Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് ജാക്കബൈറ്റ് സൂനോറോ കത്തീഡ്രൽ ഷാർജ എട്ട് നോമ്പ് പെരുന്നാൾ

ettunomb-perunal-harvest-festival

ഷാർജ∙ സകല തലമുറകളും ഭാഗ്യവതിയെന്നു വാഴ്ത്തുന്ന വിശുദ്ധ ദൈവമാതാവായ കന്യകമറിയത്തിന്റെ പരിപാവന നാമത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതും ‘ വിശുദ്ധ സുനോറോ ’ പ്രതിഷ്ഠിക്കപ്പെട്ടതിലൂടെ അനുഗ്രഹങ്ങളുടെ കലവറയുമായി പരിലസിക്കുന്ന ‘മരുഭൂമിയിലെ മണർകാട്’ എന്നറിയപ്പെടുന്ന ഷാർജ് സെന്റ് മേരീസ് ജാക്കബൈറ്റ് സൂനോറോ കത്തീഡ്രലിൽ എല്ലാ വർഷവും നടത്തിവരാറുളള എട്ട് നോമ്പ് ആചരണവും വിശുദ്ധ കന്യകമറിയത്തിന്റെ ജനന പെരുന്നാളും പുണ്യശ്ലോകനായ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ഓർമ്മ പെരുന്നാളും ഇക്കൊല്ലവും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെയും മഞ്ഞിനിക്കര ദയറായുടെ അധിപൻ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെയും കാർമികത്വത്തിൽ കൊണ്ടാടപ്പെടുന്നതാണ്. വർഷത്തിലൊരിക്കൽ മാത്രം പേടകത്തിൽ നിന്നും പുറത്തെടുക്കപ്പെടുന്ന വിശുദ്ധ ൈദവമാതാവിന്റെ ‘വിശുദ്ധ സൂനോറോ’ പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ 7 ന് ഭക്ത ജനങ്ങൾക്ക് വണങ്ങുവാൻ അവസരം ലഭിക്കുന്നതാണ്.

സുമനസുകളുടെ നിർലോഭമായ സഹകരണത്താൽ ഈ ദേവാലയം വിവിധ ജീവകാരുണ്യ പദ്ധതികളിലൂടെ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിലുളളവർക്ക് എന്നും താങ്ങും തണലുമായി പ്രവർത്തിച്ചു വരുന്നു. ദേവാലയത്തിന്റെ മുൻ വർഷങ്ങളിലെ ജീവകാരുണ്യ പദ്ധതികളായിരുന്ന നിരാലംബർക്കുമുളള ഭവന നിർമാണ സഹായം (2005) അശരണരായ പെൺകുട്ടികളുടെ വിവാഹ സഹായം (2006) ‘ഹൃദയത്തിനായി ഹൃദയപൂർവ്വം’ ചികിത്സാസഹായം(2011), ക്യാൻസർ സൗഖ്യമാക്കൂ ജീവന് രക്ഷിക്കൂ’ ചികിത്സാസഹായം (2013–2014) എന്നിവ വിവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന അനേകമാളുകൾക്ക് ആശ്വാസവും സമാധാനവും നൽകി.

കത്തീഡ്രൽ ഇക്കൊല്ലത്തെ ജീവകാരുണ്യപദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്ന ‘സ്വാന്തന സ്പർശം 2015 ’ താഴെ പറയുന്ന മൂന്ന് വ്യത്യസ്ത മേഖലകളിലുളള കർമ്മപദ്ധതികൾ കോർത്തിണക്കിയാണ് രൂപം കൊടുത്തിരിക്കുന്നത്.

  1. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും താമസിക്കുന്നതിനും ആവശ്യമായ സഹായങ്ങളും മാർഗ നിർദേശങ്ങളും നൽകുന്ന യാക്കോബായ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാന്തന ഗയ്ഡൻസ് & കൗൺസിലിംഗ് സെന്ററിനു 12 മുറികളുളള ഒരു വാർഡ് നിർമ്മിക്കുക.

  2. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയിൽ നിർദ്ധന രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുകയെന്ന ലക്ഷ്യത്തോടെ നിർമാണം പൂർത്തിയായി വരുന്ന മോർ ബസേലിയോസ് എൽദോ ഡയാലിസിസ് സെന്ററിനു ഒരു ആംബുലൻസ് നൽകുക.

  3. സഭയുടെ മിഷൻ പ്രസ്ഥാനമായ സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ അട്ടപ്പാടിയിൽ ആദിവാസിക്കുട്ടികൾക്ക് ഭക്ഷണം, യൂണിഫോം, ഹോസ്റ്റൽ, അധ്യാപകരുടെ ശമ്പളം എന്നിവ സൗജന്യമായി നൽകുന്ന മോറിയ പബ്ലിക് സ്കൂളിന്റെ ഒരു വർഷത്തെ ചെലവ് ധനസഹായമായി നൽകുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.