Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം മധുര സ്മരണ

elsy എൽസി യോഹന്നാൻ ശങ്കരത്തിൽ

ഓണപ്പാട്ടിന്റെ ഈണവും, ഓണഊഞ്ഞാലിന്റെ താളവും, ഓണപ്പൂക്കളുടെ സുഗന്ധവും നിറഞ്ഞ ഗൃഹാതുരസ്മരണകളാണ് ഓണം എന്ന മധുര സങ്കൽപം മലയാളമനസ്സുകളിൽ ഉണർത്തുന്നത്. ആ സങ്കൽപം സത്യമാക്കാനുള്ള ശ്രമമാണു നാമിന്നു ചെയ്യുന്നത്. സമൃദ്ധിയുടെ നാളുകൾ ഓണം എന്ന സങ്കൽപത്തിലൂടെ നാം യാഥാർഥ്യമാക്കുകയാണു. കൈരളീ സീമയിൽനിന്നും പടി കടന്നുകൊണ്ടിരിക്കുന്ന ഓണം ഇന്നു മറുനാട്ടിൽ മലയാളികൾ ഉത്സവമാക്കി മാറ്റിക്കൊണ്ടിരിക്കുന്നുവെന്നത് തിരുവോണ സ്മരണകളെ പുനർജനിപ്പിക്കുകയാണ്.

കൊളുത്തിവച്ച നിലവിളക്കിനരികിൽ നിലത്തു വിരിച്ചിട്ട പായയിൽ നിരന്നിരുന്ന് ഉരുവിട്ട ഈശ്വരനാമജപവും സന്ധ്യാപ്രാർത്ഥനയും സാന്ധ്യനീലിമയിലെ നീരലകളായി മാറ്റൊലിക്കൊണ്ട സുന്ദര രാവുകളിൽ മുറ്റത്തെ തേന്മാവിൽ കെട്ടിയ ഊഞ്ഞാലാട്ടം ഇന്നും മറക്കാനാവാത്ത മധുരസ്മരണകളാണു്. പിറന്നാൾപ്പായസം, ഓണസദ്യ, നോമ്പുവീടൽ ഒക്കെ കുട്ടികൾ ആർത്തിയോടെ കാത്തിരുന്ന വിശേഷദിനങ്ങളായിരുന്നു. ഓണം, വിഷു, ക്രിസñ്മസ്, റംസാൻ ഒക്കെ ജാതിമതഭേദമെന്യേ കേരളത്തിന്റെ പൊതുവായ ഉത്സവമേളങ്ങളാണു്. ഓണത്തിനു് പത്തു ദിവസം മുമ്പ് അത്തം തൊട്ട് പൂക്കളമൊരുക്കൽ, വീടിന്റെ മുറ്റവും വഴിയും ചെത്തിമീനുക്കൽ, മുറ്റത്തരികിലെ മരക്കൊമ്പിൽ ഊഞ്ഞാലിടീൽ, നെല്ലു പുഴുങ്ങി കുത്തി അരി തയ്വാറാക്കൽ, ഓണത്തലേന്ന് ഉപ്പേരി വറുക്കലും ഒക്കെയായി ഗ്രാമീണ അടുക്കളകളിലെ ആരവവും തത്രപ്പാടും എന്നും മധുരസ്മൃതികളായി കേരളമണ്ണിൽ ബാല്യ കൗമാരങ്ങൾ കടന്നുപോയ മനസ്സുകളിൽ മുഴങ്ങുന്ന തരളിതമായ ചിറകടിയൊച്ചകളാണ്.

വീടുനിറയെ കുട്ടികളും ബന്ധങ്ങൾക്കു കൂടുതൽ ഇഴയടുപ്പവും കെട്ടുറപ്പും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ കഴിഞ്ഞുപോന്ന ഒരു തലമുറയാണു ഇന്നു ലോകമെമ്പാടുമുള്ള കൈരളീമക്കൾ. കുട്ടികളും മുതിർന്നവരും തിരുവോണ ദിവസം രാവിലെ തന്നെ എണ്ണ തേച്ചു കുളിച്ച് പുതുവസ്ത്രങ്ങളുമണിഞ്ഞ്, ചെത്തിമിനുക്കിയ മുറ്റത്തും തൊടികളിലം നിറയുന്ന ഓണപ്പൂക്കളുടെ സുഗന്ധവും ആസ്വദിച്ച്, വീടിനുള്ളിൽ നിലത്തു വിരിച്ച പായിലിരുന്നു മുന്നിൽ വിരിച്ച തൂശനിലയിലെ ചോറും പരിപ്പും പർപ്പടകവും വിവിധയിനം വായിൽ തേതനൂറ്റും കറികളും പായസവും ആസ്വദിച്ചു് കഴിച്ചതായ ഓണസദ്യയും, അതു കഴിഞ്ഞുള്ള ഓണക്കളികളും ഒക്കെ ഓരോ മലയാളിയുടെയും മാനസവീണയിലെ തമ്പുരു നാദമായി അവശേഷിക്കുന്നിന്നും.
വീടുനിറയെ കുട്ടികൾ ഓടിക്കളിച്ച മുറ്റവും തൊടികളും ഒന്നോ രണ്ടോ കുട്ടികളുടെ പോലും ശബ്ദം കേൾക്കാനില്ലാതെ ഇന്നു കേഴുന്നു. വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കൾ മിക്കവരും പുറംനാടുകളിലേക്കു ചേക്കേറുന്നുു. കൃഷിയിടങ്ങൾ തരിശുഭൂമികളാകുന്നു. നെൽപ്പാടങ്ങൾ റബർപ്പാടങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാാഴ്ചകളാണു കേരളത്തിലെവിടെയും. വീടുകൾ മിക്കവയും ആളില്ലാതെ പൂട്ടിക്കിടക്കുന്നു. കാൽനടക്കാരില്ലാതെ ഗ്രാമപാതകൾ നിർജ്ജീവമായും വിജനമായും കാണപ്പെടുന്നു. പൂട്ടും വിതയും കൊയ്ത്തും മെതിയും തമിഴ്നാടിനു തീറെഴുതിക്കൊടുത്തിരിക്കുന്നു.

തെങ്ങോലകൾ പീലിവിടർത്തുന്ന കായലോരങ്ങൾ, ഓലത്തുമ്പത്തൂഞ്ഞാലാടുന്ന കുരുവികളുടെ കളാരവം, കവിത പാടുന്ന, പാദസരങ്ങൾ കിലുക്കിക്കൊണ്ട ണ്ട ് പുഴകൾ ഒഴുകുന്ന, മലയ്ക്കും ആഴിക്കും ഇടയിൽ കിടക്കുന്ന, മാവേലിപ്പാട്ടുപാടി ആമോദത്തോടെ ജനങ്ങൾ വസിച്ചിരുന്ന ആ സുന്ദര കേരളത്തിന്റെ മാധുര്യവും ശാലീനതയും ഇന്നു നഷ്ഗപ്പെടുന്നതു കാണുമ്പോൾ ഹൃദയം തേങ്ങുകയാണു്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യമാണു് സഞ്ചാരികളെ അവിടേക്കു് ആകർഷിച്ചിരുന്നത്.അല്ലാതെ, അയ്വഞ്ചു സെന്റിൽ പണിത കെട്ടിടങ്ങളും അടിമുടി അഴിമതിയും, ബന്ദും, ഹർത്താലും, ക്വട്ടേഷൻ എന്ന പേരിൽ അഴിഞ്ഞാടുന്ന ഗുണ്ട ണ്ട ാക്കൂട്ടവും ഉള്ള ഒരു നാട്ടിലേക്കു് സഞ്ചാരികൾ വരികില്ലെന്നല്ല അവിടെ താമസിക്കുന്നവർ പോലും വേറെ നാട്ടിലേക്കു മാറി താമസിക്കാൻ ആഗ്രഹിക്കും.

ഇന്നു് പാക്കറ്റുകളിൽ ലഭിക്കുന്ന ഓണവും ക്രിസ്മസും യാന്ത്രികമായി ഓർമ്മകൾ പുലർത്തപ്പെടുന്നു.ദേവാലയങ്ങളിൽ ആരാധനയ്ക്ക് ദൈർഘ്യം കൂടുതലെന്ന പരാതി. വൃദ്ധരായ മാതാപിതാക്കൾ ഒഴിഞ്ഞു കിട്ടാനുള്ള വേവലാതി. ബന്ധങ്ങൾ ബന്ധനങ്ങളാകുന്നുവോ? ദൈവത്തെപ്പോലും ഇഞ്ചിഞ്ചായി പകുത്തെടുത്ത് അവനവന്റെ ഇംഗിതമനുസരിച്ച് മത നാമങ്ങളിൽ കുടുക്കുന്നതിനാൽ ഈശ്വരൻ പോലും ഭയന്നു് അകലുന്നുവോ? ഗ്രാമീണ ശാന്തിയും ലാളിത്യവും എവിടെയോ ഒലിച്ചു പോയോ?

മർത്യൻ എവിടെയായാലും, എത്ര മാറിയാലും, ഏതെല്ലാം പുരോഗതികൾ കൈവരിച്ചാലും ബാല്യകാല സ്മരണകൾ ഗൃഹാതുരത്വം തുളുമ്പുന്നവയായി എന്നും ഉള്ളിന്റെയുള്ളിൽ നിറഞ്ഞു നിൽക്കും. പ്രേമം. പ്രശംസ, പ്രതീക്ഷ ഇവയാണു മാനവ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന മൂന്നു ഘടകങ്ങൾ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗരഭ്യം നിറഞ്ഞിരുന്ന ഗ്രാമപ്രശാന്തയിൽ നിന്നും ഇംഗ്ലീഷിന്റെയും ആധുനികതയുടെയും സാഗരഗർജ്ജനങ്ങളുടെ സാഹചര്യങ്ങളിൽ എത്തിപ്പെടുമ്പോൾ ഓണാഘോഷം സംഘടനകളിൽക്കൂടി സംഘടിപ്പിച്ചു തൃപ്തിയടയുന്നു. നാം പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, കടന്നുപോന്ന ജീവിത പന്ഥാവിലെ ഓർമ്മയുടെ ഓളങ്ങളിലൂടെ വല്ലപ്പോഴെങ്കിലും ഒഴുകുമ്പോൾ സർവ്വേശ്വര നന്മകളിൽ നാം എത്ര വിനീതരാകേണ്ട തല്ലേ !
വന്നിതാ വീണ്ട ും മഹാബലിതൻ ഭാഗധേയം
ചിന്നിയ നിലാവെളി പേറുമീ തിരുവോണം !
മാടവും പൂമേടയുമൊന്നുപോൽ പുണർന്നിടും
ആടലാറ്റിടുന്നൊരീ കൈരളീ മഹോത്സവം !
അബ്ധികൾ താണ്ടി ഭാഷാനാണ്യവും കൈമുതലായ്
ഈ ഭൂവലയത്തിലെത്തിയ ഭാഗ്യാന്വേഷികൾ
ഓർത്തിടുന്നുവോ ആതിരനിലാവും ചുറ്റിലും
അത്തപ്പുവുകൾ വിതറിയ പൂക്കളങ്ങളും !
ഓണക്കോടിയുടുത്തുപ്പേരി കൊറിച്ചുഞ്ഞാലിൽ
ഓണത്തുമ്പിപോൽ ചക്രവാളത്തിൽ പടർന്നതും !
ഒട്ടേറെ സ്വാദുഭോജ്യം നിറയുമിലത്തുമ്പിൻ
ചോട്ടിൽ ചമ്രം പടഞ്ഞിരുന്നുണ്ടേ ാണസദ്യയും !
എൻ മലനാട്ടിൻ വായുവിൽ പോലും തിങ്ങിനിന്നു
ഉൺമ ചേർക്കുമീ തിരുവോണത്തിൻ വീണാനാദം !
ഈ പുതുയുഗത്തിലെ പുതുതലമുറയ്ക്കായ്
വേർപെട്ടു പോകാത്തൊരോർമ്മയായ്, ഹർഷാങ്കുരമായ്
നിറം മങ്ങിപ്പോകാതീ മഹാദിനം നിത്യമായ്
നിറക്കൂട്ടായ് നിൽക്കട്ടെ കൈരളീ മക്കളിൽ !
കൈരളീ പുരാവൃത്ത സൂനമേ നിന്നെക്കണ്ട ു
കോൾമയിർ കൊള്ളട്ടേ തലമുറകളെന്നും !
മിന്നിനിൽക്കട്ടേ മാബലിക്കിരീടത്തിന്നോർമ്മ
എന്നും കെടാവിളക്കായ് കൈരളീമക്കളിൽ !.
കൈരളീ മാധുര്യം തുളുമ്പും തിരുവോണാശംസകൾ !! 

Your Rating: