Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മക്കൊരു ദിനം

അമ്മയൊരു കവിതയാണ്.

വാക്കുകൾ കൊണ്ടല്ല, മൗനം കൊണ്ട്

തീർത്തൊരു കവിത.

ഒരു വാക്കിലൊരു മഹാകവ്യമോളിപ്പിച്ച കവിത.

അമ്മയ്ക്കായൊരു ദിനമെന്തിനു

എല്ലാദിവസവും അമ്മയെയോർക്കുമ്പോൾ.


ഒരു കടൽ ദൂരമകലെയിരുന്നമ്മ

എന്റെ നെറ്റിയിൽ പനി അളക്കുന്നു.

എന്റെ സ്വരവ്യതിയാന തോതിൽ

അമ്മയെന്റെ മനസ്സറിയുന്നു,

ഇന്നൊന്നും കഴിക്കാത്തതെന്തെന്നു

ചോദിച്ചു വ്യകുലപെടുന്നു


അമ്മയിലേക്ക്‌ മടങ്ങനെല്ലാ കൊല്ലവും

ഞാൻ തിടുക്കപെടുന്നു

അമ്മ രുചികളിൽ കൺ നിറക്കാൻ,

മുഷിഞ്ഞ സാരിയിൽ മുഖം തുടക്കാൻ

ബാല്യത്തിലേക്ക് വിമാനം കയറുന്നു.


എനിക്കമ്മയെ ഏറെ ഇഷ്ട്ടമാണെന്ന്

"മുഖപുസ്തകത്തിൽ ഞാൻ കുറിക്കുന്നു.

അമ്മക്കെന്നെ അതിലേറെ ഇഷ്ടമെന്ന് അമ്മ മത്രമറിയുന്നു  

Your Rating: