Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി സേവന കേന്ദ്രയുടെ സഹായത്തോടെ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങി

pravasi-sevana-kendra ഒഐസിസി ജിദ്ദ റീജിണൽ കമ്മറ്റിയുടെ പ്രവാസിസേവന കേന്ദ്രയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുന്ന മൂന്ന് പേർക്ക് യാത്രയയപ്പ് നൽകിയപ്പോൾ.

ജിദ്ദ∙ ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും നടത്തി വരാറുള്ള പ്രവാസി സേവന കേന്ദ്രയുടെ സഹായത്തോടെ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ 25 വർഷമായി ജോലി ചെയ്തിരുന്ന പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശികളായ മുസ്തഫ കാറൽമണ്ണ, ഹസ്സൻ കാറൽമണ്ണ എന്നിവരും 15 വർഷമായി ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ജോർജ് കുട്ടിയുമാണ് നാട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ഏറെ കാലമായി ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടതകൾ ഏറെ അനുഭവിച്ചിരുന്ന ഇവർ ജീവിതപ്രയാസങ്ങൾ മൂലം പിടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ സൗദി നിയമപ്രകാരമുള്ള കാര്യങ്ങൾ നിർവ്വഹിക്കാത്തതിനാൽ സർക്കാർ സേവനങ്ങൾ ലഭിക്കാത്ത അവസ്ഥയിലുമായി. അപ്പോൾ യാതൊരു അറിയിപ്പും ഇല്ലാതെ ഇവർ അടക്കമുള്ളവരുടെ ഇഖാമ സ്പോണ്‍സറു‌ടെ തന്നെ കീഴിലുള്ള കൃഷിയിടത്തിലെ കാർഷിക വൃത്തിയിലേക്കു മാറ്റി, അവിടെ ജോലി ചെയ്യുവാൻ നിർബന്ധിച്ചു.

ഇതിനിടയിൽ മാസങ്ങളോളം ശമ്പളം കൊടുക്കാതെയും സമയത്തിലേറെ ജോലി എടുപ്പിച്ച് ബുദ്ധിമുട്ടിച്ചും നാട്ടിൽ പോവേണ്ട സമയത്ത് അതിനനുവദിക്കാതെ താമസ സ്ഥലം സജ്ജമാകാതെ നൽകുകയും ചെയ്തിരുന്നു. അതിന്റെ എല്ലാം പുറമേ വീസ കൂടി മാറ്റി കാർഷിക ജോലിയ്ക്ക് ടെക്നിഷ്യൻ പരിജ്ഞാനമുള്ള ഇവരെ നിർബന്ധിച്ചപ്പോഴാണ് പ്രവാസി സേവന കേന്ദ്രവുമായി ബന്ധപ്പെടുന്നത്. പിന്നീട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ വെൽഫയർ വിഭാഗത്തിലെ ലേബർ വൈസ് കോണ്‍സുൽ എസ്. എൽ. മീണയുമായി റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ. ടി. എ. മുനീർ പ്രവാസി സേവന കേന്ദ്ര കണ്‍വീനർ അലി തേക്ക്തോട് എന്നീവർ വിഷയം ചർച്ച ചെയ്യുകയും, അതിനെ തുടർന്ന് ലേബർ കോടതിയിൽ കേസ് നല്കുകയും ഉണ്ടായി. തുടർന്ന് കമ്പനി അധികൃതർ ഒത്തുതീർപ്പു ആവശ്യമായി ബന്ധപ്പെടുകയായിരുന്നു. അത് പ്രകാരം കമ്പനിയിൽ നിന്ന് ലഭിക്കാനുള്ള ശമ്പളവും സർവീസ് ആനുകൂല്യങ്ങളും കിട്ടി ഒപ്പം നാട്ടിലേക്ക് പോവാനുള്ള വിമാന ടിക്കറ്റും നല്കി.

നാട്ടിൽ ആവശ്യമായ ഏത് കാര്യത്തിനും ഞങ്ങളുടെ സഹകരണം ഉണ്ടാവും എന്നും അവർ പറഞ്ഞു. ആറു മാസമായി പ്രശ്നങ്ങളുടെ നീർ കുഴിയിൽ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് അത്താണിയാകുവാൻ സേവന കേന്ദ്രയ്ക്ക് സാധിച്ചു. ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണെന്നും അവർ തുടർന്നു പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിനും അവർ നന്ദി പറഞ്ഞു, പ്രവാസി സേവന കേന്ദ്രയിൽ വെച്ച് നല്കിയ യാത്രയയപ്പ് ചടങ്ങിൽ റീജിണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ, ജനറൽ സെക്രട്ടറിമാരായ സക്കീർ ഹുസൈൻ എടവണ്ണ, ജോഷി വർഗീസ്, വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീൻ കായംകുളം, രാജശേഖരൻ അഞ്ചൽ, ഗ്ലോബൽ കമ്മറ്റി മെമ്പറന്മാരായ റഷീദ് കൊളത്തറ, അലി തേക്ക്തോടു, സലാം പോരുവഴി മുജീബ് മൂത്തേടത്ത് മറ്റു ഒ ഐ സി നേതാക്കളായ ഇഖ്ബാൽ പൂക്കുന്ന്, തക്ബീർ പന്തളം, കുഞ്ഞിമുഹമ്മദ്‌ കൊടശ്ശേരി, ശ്രീജിത്ത് കണ്ണൂർ, ഹാഷിം കോഴിക്കോട്, മുജീബ് തൃത്താല, സാദിക്ക് കായംകുളം, ഇസ്മായിൽ കൂരിപ്പോയിൽ, അക്ബർ കരുമാര, ശ്രുതിസേനൻ കളരിക്കൽ,സക്കീർ ചെമ്മണ്ണൂർ, ഷിജു ജോണ്‍, സിദ്ദീഖ് ചോക്കാട്, പ്രവീണ്‍ എടക്കാട്, ദോസ്ത് അഷ്‌റഫ്‌ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം അവർ പ്രവാസ ജിവിതത്തിനു വിരാമമിട്ട് നാട്ടിലേയ്ക്ക് വിമാനം കയറി .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.