Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെന്ന സ്നേഹസാഗരം

അമ്മ ഒരു കടലാണ്. ഒരിക്കലും വറ്റാത്ത് സ്നേഹക്കടല്‍.തീരം എത്ര അവഗണിച്ചാലും പിന്നെയും വന്നു പുണരുന്ന സ്നേഹസാഗരം. മുത്തും ചിപ്പിയും പവിഴവും ഏറെയുണ്ട്. പക്ഷേ, ആരും അതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാറില്ല. അത് ആഗ്രഹിക്കാറുമില്ല എങ്കിലും പിന്നെയും പിന്നെയും വന്നു തഴുകുന്നു തീരത്തെ.. അടങ്ങാത്ത സ്നേഹത്തോടെ..

പനിപിടിച്ചു കിടന്നപ്പോൾ മരുന്നിനേക്കാൾ ശക്തി അമ്മ നെറ്റിയിട്ടു തരുന്നു നനഞ്ഞ വെള്ളത്തുണിയുടെ തണുപ്പിനുണ്ടായിരുന്നു. എന്തൊക്കെ അസുഖങ്ങൾ ഉണ്ടായാലും അത് മറന്നു പകൽ മുഴുവൻ പ്രയത്നിക്കുന്ന ഒരു യന്ത്രമായി മാറും എന്റെ അമ്മ. കത്തുകൾ ലാൻഡ്ഫോണിനും പിന്നെ അത് മോബൈലിനും വഴിമാറിയപ്പോഴും ഞാൻ
അമ്മയുടെ കൈയ്യകലത്തിലുണ്ടായിരുന്നു. അതിന്റെ തുടർച്ചയെന്നോന്നും എത്ര അകലെയാണെങ്കിലും കണ്ടു കൊണ്ടു സംസാരിക്കാവുന്ന അവസ്ഥയിലെത്തിയപ്പോൾ ഞാനും ഒരു പ്രവാസിയായിക്കഴിഞ്ഞിരുന്നു. ടെക്നോളജി ഇത്രമേൽ വളർന്ന സാഹചര്യത്തിലും അതിനു കഴിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ചിലത്.. എന്റെ അമമയുടെ ൈകകൊണ്ടു വയ്ക്കുന്ന അവിയലും സാമ്പാറും കഴിച്ച് അമ്മയുെട ചൂടേറ്റ് വീണ്ടുമുറങ്ങാൻ ഒരിക്കൽ കൂടി മോഹിച്ചു പോകുന്നു.
 

Your Rating: