Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ പാരമ്പര്യവും സ്നേഹവും കാത്തു സൂക്ഷിക്കണമെന്ന് ബിഷപ്പ് മാർ. കുറിയാക്കോസ് സേവറിയോസ്

pitrikam

മെൽബൺ∙ഓഷ്യാനയിലെ ക്നാനായ സമുദായത്തിന്റെ ശക്തിയും കരുത്തും വിളിച്ചറിയിച്ചു കൊണ്ട് നാലു ദിവസം നീണ്ടുനിന്ന KCCO - യുടെ പൈതൃകം സമാപിച്ചു. മെൽബണിലെ ഫിലിപ്പ് ഐലന്റിലുള്ള അഡ്വഞ്ചർ റിസോർട്ടായ പൈതൃകനഗരിയിൽ നടന്ന കൺവൻഷൻ മാർ കുരിയാക്കോസ് സേവറിയോസ് തിരുമേനി ഉൽഘാടനം ചെയ്തു. ചരിത്രത്തിൽ ക്നായി തോമായുടെ സ്ഥാനവും സമൂഹ നൻമയ്ക്കായി പ്രവർത്തിച്ച മാതൃകയും നാം മറക്കരുതെന്നും സ്നേഹവും സാഹോദര്യവും നമ്മുടെ വിശ്വാസ സമൂഹത്തിൽ പുലർത്തണമെന്നും തിരുമേനി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.|

Kcco യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അതിന്റെ വിജയമാണ് ഓഷ്യാന കൺവൻഷനിൽ ഇത്രയും ആളുകൾ പങ്കെടുക്കുന്നതെന്നും ഇതിന്റെ ഭാഗഭാക്കാകുവാൻ സാധിച്ചതിൽ താൻ കൃതാർത്ഥനാണെന്നും തിരുമേനി പറഞ്ഞു. പൈതൃക നഗരിയിൽ എല്ലാ ദിവസവും വിവിധ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ഉണ്ടായി. നാലു ദിവസം നീണ്ടുനിന്ന കൺവൻഷനിൽ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 1500ഓളം പേർ പങ്കെടുത്തു.

വിവിധതരം കലാപരിപാടികളും ഓരോ ദിവസത്തെ പ്രോഗ്രാമിൽ ഉൾഷെടുത്തിയിരുന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാവിരുന്ന് ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. പ്രധാനമൽസരങ്ങളായ ചെണ്ടമേളം, മിസ്റ്റർ ക്നാ, മിസ്സ് ക്നാ, ബൈബിൾ അധിഷ്ഠിത ഡാൻസ്, ദമ്പതിമാരുടെ ഡാൻസ്, സ്കിറ്റ്, എന്നിവ പ്രധാനമൽസരങ്ങളായിരുന്നു.സമാപന ദിവസം പൈതൃക നഗരിയിയെ പ്രകമ്പനം കൊള്ളിച്ച റാലിയും നടന്നു. കാൻബറ, സിഡ്നി, ബ്രിസ്ബേൻ, അഡിലൈയ്ഡ്, പെർത്ത്, ന്യൂസിലാൻഡ്, സിങ്കപ്പൂർ, ന്യൂകാസിൽ, മെൽബൺ, എന്നീ യൂണിറ്റുകളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ റാലി ശ്രദ്ധയാകർഷിച്ചു. റാലിയിലും സമാപന ചടങ്ങുകളിലും വിക്ടോറിയയുടെ ആരോഗ്യ മന്ത്രി ജിൽ ഹെന്നിസ്സി മുഖ്യാഥിതിയായിരുന്നു. ചടങ്ങുകൾക്ക് ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി,, KCCNA പ്രസിഡന്റ് സണ്ണി പൂഴിക്കാല, വൈദികരായ റവ.ഫാ. ടോമി പട്ടുമാക്കൽ, റവ.ഫാ. ബൈജു കളപ്പുരയിൽ ,റവ.ഫാ. എബ്രാഹം ഒരാപ്പാങ്കൽ, എന്നിവരും സന്നിഹിതരായിരുന്നു.

സിറോ മലബാർ സഭ മെൽബൺ രൂപതയുടെ പരിപൂർണ്ണ പിന്തുണയും പ്രാർത്ഥനയും ബിഷപ്പ് .മാർ ബോസ്കോ പുത്തൂർ അറിയിക്കുകയും റവ.ഫാ. ജോസ്സി കിഴക്കേത്തലയ്ക്ലിനെ കൺവൻഷൻ ദിവസങ്ങളിലേയ്ക്ക് ചുമതലപ്പെടുത്തിയിരുന്നു. 1HNA - IHM ഗ്രാന്റ് സ്പോൺസറായ പൈതൃകത്തെ വിജയിപ്പിച്ച മുഴുവൻ ആളുകൾക്കും ചെയർമാൻ സുനു സൈമൺ നന്ദി രേഖപ്പെടുത്തി.

വാർത്ത∙ ജോസ്.എം. ജോർജ്  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.