Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ന്യുക്ലിയർ വാറിൽ’ 21 മില്യൻ ജനങ്ങൾ മരിക്കുമെന്ന് പഠന റിപ്പോർട്ട്

nuclear-2

കൊളറാഡോ ∙ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷം പുകഞ്ഞുനിൽക്കെ ഒരു ന്യൂക്ലിയർ യുദ്ധത്തിനുളള സാധ്യത തളളി കളയനാകില്ലെന്നും അങ്ങനെ സംഭവിച്ചാൽ ജനസംഖ്യയിൽ 21 മില്യൻ കൊല്ലപ്പെടുമെന്നും യൂണിവേഴ്സിറ്റി ഓഫ് കൊളറാഡൊ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, റഡ്ജേഴ്സ്, യൂണിവേഴ്സിറ്റികളിൽ നിന്നുളള ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇരു രാജ്യങ്ങളും ശേഖരിച്ചുവെച്ചിരിക്കുന്ന ആണവായുധങ്ങളിൽ പകുതി (100 ന്യൂക്ലിയർ വാർ ഹെഡ്സ്) യുദ്ധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അന്തരീക്ഷത്തെ സംരക്ഷിക്കുന്ന ഓസോൺ പാളികളിൽ പകുതി നശിക്കുമെന്നും ഇത് ലോകത്താകമാനമുളള കൃഷി മേഖലയേയും കാലാവസ്ഥയേയും താറുമാറാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

nuclear-war

ഇന്ത്യ ഭരിക്കുന്ന ബിജെപി എംപി ന്യുക്ലിയർ ആയുധങ്ങൾ പാക്കിസ്ഥാനെതിരെ പ്രയോഗിക്കണമെന്ന് ആവശ്യപ്പെടുകയും പാക്കിസ്ഥാൻ ഇതിന് സമാനമായി പ്രതികരിക്കുകയും ചെയ്തു. യുദ്ധത്തിനുളള സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ന്യുക്ലിയർ വാർ ഹെഡ്സ് ഉപയോഗിക്കുകയാണെങ്കിൽ ആദ്യ ആഴ്ചയിൽ തന്നെ ശക്തമായ റേഡിയേഷനിലും കഠിനമായ പൊളളലേറ്റും ലക്ഷകണക്കിനു ജനങ്ങൾ മരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തിന്റെ അനന്തരഫലമായി ഉപഭൂഖണ്ഡത്തിൽ ക്ഷാമവും കാലാവ്ഥാ വ്യതിയാനവും സംഭവിക്കുമെന്നും ഇതിന്റെ ഫലമായി മരിക്കുന്നവരുടെ സംഖ്യ കണക്കാക്കുക അസാധ്യമായിരിക്കുമെന്നും 'ഇന്റർ നാഷനൽ ഫിസിഷ്യൻസ് ഫോർ പ്രിവൻഷൻ ഓഫ് ന്യുക്ലിയർവാർ’ എന്ന ആഗോള ഫിസിഷ്യൻ ഫെഡറേഷൻ നടത്തിയ പഠനത്തിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2015ൽ പ്രസിദ്ധീകരിച്ച അറ്റോമിക് സയന്റിസ്റ്റ് ബുളളറ്റിനിൽ പാക്കിസ്ഥാന്റെ ൈകവശം 110 മുതൽ 130 വരേയും ഇന്ത്യയുടെ കൈവശം 110 മുതൽ 120 വരേയും ന്യുക്ലിയർ വാർ ഹെഡ്സ് ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ 66 ശതമാനം വാർ ഹെഡ്സ്, 86 ബല്ലി സ്റ്റിക്ക് മിസൈലിന് ഘടിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ പ്രധാന മെട്രോപോലിറ്റൻ സിറ്റികളായ ന്യുഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവയാണ് ലക്ഷ്യമാക്കിയിരിക്കുന്നതെന്നും ബുളളറ്റിൻ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ 53ശതമാനം ന്യുക്ലിയർ വാർ ഹെഡ്സ് (106) പ്രിഥ്വി, അഗ്നി (Prithvi, Agni) ബല്ലിസ്റ്റിക്ക് മിസൈലുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. സാഗരിക സബ് മറൈനിൽ ഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ട് വാർ  ഹെഡ്സിന് പുറമെയാണിത്. ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത് ഇസ്ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, കറാച്ചി, പാക്കിസ്ഥാൻ ആർമി ആംഡ് കോർപ്സ് ഹെഡ് ക്വാർട്ടേഴ്സ് എന്നീ കേന്ദ്രങ്ങളെയാണ്.

ഇന്ത്യയുടെ ബെല്ലിസ്റ്റിക്ക് മിസൈലുകൾക്ക് 700 മുതൽ 2000 കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ കഴിവുളളവയാണ്. ഇന്ത്യൻ എയർ ക്രാഫ്റ്റിന് 45 ശതമാനം ന്യുക്ലിയർ വാർ ഹെഡ്സുമായി പറന്നുയരുവാൻ കഴിയും. ഇത്തരം സാധ്യതകൾ ഇരുരാജ്യങ്ങളിലും നിലവിലുളളതിനാൽ ‘ന്യുക്ലിയർ വാർ’ എന്ന സാഹസത്തിന് മുതിരുകയില്ല എന്നാണ് അമേരിക്ക ഉൾപ്പെടെയുളള രാഷ്ട്രങ്ങൾ വിശ്വസിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനില്ക്കുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുളള ചർച്ചകൾക്ക് ഇരു രാജ്യങ്ങളും തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന തിനുപകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആരു സ്വീകരിച്ചാലും അതിനെ നഖശിഖാന്തം എതിർക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.