Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകവശാൽ ഒരു വ്യാപാരി

അമേരിക്കയിലെ വ്യാപാരികളുടെ കുട്ടായ്മ ആണ്. താനും വരണം‘ എന്ന് സുധാകർ പറഞ്ഞപ്പോൾ മാത്രമാണ് ഞാനും ഒരു കച്ചവടക്കാരനാണല്ലോ, പോകേണ്ടതല്ലേ എന്ന ഉൾബോധം ഉണ്ടായത്. കഴിഞ്ഞ പതിനാറു വർഷമായി തുടരുന്ന ഈ സംഗമത്തിൽ ഇതുവരെ ആരും വിളിച്ചില്ല,പോയില്ല . ചിലർ പട്ടാളക്കാരാകുന്നു,സ്കുൾ മാഷാകുന്നു ക്ലാർക്കാകുന്നു അങ്ങനെ പലതും ആകുന്നു. പലർക്കും ആ കുപ്പായങ്ങൾ നന്നായി ചേരും. ചിലരറിയാതെ, കുപ്പായങ്ങളിൽ വീണുപോകും .അങ്ങനെ പറ്റിയ ഒരു നിർഭാഗ്യവാനാണ് ഞാനെന്ന ബോധം എന്നിൽ എന്നും ഉണ്ടായിരുന്നു.

അവിടെ വന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് സുധിയോടു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഭംഗിയായി വെള്ളമടിക്കുക, ശരിക്ക് ഭക്ഷണം കഴിക്കുക ,പ്രസംഗിക്കാൻ വിളിച്ചാൽ മാത്രം രണ്ടു വാക്ക് കത്തിച്ചേക്കുക. ഒരു വിധം നല്ല വെയിറ്റ് ഇട്ടു വേണം ഇരിക്കാൻ. പലരും മില്യൻ ഡോളറിന്റെ മുതൽ ബില്ല്യൻ ഡോളറിന്റെ വരെ കാര്യങ്ങൾ പറയും. പിടികൊടുക്കരുത്. ആരെ കണ്ടാലും ഭംഗിയായി ചിരിച്ചേക്കണം.

ഞാനൊന്നു തിരിഞ്ഞു നോക്കുകയായിരുന്നു. നാൽപ്പത്തി മൂന്ന് വർഷത്തെ വ്യാപാര ജിവിതം. സെയിൽ ടാക്സ്, ഇൻകം ടാക്സ് തുടങ്ങിയ ഏതെല്ലാം രാക്ഷസന്മാരുണ്ടോ ഈ ലോകത്തിൽ അവരെല്ലാം പലകുറി പിടിച്ചു നാനാവിധമാക്കിയ ഒരു ജീവിതം.

കോളേജിൽ നിന്നിറങ്ങി, ആദ്യം തുടങ്ങിയത് സ്വന്തം ഗ്രാമത്തിൽ ഒരു റബർ കടയാണ്. പലരും പറഞ്ഞു വളം കൂടി തുടങ്ങുന്നത് നന്നായിരിക്കുമെന്ന്, കൂടെ എല്ലുപൊടിയും. വാഗൻ ലോഡ് പഞ്ചാബിൽ നിന്ന് എടുത്താൽ കൂടുതൽ ലാഭം. ചുടത്ത് നാട്ടിൽ വന്നപ്പോൾ പകുതിയായി. നാറ്റം എന്നുപറഞ്ഞാൽ, എന്റെ പിറവം പള്ളി രാജാക്കന്മാരാണെ സത്യം ഇതുപോലൊരു നാറ്റം മുമ്പ് അനുഭവിച്ചിട്ടില്ല. കുത്താട്ടുകുളം ചന്തയിൽ റബർ കച്ചവടം നടത്തുന്ന കോരപ്പൻ ചേട്ടനെ കൊച്ചിയിലെ റബർ ബ്രോക്കർ നാടാരുടെ മുറിയിൽ വച്ച് കണ്ടു. എല്ലുപൊടിയിൽ നന്നായിട്ട് വാരി കാണുമല്ലോ ഇല്ലെ കൊച്ചനെ. എന്റെ പോന്നു ചേട്ടാ പച്ച തൊട്ടില്ല‘

ഊണു കഴിക്കാൻ ഞങ്ങൾ ഒന്നിച്ചാണ് പോയത്. കോരചെട്ടാൻ പടാന്ന് രണ്ടു മുന്നെണ്ണം വിശി. ഒരു വിദ്യ പറഞ്ഞു തരാം. ആരോടും പറയരുത്. വാഗൻ ലോഡ് എല്ലുപൊടി പഞ്ചാബിന്നു + ഒട്ടും ഓണങ്ങാത്തകാൽ ലോഡ് അങ്കമാലിന്നു + പിന്നെ പിറവം പോഴയിലല്ലേടാ നല്ല തെളി മണൽ കിടക്കുന്നത്. മണം കുറച്ചു ശക്തമായിരിക്കും. മണത്തിൽ അല്ലേടാ കാശ് കിടക്കുന്നത്.

എറണാകുളം ചന്തക്കകത്തു പത്തു വർഷം. അവിടെ നിന്നാണ് നല്ല മോതിരത്തിന് കല്ല് വച്ച തെറി പഠിച്ചത്. എന്റെ കൊടുങ്ങല്ലൂർഭഗവതീ പ്രണാമം. കച്ചവടത്തിൽ പഠിക്കേണ്ട ഒരു വിധം എല്ലാ അടവുകളും പഠിപ്പിച്ചാണ് അവിടുന്നു കയറ്റിവിട്ടത്. വ്യാകുല മതാവാണെ സത്യം ഇനി ഒരിക്കലും കച്ചവടം തുടങ്ങില്ല എന്ന് ശപഥം ചെയ്തിട്ടാണ് ഇങ്ങോട്ട് തിരിച്ചത് .എന്ത് ചെയ്യാം ജാതകവശാൽ അതിൽ തന്നെ വന്നു വീണു.

ഇപ്പോഴെനിക്ക് ചെങ്ങൊല പാടത്തിന്റെ അപ്പുറത്ത്, കുറിഞ്ഞി പുഴയുടെ ഓരത്ത് ചുണ്ടയിട്ടോണ്ടിരിക്കുന്ന കുഞ്ഞാക്കൊചെട്ടന്റെ മനസ്സാണ്. എന്നെങ്കിലും, എന്തെങ്കിലും കിട്ടാതിരിക്കില്ല.‘

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.