ എങ്ങനെയാണ് നിർവചിക്കുക. അഢകളിൽ നിന്ന് അഢകളിലേക്കുളള‌ യാത്രയിൽ പല പെൺകുട്ടികളെയും അടുത്തറിയുന്നു കുഞ്ഞാച്ച. കുഞ്ഞാച്ച അടുത്തറിഞ്ഞത് പെൺ ശരീരങ്ങളെയല്ല. പെണ്ണിന്റെ ദൈന്യതയെയാണ്. ശുക്ലം മണക്കുന്ന ഫ്ലാറ്റുകളിൽ ചതിക്കപ്പെടുന്ന പെൺചാരിത്ര്യങ്ങളെയും പെൺ മനസ്സുകളെയുമാണ്. പ്രവാസം പ്രലോഭന ങ്ങൾ നിറഞ്ഞതാണ്. ഈ പ്രലോഭനങ്ങൾക്കെതിരെയുളള യുദ്ധമാണ് നേരിടേണ്ടി വരുന്നത് അറിയുന്തോറും അഞ്ജാതമായികൊണ്ടിരിക്കുന്ന നഗരങ്ങളെയാണ്.

എന്റെ സുലൈഖ ഇപ്പോളൊരു കാരക്ക പോലെയായിരിക്കും. മറ്റാരും ഭക്ഷിക്കാത്തതും ജലാംശം വറ്റി ചുളുങ്ങിയ തൊലിയുളളതുമായ ഒരു കാരക്ക. പ്രവാസം നഷ്ടമാക്കുന്ന ദാമ്പത്യ ജീവിതത്തെ ചുളുങ്ങിയ കാരക്കയോട് ഉപമിക്കുമ്പോൾ ഇങ്ങനെ വറ്റിപ്പോകുന്ന ബന്ധങ്ങളുടെ നിസ്സാരതയെ ഔട്ട് പാസ് ഓർമ്മപ്പെടുത്തുന്നു.

pic-05 നോവലിസ്റ്റ്

യാഥാർത്ഥ്യത്തിൽ നിന്നും അയാഥാർത്ഥ്യത്തിലേക്കുളള ഒരു ചുവടുമാറ്റമാണ് നോവലിന്റെ അവസാനത്തിലുളള ഉപ്പൂപ്പയുടെ രംഗപ്രവേശം. ഓരോ മനുഷ്യനിലും അവന്റെ ദശാസന്ധികളിൽ ഒരു കച്ചിതുരുമ്പുപോലെ.... കിടാവെളിച്ചം പോലെ കൈപിടിച്ചു നടത്തിക്കാൻ ഒരു വഴികാട്ടിയുണ്ടാകും. പ്രവാചകൻമാരല്ലെങ്കിലും അവരുടെ ദൗത്യവും നന്മയിലേക്കുളള നേർവഴി വെട്ടിത്തെളിക്കൽ തന്നെയാണ്. ചിലപ്പോൾ അവർ നമ്മളെ തേടിയെത്തും. മറ്റു ചിലപ്പോൾ നമ്മൾ അവരെ തേടിച്ചെല്ലും. ഈ ഒരു തിരിച്ചറിവാണ് ഓരോ പ്രവാസവും. മനസ്സ് നിറയെ ക്രൂരത കൊണ്ടും പാപപങ്കിലമായ ശരീരം കൊണ്ടും മരുഭൂമി കടന്നുവരുന്നവർ ഒടുവിൽ ചൂടുമണ്ണുകൊണ്ട് അനുഭവങ്ങളെ കഴുകിയുണക്കി തിരിച്ചു പോകുന്നു. പ്രാർത്ഥനയെ നെഞ്ചേറ്റി അവർ തിരിച്ചു പോകുന്നു.

നന്മയിലേക്കുളള ഒരു വഴിവെട്ടുകയാണ് ഔട്ട് പാസിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. എൻമഗജയിലൂടെ എന്റോസൾാനെതിരെ തൂലിക ചലിപ്പിച്ച പ്രിയ നോവലിസ്റ്റ് അമ്പികാ സുദൻ മങ്ങാടിന്റെ അവതാരിക ഓരേ വിഷയത്തെ രണ്ട് ഇടങ്ങളിൽ നിന്ന് പ്രതിപാദിക്കുന്ന നേരനുഭവങ്ങളുടെ ദുരിത പർവ്വത്തെ ഉദ്വീപവിപ്പിക്കുന്നു. വായന കഴിയുന്നതോടെ തീർന്നു പോകുന്ന ഒന്നല്ല ഈ നോവൽ. പാപ പങ്കിലമായ ജീവിതം നിസ്സാരമായി ഒടുക്കുവാനുളളതല്ലെന്നും തിരിച്ചറിവിലൂടെ നന്മയിലേക്ക് മുന്നേറേണ്ടതാണെന്ന ജല്പ ഒരോർമ്മപ്പെടുത്തൽ കുഞ്ഞാച്ചയുടെ ജീവിതത്തിലൂടെ നോവലിസ്റ്റ് ഓർമ്മപ്പെടുത്തുന്നുണ്ട്.

ഒടുവിൽ കുഞ്ഞാച്ച ഉയർത്തി പിടിക്കുന്ന പ്ലക്കാർഡ് ഏത് ദുരന്തഭൂമികയിലാ യാലും മനുഷ്യന്റെ ഉത്തരവാദിത്വങ്ങൾ അവൻ സ്വയം ഏറ്റെടുക്കണം എന്നോർമ്മപ്പെടുത്തുന്ന ചൂണ്ടു പലകയാണ്. കഥാന്ത്യം നോവലിന് ഒരു പോസിറ്റീവ് എനർജി നൽകാനും നോവലിസ്റ്റിന് കഴിയുന്നു എന്നത് ആശാവഹം തന്നെ. മരുഭൂജീവിതത്തിന്റെ തീ പൊളളലുകൾ അതിന്റെ എല്ലാ സങ്കീർണതകളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും തികഞ്ഞ കലാശിൽപ ത്തോടെ ലളിത ഭാഷയിൽ ആഖ്യാനിക്കുമ്പോൾ വെറുമൊരു ആസ്വാദനത്തിന പ്പുറം ചില തിരിച്ചറിവുകൾ നമ്മിലെവിടെയോ അവശേഷിപ്പിക്കുന്നു. ഈ അകപ്പൊരുളുകളുടെ തിരിച്ചറിവുകൾ തന്നെയാണ് ഔട്ട് പാസ് എന്ന നോവലിന്റെ സൗന്ദര്യവും. ഈ പുസ്തകത്തിനും വായനക്കാരിൽ അത്തരം ഒരു തിരിച്ചറിവ് ഉണ്ടാക്കട്ടെ എന്നാശംസിക്കുന്നു. ഔട്ട് പാസ് അകപ്പൊരുകളുടെ തിരിച്ചറിവുകൾ ഔട്ട് പാസ് ജീവിതാനുഭവങ്ങളുടെ കൈപുസ്തകം ഔട്ട് പാസ് ജീവിതാനുഭവങ്ങളുടെ ഡിക്ഷനറി മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തി ലെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ മരുക്കാറ്റിൽ ആടിയുലയുന്ന കുഞ്ഞാ ച്ചയെ പച്ചമനുഷ്യനായ കപ്പിത്താൻ തീരത്തടുക്കുവാനുളള അവസാന ശ്രമമെന്നോണം ഔട്ട് പാസ് കേന്ദ്രത്തിനു മുൻപിലെ നീർവരികളിൽ നിന്ന് ജീവിച്ചു തീർത്ത ഊഷരതയിലേക്കുളള ഓർമ്മകളുടെ തിരിച്ചു പോക്കാണ് സാദിക് കാവിലിന്റെ പുതിയ നോവലിന്റെ പ്രമേയം. ആഖ്യാനം കൊണ്ട് പ്രവാസത്തെ മറ്റൊരു രീതിയായിൽ വ്യാഖ്യാനിക്കുകയാണ് ഔട്ട് പാസ് എന്ന നോവൽ. ആടു ജീവിതവും ഒട്ടകപ്പാതകളും മരുഭൂമിയിലെ വന്യതയിൽ ഒറ്റപ്പെട്ട മനുഷ്യന്റെ കഥയാണിത്.

