Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മദ് റഫി; അനശ്വര ഗായകൻ

rafi

പ്രമുഖ ഹിന്ദി ചലച്ചിത്ര പിന്നണി ഗായകൻ മുഹമ്മദ് റഫി നമ്മെ വിട്ടു പിരിഞ്ഞിട്ട് 35 വർഷം തികഞ്ഞു. 1980 ജൂലൈ 31ന് ആണ് ബോംബെയിൽ വെച്ച് മുഹമ്മദ് റഫി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മുഹമ്മദ് റഫിയുടെ ജനനം 1924 ഡിസംബർ 24–ാം തിയതി പഞ്ചാബിലെ കോട്ട് ലാ സുൽത്താൻ സിംഗ് എന്ന സ്ഥലത്തായിരുന്നു (ഇന്നത്തെ പാക്കിസ്ഥാൻ) ചെറുപ്പത്തിലെ സംഗീത വാസനയുണ്ടായിരുന്ന റഫി ഉസ്താദ് ബടേഹുലാം അലി ഖാൻ, വാഹിദാ ഖാൻ എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു. പിന്നീട് 17–ാം വയസിൽ ആദ്യമായി സിനിമയിൽ പിന്നണി പാടി. 1944 ൽ ‘ജൂഹ്നം’ എന്ന സിനിമയിൽ നൂർജഹാനോടൊത്ത് പാടിയ ‘യഹാം ബദ് ലാ വർഫാ കാ ഹൈ’ എന്ന ഗാനം ഹിറ്റായതിനുശേഷം റഫിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് എല്ലാ സംവിധായക നിർമ്മാതാക്കന്മാർക്കും സംഗീത സംവിധായകർക്കും അവരുടെ സിനിമകളിൽ റഫിയുടെ ഗാനം ഇല്ലാതെ വയ്യ എന്ന സ്ഥിതി വരികയാണുണ്ടായത്. ഇത് റഫിയുടെ മരണം വരെ നിലനിന്നു.

1947 ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ റഫിയും ഭാര്യയും ബോംബെയിൽ സ്ഥിര താമസമാക്കുകയാണ് ചെയ്തത്. മറ്റു കുടുംബാംഗങ്ങൾ പാക്കിസ്ഥാനിൽ സ്ഥിര താമസമാക്കി.

റഫി സിനിമകളിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഗസൽ, പവാലി എന്നീ ഇനങ്ങളിലായി 26000 ൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലതാ മങ്കേഷ്ക്കറോടൊപ്പം പാടിയ റിക്കോർഡും റഫിയുടെ പേരിലാണുളളത്. ഇന്ത്യാ ഗവർണമെന്റ് റഫിയെ ആദരിച്ച് രജതകമലവും പത്മശ്രീ ബഹുമതിയും നൽകുകയുണ്ടായി. മുഹമ്മദ് റഫിക്ക് 6 തവണ ഏറ്റവും നല്ല പിന്നണി ഗായകനുളള ഫിലിം ഫെയർ അവാർഡും,ഒരു തവണ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. 1977 ൽ ക്യാ ഹുവാ തേരാ വാദാ...എന്ന ഹം കി സ്സി സെ കം നഹീം ഫിലിമിലെ ഗാനത്തിനാണ്.

റഫി ഓരോ നായകന്മാർക്കും അവരുടെ ശബ്ദത്തിനുസരിച്ച് പാട്ടുകൾ പാടുന്ന പ്രത്യേക ശൈലിയുടെ ഉടമയാണ്. പ്രസിദ്ധ നടനും ഗായകനുമായ കിഷോർ കുമാറിന് വേണ്ടിയും റഫി പിന്നണിഗാനം പാടിയിട്ടുണ്ട്. കൂടാതെ പൃഥിരാജ് കപൂർ, രാജ് കപൂർ, റിഷി കപൂർ എന്നീ 3 തലമുറയിൽപ്പെട്ടവർക്ക് വേണ്ടിയും പിന്നണി പാടിയിട്ടുണ്ട്. സംഗീത സംവിധായകരായ സർദാർ മാലിക്കിന്റെ കീഴിലും മകൻ അനുമാലിക്കിന്റെ കീഴിലും സംഗീത സംവിധായകൻ റോഷന്റെയും മകൻ രാജേഷ് റോഷന്റെയും എസ്. ബി. ബർമന്റെയും മകൻ ആർ. ഡി. ബർമ്മന്റെയും കീഴിൽ റഫി പിന്നണി ഗാനം പാടിയിട്ടുണ്ട്. കൂടാതെ പിന്നണി ഗായിക ആശാ ബോസ്്​ലെയുടെ മകൻ ഹേമന്ത് ബോസ്്​ലെയുടെ കീഴിലും പിന്നണി ഗാനം പാടിയിട്ടുണ്ട്.

പ്രമുഖ നടന്മാരായ അശോക് കുമാർ, ദിലീപ് കുമാർ, ഗുരു ദത്ത്, ബിശ്വജിത്ത്, ദേവാനന്ദ്, ധർമ്മേന്ദ്ര, ജിതേന്ദ്ര, രാജേഷ് ഖന്ന, രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ, റിഷി കപൂർ, രാജേന്ദ്ര കുമാർ തുടങ്ങി ഒട്ടു മിക്ക നടന്മാർക്കു വേണ്ടിയും റഫി പിന്നണി ഗാനം പാടിയിട്ടുണ്ട്. ഷമ്മി കപൂർ, രാജേന്ദ്ര കുമാർ, ബിശ്വജിത്ത് തുടങ്ങിയവരുടെ സിനിമകൾ വിജയിക്കാൻ തന്നെ പ്രധാന കാരണം മുഹമ്മദ് റഫിയുടെ മധുര ഗാനങ്ങളായിരുന്നു എന്ന കാര്യം സ്മരണീയമാണ്.

മുഹമ്മദ് റഫിയുടെ എന്നെന്നും ഓർക്കാവുന്ന ചില ഗാനങ്ങൾ ‌ഇവി കുറിക്കട്ടെ. ‘ദിൽകാ വിലോനാ ഹൈ ട്ടുട്ട് ഗയാ... (ഗൂം ജ് ഉഠേ ഷഹനായി), ജോ വാദാ കിയാ ഹോ...(താജ് മഹൽ) വൊ ജബ് യാദ് ആ ഓ... (പാറസ് മണി), ദോ സാൽ പെഹ് ലേ... ( ജബ് പ്യാർ കിസിസേ ഹോത്താ ഹൈ), തസ് വീർ തേരെ ദിൽ മേം......... (മായ), ഓ ദൂർ കെ മുസാഫിർ ( മിസ് മേരി), ചലോ ദിൽ ദാർ ചലോ.......... (പക്കിഡ), ആദ്മി മുസാഫിർ ഹൈ (അപ്നാ പൻ), ദഫ് ലീവാ ലേ ദഫ് ലി ബജാ... ( സർഗം), ആവാസ് ദേ തോ ….( പ്രൊഫസർ) (എല്ലാം ലതാ മങ്കേഷ്ക്കരുമായുളള യുഗ്മ ഗാനങ്ങൾ) രാഹീ മൻ വാ ദുഖ് കീ ചിന്താ... ( ദോസ്തി), യെ ചേരാ പ്രേം പത്ര്........ (സംഗം), യേ ദുനിയാ യേ മെഹ്ഫിൽ..... (ഹീരാൻഞ്ച), ചൗദ് വിൻ കാ ചാന്ദ്........... (ചൗദ് വിൻ കാ ചാന്ദ്) ജബ് ജബ് ബഹാർ ആയേ...... (തഖ് ദീർ) ആനേ സേ ജിസ് കെ ആ യേ ബഹാർ..... (ജി നേ കീരാഹ്), മൈ ജഠ് യയുലാ..........(പ്രതിഗ്യാ) ദർ ദേദിൽ.......... (കർസ്), സുഖ് സേ സബ് സാഫീ....(ഗോപി), ജോൺ ജാനി ജനാർദ്ദനൻ( നജീബ്), നാം അബ്ദുൽ.... ( ഷാൻ), ഇവ എല്ലാം റഫി പാടിയ ഹിറ്റ് ഗാനങ്ങൾ ആണ്. ഉടേ ജബ് ജബ്....... (നയാ ദൗർ), സർ പർ ഠോ പി....( തുംസാ നഹീം ദേവാ), ബഹുത് ശുക്റിയാ ബഹുത് മെഹർ ബാനി.....(ഏക് മുസാഫിൽ ഏക് ഹസീന), ദിവാന ഹുവാ ബാദൽ.... (കാശ്മീർ കീ കലി) എല്ലാം ആശാ ബോസ്്​ലെയുമായുളള ഗാനങ്ങൾ) മധു ബൻ മാരാഭി.... (കോഹിനൂർ) യെ ദുനിയാ കെ രഖ് വാലേ.. (ബൈജു ബാവൂർ), കോയി സാഗർ.... (ദിൽ ദിയാ ദർദ് ലിയാ), ദിൽ ജോന കഹ്സകാ.... (ഭിഗിരാത്ത്), ഹുവേ ഹം...(ദീ ദാർ) (ഇവ എല്ലാം ശാസ്ത്രീയ സിനിമാ ഗാനങ്ങൾ) ഇശാ രോം സേ..... (ധർമ്മ), പർദ്ദാ ഹൈ പർദ്ദ....(അമർ അക്ബർ ആന്റണി), യേ അഗർ ദുശ്മൻ.. ( ഹം കി സിസെ കം നഹീം) ഇവ എല്ലാം ഖവാലി ഗാനങ്ങൾ) യെ സിന്ദഗി കാ മേള...( മേള), ഹം തും സേ ജൂദാ ഹോം കെ.... (ഏക് സഫേർ ഏക് ലുട്ടേത്), ആകാശ് പെ ബൈ ഠാ ഹു ആ (തഖ് ദീർ) ഹം കതാ ചലേ പർദേശ് ഹം.......( സർഹം)

1948 ജനുവരി മാസം 30 ന് മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ റഫി പാടിയ സുനോ സുനോ യെദു നിയാ വാലോ ബാപ്പൂ കീ യെ അമർ kഹാനി..... എന്ന ഗാനം കേട്ടിട്ട് അന്നത്തെ പ്രധാന മന്ത്രി പരേതനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നിരുന്നു. അത്രയും ഹൃദയ സ്പർശിയായ ഗാനമായിരുന്നു അത്. ഇതിന്റെ പേരിൽ റഫിയെ ഇൻകം ടാക്സ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി കേട്ടിട്ടുണ്ട്.

മുഹമ്മദ് റഫി അവസാനം ആയി പാടിയത് 1980 ജൂലൈ 30 ന് ആണ്. ജെ. ഓം പ്രകാശിന്റെ ജസ് പാസ് എന്ന ഫിലിമിനുവേണ്ടി ലതാ മങ്കേഷ്ക്കറുമൊത്താണ് ആ യുഗ്മ ഗാനം ആലപിച്ചത്. മുഹമ്മദ് റഫി ഒഴിച്ചിട്ടു പോയ ആ കിരീടം ഇന്ന് ഹിന്ദി ഗാന രംഗത്ത് അനാഥമായി കിടക്കുകയാണ്. അത് കരസ്ഥമാക്കാൻ യോഗ്യതയുളളവർ ആരും തന്നെ ഇല്ല. റഫിക്ക് പകരം റഫി മാത്രം.

മുഹമ്മദ് റഫി മരിച്ചിട്ടും ഇന്നത്തേക്ക് 35 വർഷം ആയെങ്കിലും റഫി ഇന്നും കോടിക്കണക്കിന് സംഗീത ആരാധകരുടെ ഹൃദയത്തിലൂടെ ഇന്നും ജീവിക്കുകയാണ്. റഫിയുടെ മധുരമായ ഗാനങ്ങളിലൂടെ ഇയ്യിടെയായി മുഹമ്മദ് റഫിയോടുളള ആദരസൂചകമായി ഇന്ത്യാ ഗവൺമെന്റ് കമ്പി ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.