Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ 'അത്തപ്പുലരി 2016'

amma-australia

സിഡ്നി∙ പെരുമ്പറയുടെ അകമ്പടിയോടെ കടന്നുവന്ന മഹാബലിയും, ജനപക്ഷം സ്ഥിരീകരിച്ച പി.സി.ജോർജ് എംഎൽഎയും, ലിവർപൂൾ ഡെപ്യൂട്ടി മേയർ ടോണി ഹദ്ചിറ്റിയും ഓസ്‌ട്രേലിയൻ മലയാളീ മൈഗ്രന്റ്‌സ് അസോസിയേഷന്റെ (അമ്മ) 'അത്തപ്പുലരി'ക്കു തിരികൊളുത്തി. സെപ്റ്റംബർ 4നു ലിവർപൂൾ ഓൾ സൈന്റ്സ് ചർച്ച ഹാളിൽ നടന്ന അമ്മ ഓണാഘോഷം സംഘടനാ മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പരസ്പര സഹായ സഹകരണങ്ങൾ കൊണ്ടും വ്യത്യസ്തമായി.

വിശിഷ്ടാതിഥിയായി എത്തിയ പി.സി.ജോർജിനെ എയർപോർട്ടിൽ അമ്മ പ്രസിഡന്റ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അഴിമതിക്കെതിരെ ആഞ്ഞടിച്ച പി.സി. ജോർജ്‌ അഴിമതി രഹിത കേരളം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. ഒരുപാടു മലയാളി സംഘടനകൾ നിലനിൽക്കുന്ന ഓസ്‌ട്രേലിയയിൽ എന്തുകൊണ്ട് എല്ലാവർക്കും ചേർന്ന് ഒരു ഒറ്റ മലയാളി സംഘടന രൂപീകരിക്കാൻ കഴിഞ്ഞില്ല എന്നതും ഇത്രയും ചിട്ടയായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന അമ്മയ്ക്കു അതിനു മുൻകൈ എടുക്കാൻ കഴിയുമെന്നും, അതിനായി വേണ്ടുന്ന സഹകരണങ്ങൾ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹമ പ്രഖ്യാപിച്ചു. പ്രവാസി മലയാളികൾക്ക് നാട്ടിൽ സംരംഭങ്ങൾ നടത്തുന്നതിനായുള്ള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.

അമ്മയുടെ അതിമനോഹരമായ കല-കായിക വിരുന്നിനെ ആവോളം ആസ്വാദിച്ചുകൊണ്ടു ലിവർപൂൾ ഡെപ്യൂട്ടി മേയർ ടോണി ഹദ്ചിറ്റി, ഇനിയുള്ള അമ്മയുടെ ഏതൊരു സംരംഭത്തിനും കൗൺസിലിന്റെയും തന്റേയും നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു. അമ്മയുടെ കലാ പ്രതിഭകളെ വാനോളം പുകഴ്ത്തിയ മേയർ തന്റെ ജീവിതത്തിലെ തന്നെ വേറിട്ട ഒരു അനുഭവമായിരുന്നു 'അത്തപ്പുലരി' എന്നും കൂട്ടിച്ചേർത്തു.

അമ്മ പി.ർ.ഓ. ജിൻസ് ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ, അമ്മ പ്രസിഡന്റ് ജസ്റ്റിൻ ആബേൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളു റിപ്പോർട്ടായി അവതരിപ്പിച്ചു. കരഘോഷത്തോടെയും ഐക്യദാർഢ്യം നൽകിയും ജനം അംഗീകരിച്ചു.കണ്ണഞ്ചിക്കുന്ന നൃത്ത ഷീല നായരും, ലെനയും, ലളിത പോളും സംഘവും, രാധികയും സംഘവും സദസ്സിൽ വിസ്മയങ്ങൾ തീർത്തപ്പോൾ ഒട്ടും പിന്നോക്കം പോകാതെ തന്നെ സിഡ്‌നി ഏഞ്ചൽ വോയിസ് സംഗീത വിരുന്നും ജനങ്ങളെ ആനന്ദ ലഹരിയിൽ എത്തിച്ചു.

തങ്കിയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കിയിരുന്നു. അമ്മ സെക്രട്ടറി സ്മിത പിള്ള നന്ദി പ്രകാശിപ്പിച്ചു. മാസങ്ങളെടുത്ത തയ്യാറെടുപ്പിൽ മീഡിയ ആൻഡ് ടെക്നിക്കൽ ടീം ഫെയിൻസോൺ ഫ്രാൻസിസും, സ്റ്റേജ് അറാഞ്ചുമെന്റ്സ് വിനോദും എൽദോയും, രജിസ്ട്രേഷൻ ജിഗറും, ഓണസദ്യ നിയന്ത്രണവും റിജോയും, ക്യാമറ വീഡിയോ എന്നിവ റെജിൻ മാത്യുവും കൈകാര്യം ചെയ്തപ്പോൾ കലാപരിപാടികൾക്ക് ക്രിസ് ആന്റണി നേതൃത്വം നൽകി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വേദയിൽ വായിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുള്ളും ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ നവദീപ് സുരിയും അമ്മയുടെ ഓണ പരിപാടികൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.

പ്രോഗ്രാം കൺവീനർ ആന്റണി യേശുദാസും എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായവരുമായി കുശലം പറഞ്ഞ് യാത്രയച്ചപ്പോൾ അമ്മയുടെ അത്തപ്പുലരി സുഭിക്ഷവും സമൃദ്ധവും സമ്പൂർണ്ണവുമായി എന്ന് സിഡ്‌നി മലയാളികൾ വിലയിരുത്തി.

വാർത്ത∙ ജിൻസ് ജോർജ്  

Your Rating: