Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻറസ്റ്റ്ഫ്രീ ബാങ്കിങ്: ‘കൂട്ടായ പരിശ്രമം വേണം’

ifib-memo

ജിദ്ദ∙ ഇൻറസ്റ്റ്ഫ്രീ ബാങ്കിങ് സംവിധാനം ഇന്ത്യയിൽ കൊണ്ടുവരാൻ കൂട്ടായി എല്ലാവരും പരിശ്രമിക്കണമെന്നും ഇതിനാവശ്യമായ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യണമെനും കോൺസൽ ജനറൽ ബി.എസ് മുബാറക് അഭിപ്രായപ്പെട്ടു. ഇന്ത്യ ഫോറം ഫോർ ഇൻറസ്റ്റ്ഫ്രീ ബാങ്കിങ് ഭാരവാഹികൾ അദേഹത്തിന്റെ ഓഫിസിൽ വെച്ച് നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. യുറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങളിൽ വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇത്തരം ബാങ്കുകൾ നമ്മുടെ സാമ്പത്തിക ശ്രോതസ്സായി വരാവുന്നതാണ്. പക്ഷേ ഇത്തരം ബാങ്കുകളെ കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതു കാരണം തെറ്റിദ്ധരിക്കപ്പെടുകയാണ്. മലേഷ്യയിൽ ഹാജിമാരുടെ പണം ഇത്തരം ബാങ്ക് സംവിധാനത്തിലുടെ ക്രയവിക്രയം നടത്തുന്നത് മികച്ച ഉദാഹരണം ആണെന്നും അദ്ദേഹം പറഞ്ഞു.

IFIB (ഇന്ത്യൻ ഫോറം ഫോർ ഇൻറസ്റ്റ്ഫ്രീ ബാങ്കിങ്), സാമ്പത്തിക വിദഗ്ധരും, സാമൂഹിക, മാധ്യമ പ്രവർത്തകരും, സമൂഹത്തിന്റെ നാനാതുറകളിലുള്ള ഇതര വ്യക്തികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് 2011 ൽ ജിദ്ദ ആസ്ഥാനമാക്കി രൂപീകരിച്ച ഒരു മതേതര ബഹുജന കൂട്ടായ്മയാണ്. മൂല്യാധിഷ്ഠിത സാമ്പത്തിക ബദലുകൾ സമൂഹത്തിൽ മാതൃകാപരമായി മുന്നോട്ടുവക്കുന്നതോടൊപ്പം, സുസ്ഥിര സാമ്പത്തിക വ്യവസ്ഥയ്ക്കും, സാമൂഹികാഭിവൃദ്ധിക്കും അനുഗുണമാകുന്ന രീതിയിൽ പലിശരഹിത സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയുള്ള പൊതുജനബോധവൽക്കരണവും ഐഎഫ്ഐപിയുടെ കീഴിൽ നടന്നു വരുന്നു. ആഗോള സമ്പത്ത് വ്യവസ്ഥയിൽ പലിശരഹിത ബദലുകളുടെ അത്ഭുതകരമായ വളർച്ചയെപ്പറ്റി വ്യവസായകരെയും സംരംഭകരെയും, വിദ്യാഭ്യാസ വിദഗ്ധരെയും ഐഎഫ്ഐബി ബോധവൽക്കരിക്കുന്നു. ജാതി മത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങൾക്ക്‌ ഉപകാരപ്രദമാകുന്ന രീതിയിൽ പലിശ രഹിത സാമ്പത്തിക ബദൽ അവതരിപ്പിക്കുകയും, മൈക്രോ ഫിനാൻസിങ് സംരംഭങ്ങൾ, SME തുടങ്ങിയവ വഴി, തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യാൻ IFIB ശ്രമിക്കുന്നു.

ഇന്ത്യയിൽ ഇന്ററസ്റ്റ് ഫ്രീ ബാങ്കിംഗ് അരംഭിക്കണമെന്നാവശ്യപെട്ട് പ്രധാനമന്ത്രിക്കു നൽകാനുള്ള നിവേദനം ഭാരവാഹികൾ കോൺസൽ ജനറൽ ബി. എസ് മുബാറകിനു കൈമാറി. ആഗോള സാമ്പത്തിക കേന്ദ്രങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിച്ചു കൊണ്ട് ഇന്ത്യൻ ബാങ്കിംഗ് മേഖലയെത്തന്നെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമാണ് പലിശ രഹിത സംരംഭങ്ങൾ. ദാരിദ്ര്യ നിർമാർജ്ജനം, ചെറുകിട മധ്യമ സംരംഭങ്ങളുടെ വളർച്ച, കാർഷികമേഖലയുടെ അഭിവൃദ്ധി എന്നിവ പലിശ രഹിത രീതിയിൽ സാധ്യമാകുമെന്ന് മെമ്മോറാണ്ടത്തിൽ അവകാശപ്പെട്ടു. പ്രസിഡന്റ് ശഹസാദ്, സെക്രട്ടറി ജനറൽ വി. കെ. അബ്ദുൽ അസീസ്‌, ഡയരക്ടർ കെ ടി. എ. മുനീർ, ഗോപി നെടുങ്ങാടി എന്നിവരാണ്‌ കോൺസൽ ജനറലുമായി ചർച്ച നടത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.