കോൺക്രീറ്റ് വനങ്ങളെന്നു പറയുന്ന നഗരങ്ങളുടെ നീർക്കയത്തിൽ അകപ്പെട്ട കുഞ്ഞാച്ചയെന്ന മനുഷ്യന്റെ മുപ്പത് വർഷത്തെ നഗര ജീവിതം, തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് നിപതിക്കുന്ന ഒരു മനുഷ്യന്റെ അധഃപതനത്തിന്റെ നേർചിത്രങ്ങൾക്കൊടുവിൽ തിരിച്ചറിയുന്ന നന്മയുടെ പാത. അതോടൊപ്പം തന്നെ താൻ കടന്നു പോയ വഴികളിൽ കുറെ മനുഷ്യർ. ജീവിതത്തിന്റെ ഓട്ടപന്തയത്തിൽ സ്വയം ബലിയാടാക്കപ്പെടുന്ന പ്രവാസത്തിന്റെ നേർകാഴ്ചകളെ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളാണ് ഔട്ട് പാസ് എന്ന നോവൽ.

കന്യാപാറയിലെ പെൺകുട്ടി എന്ന ലഘുനോവലിൽ നിന്ന് ഔട്ട് പാസിലേക്കു ളള ദൂരം തന്നെയാണ് എഴുത്തുവഴിയിൽ സർഗ്ഗാത്മകതയുടെ പുതിയ സങ്കേതങ്ങളെ വഴികളിലൂടെയുളള ഈ യാത്ര. നോവലിന്റെ തുടക്കവും ഒടുക്കവും തത്വചിന്താപരമായി മനോഹരമാക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഈ ഭൂമികയെ അടുത്തറിയാത്തവർക്ക് നോവൽ ഏറെ ആസ്വാദ്യമാകും എന്ന കാര്യത്തിൽ സംശയമില്ല. ആഖ്യാനവും ലളിതമായ ഭാഷാ പ്രയോഗവും സാധാരണക്കാരന്റെ വായനാതലത്തെ സ്പർശിക്കുന്നു എന്നതു തന്നെയാണ് ഈ നോവലിന്റെ രൂപഭംഗി.

ഇടയ്ക്കിടെ കയറി വരുന്ന തെയ്യങ്ങളും എന്റോസൾഫാനും നാട്ടോർമ്മകളുണ്ടാക്കുന്നു. നോവലിന് ഒരു പുതിയ മാനം നൽകുന്നു. ഔട്ട് പാസിനൊരു രാഷ്ട്രീയമുണ്ടെങ്കിൽ അത് എന്റോസൾഫാനെന്ന മാരക വിഭത്ത് മനുഷ്യരാശിക്ക് മേൽ ഉയർത്തുന്ന അധിഭീകര വെല്ലുവിളിയാണ്. ആകാശത്ത് നിന്നും മഴ പോലെ ചോരത്തുളളികൾ വീഴ്ത്തുന്ന ആഗോളവൽക്കരണത്തിനെ തിരെയുളള അപ്രഖ്യാപിത സന്ധിയിൻ സമരമാണ്. തന്റെ മകന്റെ ജീവിതം കാർന്ന് തിന്ന് ഒടുവിൽ മരണത്തിന്റെ വഴിയിൽ തന്നെ വീണ്ടും ഒറ്റപ്പെടുത്തിയ മകന്റെ മരണത്തിനുത്തരവാദിയായ ഈ ഭീകരതയ്ക്കെതിരെയുളള സമരത്തിലേക്ക് മൂന്ന് പതിറ്റാണ്ട് പ്രവാസത്തിന്റെ ഒറ്റപ്പെടൽ സമ്മാനിച്ച അനുഭവങ്ങളുമായി കുഞ്ഞാച്ച മല ഇറങ്ങുകയാണ്. പ്രവാസം ഒരിക്കലും അവസാനിക്കുന്നില്ല. ജീവിതത്തിന്റെ അവസാന ശ്വാസം വരെ പൊരുതാൻ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങളാണ്. മരുഭൂമിയിലാകുമ്പോൾ മരുഭൂമിയോടും നാട്ടിലാകുമ്പോൾ മനുഷ്യനെ പച്ചയ്ക്ക് തിന്നുന്ന ആഗോള വൽക്കരണത്തോടും ഒരു മനുഷ്യനെ സംബന്ധിച്ച് മുപ്പത് പതിറ്റാണ്ട് എന്നത് ഒരു ചെറിയ കാലയളവാണ്. യുവത്വവും മദ്ധ്യ വയസ്സും ദാനം നൽകിയത് ആർക്കുവേണ്ടിയാണെന്നറിയാതെ ജീവിതം മുഴുവൻ ആഘോഷമാക്കി തീർക്കുകുയം ജീവിത സായാഹ്നത്തിൽ ജരാനരകൾ വീണ മനസ്സുമായി ഭാര്യെയും മക്കളെയും കാണണമെന്ന് ആഗ്രഹിക്കുയും ചെയ്യുന്നു. എത്രയോ ജനങ്ങളെ ഈ പ്രവാസ ലോകം കണ്ടിട്ടുണ്ട്. അതിലൊരാളാണോ കുഞ്ഞാച്ച.

നിർവചിക്കുന്തോറും ആഴങ്ങൾ കൂടിവരുന്ന വാർത്തൊരു സമസ്യയാണ് പ്രവാസം. അതുകൊണ്ട് തന്നെയാണ് പ്രവാസ സാഹിത്യത്തെ വായനക്കാർ ഏറെ ഇഷ്ടപ്പെടുന്നതും. മനസ് കൊണ്ട് സ്വീകരിക്കുന്നതും. ചിലരതിനെ നിസ്സാരവൽക്കരിക്കുന്നു.

ശുക്ലം മണക്കുന്ന ഫ്ലാറ്റുകൾ; എന്നല്ലാതെ ഇത്രയും കൃത്യമായി പച്ചയിറച്ചികച്ചവടത്തെ എങ്ങനെയാണ് നിർവചിക്കുക. അഢകളിൽ നിന്ന് അഢകളിലേക്കുളള യാത്രയിൽ പല പെൺകുട്ടികളെയും അടുത്തറിയുന്നു കുഞ്ഞാച്ച. കുഞ്ഞാച്ച അടുത്തറിഞ്ഞത് പെൺ ശരീരങ്ങളെയല്ല പെണ്ണിന്റെ ദൈന്യതയെയാണ്. ശുക്ലം മണക്കുന്ന് ഫ്ലാറ്റുകളിൽ ചതിക്കപ്പെടുന്ന പെൺചാരിത്ര്യങ്ങളെയും പെൺമനസ്സുകളെയുമാണ്. പ്രവാസം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. ഈപ്രലോഭനങ്ങൾക്കെതിരെയുളള യുദ്ധമാണ് നേരിടേണ്ടി വരുന്നത് അറിയുന്തോറും അഞ്ജാതമായികൊണ്ടിരിക്കുന്ന നഗരങ്ങളെയാണ്.

എന്റെ സുലൈഖ ഇപ്പോളൊരുകാരക്ക പോലെയായിരിക്കും. മറ്റാരും ഭക്ഷിക്കാത്തതും ജലാംശം വറ്റി ചുളുങ്ങിയ തൊലിയുളളതുമായ ഒരു കാരക്ക. പ്രവാസം നഷ്ടമാക്കും. ദാമ്പത്യ ജീവിതത്തെ ചൂളുങ്ങിയ കാരക്കയോട് ഉപമിക്കുമ്പോൾ ഇങ്ങനെ വറ്റിപ്പോകുന്ന ബന്ധങ്ങളുടെ നിസ്സാരതയെ ഔട്ട് പാസ് ഓർമ്മപ്പെടുത്തുന്നു.

