Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവാലയ കൂദാശയും പൊതുസമ്മേളനവും

cathelic-baselious03

മെൽബണ്‍∙ മെൽബണിലും സമീപ പ്രദേശത്തുമുളള മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ കഴിഞ്ഞ 10 വർഷമായിട്ടുളള കാത്തിരിപ്പ് ഈ വരുന്ന ഒക്ടോബർ 14, 15 വെളളി, ശനി തീയതികളിൽ 419 സെന്റർ ഡാർഡനോങ്ങ് റോഡ് ഹെതർട്ടണിൽ നിർമ്മാണം പൂർത്തിയാക്കുന്ന ദൈവാലയത്തിന്റെ വി. മൂറോൻ അഭിഷേക കൂദാശയോടുകൂടി സഫലമാകുന്നു.

cathelic-baseliouss

മൂന്നു വിശുദ്ധ ത്രോണുസുകളോടുകൂടി 2015 ജൂണിൽ നിർമ്മാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യഘട്ടം കാർ പാർക്കോടുകൂടി പൂർത്തിയായി വരുന്നു. അനുബന്ധ ഓഫിസുകളും കമ്മ്യൂണിറ്റിഹാളും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വി. ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ 2006 ൽ സ്ഥാപിതമായ ഇടവകയിൽ 200 ൽ പരം കുടുംബാംഗങ്ങൾ ഉണ്ട്. വി. ദൈവമാതാവിന്റേയും ചാത്തുരുത്തിൽ ഗ്രീഗോറിയോസ് തിരുമേനിയുടേയും നാമത്തിലാണ് മറ്റു രണ്ടു ത്രോണോസുകൾ.

cathelic-baselious

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ ന്യൂസിലാന്റ് ഭദ്രാസനത്തിന്റെ കീഴിൽ സ്ഥലം വാങ്ങി പണിയുന്ന ആദ്യത്തെ ദേവാലയമാണിത്. സെന്റ് ജോർജ് ഇടവക മാതൃ ദേവാലയമായി മെൽബൺ സിറ്റിയുടെ വടക്കു പടിഞ്ഞാറായും തെക്കു ഭാഗത്തായും സഭയ്ക്ക് രണ്ട് ഇടവകകൾ കൂടിയുണ്ട്. സത്യസുറിയാനി സഭയുടെ കറകളഞ്ഞ അന്ത്യോക്യാ മലങ്കര ബന്ധവും കടൽ കടന്നെത്തിയ മാർ തോമൻ പൈതൃകവും സമ്മേളിക്കുന്നിടമായി ദേവാലയ കൂദാശ മാറുകയാണ്.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരി. പത്രോസിന്റെ പിൻഗാമി മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രയർക്കീസ് ബാവയുടെ ആശീർവാദത്തോടുകൂടി ശ്രേഷ്ഠ കാതോലിക്ക അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യ കാർമ്മികത്വത്തിന് ഓസ്ട്രേലിയ ന്യൂസിലാന്റ് ഭദ്രാസനത്തിന്റെ അഭി. ഡോ. തോമസ് മാർ തീമോത്തിയോസ്, കോഴിക്കോട് ഭദ്രാസനത്തിന്റെ അഭി. പൗലോസ് മാർ ഐറേനിയോസ് എന്നീ പിതാക്കന്മാർ സഹകാർമ്മികത്വം വഹിക്കും.

വി. മൂറോൻ അഭിഷേക കൂദാശക്ക് വികാരി ഫാ. എൽദൊ വലിയപറമ്പിൽ കൺവീനറായി. സെക്രട്ടറി ഷെവലിയാർ തോമസ് ഏബ്രഹാം, ട്രസ്റ്റി കുരുവിള ബെൻ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. ഒക്ടോബർ 14വെളളിയാഴ്ച വൈകിട്ട് 5.30 ന് ദേവാലയ കവാടത്തിൽ ശ്രേഷ്ഠ ബാവായെയും അഭി. പിതാക്കന്മാരേയും മറ്റ് അതിഥികളേയും സ്വീകരിക്കുന്നതിനെ തുടർന്ന് വി. മൂറോൻ അഭിഷേക കൂദാശ ആരംഭിക്കും. 15നു ശനിയാഴ്ച രാവിലെ ശ്രേഷ്ഠ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും തുടർന്ന് 12 മണിക്ക് പൊതുസമ്മേളനവും നടക്കും.

യാക്കോബായ സുറിയാനി ഓർത്തഡോ്ക്സ സഭയ്ക്കും ഓസ്ട്രേലിയ ന്യൂസിലാന്റ് ഭദ്രാസനത്തിനും നാഴികക്കല്ലായി മാറുന്ന ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുവാൻ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സംഭാഗംങ്ങളെയും മറ്റു വിശിഷ്ടാതിഥികളേയും സ്വീകരിക്കുവാൻ ഇടവകാംഗങ്ങൾ ഒരുങ്ങുകയാണ്.

cathelic-baselious01

കാര്യപരിപാടി 9–10–16 ഞായർ
8.45എഎംന് പ്രഭാത നമസ്ക്കാരം, 9.30 ന് വി. കുർബാന, 11ന് ഒരുക്ക ശുശ്രൂഷ, 1.30 ന് സമാപനം.

14–10–16 വെളളി
5.30പിഎംന് ശ്രേഷ്ഠ ബാവായ്ക്കും പിതാക്കന്മാർക്കും വിശിഷ്ടാതിഥി കൾക്കും സ്വീകരണം
6പിഎംന് കൽക്കുരിശ് കൂദാശ, കൊടിയേറ്റ്, ദൈവാലയ കൂദാശ
15–10–16 ശനി

8എഎംന് പ്രഭാത നമസ്ക്കാരം
9.30എഎം വി. മൂന്നിന്മേൽ കുർബാന
12പിഎം പൊതുസമ്മേളനം
1.30പിഎം സമാപനം

16–10–16 ഞായർ
8.45എഎം പ്രഭാത നമസ്ക്കാരം, 9.30എഎം വി. മൂന്നിന്മേൽ കുർബാന
11എഎംന് വചന ശുശ്രൂഷ, 11.30 ന് പ്രദിക്ഷണം, 12.30 ന് നേർച്ച സദ്യ, 1 ന് കൊടിയിറക്ക്.

വാർത്ത∙ജോസ് എം.ജോർജ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.