യാഥാർത്ഥ്യത്തിൽ നിന്നും അയഥാർത്ഥ്യത്തിലേക്കുളള ഒരു ചുവടുമാറ്റമാണ് നോവലിന്റെ അവസാനത്തിലുളള ഉപ്പൂപ്പയുടെ രംഗപ്രവേശം. ഓരോ മനുഷ്യനിലും അവന്റെ ദശാസന്ധികളിൽ ഒരു കച്ചി തുരുമ്പുപോലെ...കിടാവെളിച്ചം പോലെ കൈപിടിച്ചു നടത്തിക്കാൻ ഒരു വഴികാട്ടിയുണ്ടാകും. പ്രവാചകന്മാരെങ്കിലും അവരുടെ ദൗത്യവും നന്മയിലേക്കുളള നേർ വഴി വെട്ടിത്തെളിക്കാൻ തന്നെയാണ്. ചിലപ്പോൾ അവർ നമ്മളെ തേടിയെത്തും. മറ്റു ചിലപ്പോൾ നമ്മൾ അവരെ തേടിച്ചെല്ലും. ഈ ഒരു തിരിച്ചറിവാണ് ഓരോ പ്രവാസവും. മനസ് നിറയെ ക്രൂരത കൊണ്ടും പാപ പങ്കിലമായ ശരീരം കൊണ്ടും മരുഭൂമി കണ്ടുവരുന്നവർ ഒടുവിൽ ചൂടുമണ്ണുകൊണ്ട് അനുഭവങ്ങളെ കഴുകിയുണക്കി തിരിച്ചു പോകുന്നു. പ്രാർത്ഥനയെ നെഞ്ചേറ്റി അവർ തിരിച്ചു പോകുന്നു.

നന്മയിലേക്കുളള ഒരു വഴി വെട്ടുകയാണ് ഔട്ട് പാസിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. എൻമഗജയിലൂടെ എന്റോസൾഫാനെതിരെ തൂലിക ചലിപ്പിച്ച പ്രിയ നോവലിസ്റ്റ് അമ്പികാസുദൻ മങ്ങാടിന്റെ അവതാരിക ഒരേ വിഷയത്തെ രണ്ട് ഇടങ്ങളിൽ നിണ്ട് പ്രതിപാതിക്കുന്നു. നേരനുഭവങ്ങളുടെ ദുരിത പർവ്വത്തെ ഉദ്വീപിപ്പിക്കുന്നു. വായന കഴിയുന്നതോടെ തീർന്നു പോകുന്നു ഈ നോവൽ. പാപ പങ്കിലമായ ജീവിതം നിസ്സാരമായി ഒടുക്കുവാനുളളതല്ലെന്നും തിരിച്ചറിവിലൂടെ നന്മയിലേക്ക് മുന്നേറെണ്ടതാണെന്ന ജല്പ ഒരോർമ്മപ്പെടുത്തൽ കുഞ്ഞാച്ചയുടെ ജീവിതത്തിലൂടെ നോവലിസ്റ്റ് ഓർമ്മപ്പെടുത്തുന്നു.

ഒടുവിൽ കുഞ്ഞാച്ച ഉയർത്തിപിടിക്കുന്ന പ്ലക്കാർഡ് ഏത് ദുരന്ത ഭൂമിയികയിലായാലും മനുഷ്യന്റെ ഉത്തരവാദിത്വങ്ങൾ അവൻ സ്വയം ഏറ്റെടുക്കണം എന്നോർമ്മപ്പെടുത്തുന്ന ചൂണ്ടുപലകയാണ്. കഥാന്ത്യം നോവലിന് ഒരു പോസിറ്റീവ് എനർജി നൽകാനും നോവലിസ്റ്റിന് കഴിയുന്നു. എന്നത് ആശാവഹം തന്നെ. മരുഭൂ ജീവിതത്തിന്റെ തീപൊളളലുകൾ അതിന്റെ എല്ലാ സങ്കീർണതകളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും തികഞ്ഞ കലാശിൽപത്തോടെ ലളിത ഭാഷയിൽ ആഖ്യാനിക്കുമ്പോൾ വെറുമൊരു ആസ്വാദനത്തിനപ്പുറം ചില തിരിച്ചറിവുകൾ നമ്മിലെവിടെയോ അവശേഷിപ്പിക്കുന്നു. ഈ അകപ്പൊരുളുകളുടെ തിരിച്ചറിവുകൾ തന്നെയാണ് ഔട്ട് പാസ് എന്ന നോവലിന്റെ സൗന്ദര്യവും. ഈ പുസ്തകത്തിനും വായനക്കാരിൽ അത്തരം ഒരു തിരിച്ചറിവ് ഉണ്ടാക്കട്ടെ എന്നാശംസിക്കുന്നു.

Your Rating: