Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിബേറ്റ് ഒക്ടോബർ 8ന്

debate

ഹൂസ്റ്റൺ∙ അമേരിക്കകാർ മാത്രമല്ല, ലോകജനത ഒന്നടങ്കം ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് തിരഞ്ഞെടുപ്പ് സംവാദം- ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഹൂസ്റ്റണിലെ ഷുഗർലാന്റിലുള്ള ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. 550 ഇൽഡിർജ് റോഡ്, ഷുഗർലാന്റ്, ടെക്സസ് എന്ന മേൽവിലാസത്തിലുള്ള ലൈബ്രറി ഓഡിറ്റോറിയത്തിലാണ് സംവാദം.

രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്യന്തം നിർണ്ണായകമാണ്. . ഇവിടുത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തിരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും മറ്റ് അമേരിക്കൻ പൗരന്മാരെപ്പോലെ തന്നെ ഇവിടുത്തെ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരേയും അവരുടെ സന്തതി പരമ്പരകളായ പിൻതലമുറയേയും ബാധിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ഈ സംവാദം. ഇലക്ഷൻ ഗോദയിൽ കൊമ്പുകോർക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡൊനാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരി ക്ലിന്റൺ, എന്നിവർക്കായി ഇരുചേരികളിൽ നിലയുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളി പ്രമുഖർ ആശയങ്ങളും, അജണ്ടകളും നിരത്തി ആരോഗ്യപരമായി ഏറ്റുമുട്ടുകയാണ്.

ആവേശം അലതല്ലുന്ന ഈ രപ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിലേക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല, മൂന്നു മണിക്കൂർ ദീർഘിച്ചേക്കാവുന്ന ഈ ഡിബേറ്റിൽ തുടക്കം മുതൽ തന്നെ റിപ്പബ്ലിക്കൻ പക്ഷവും, ഡെമോക്രാറ്റിക് പക്ഷവും, വെവ്വേറെ ഇരിപ്പിടം ഉറപ്പാക്കേണ്ടതാണ്. അതുപോലെ കേൾവിക്കാരും ചോദ്യകർത്താക്കളും അവർക്കായി അലോട്ട് ചെയ്തിരിക്കുന്ന ഇരിപ്പിടവും ഉറപ്പാക്കണം. കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷവും നീതി പുലർത്തുന്നതുമായ കേരള ഡിബേറ്റ് ഫോറത്തിന്റെ സംവാദ പ്രക്രിയയിൽ ഏവരും മോഡറേറ്ററുടെ നിർദ്ദേശങ്ങളും, അഭ്യർത്ഥനകളും കർശനമായി പാലിക്കേണ്ടതാണ്.

കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, ഔദ്യോഗികമായി ഒരു പാർട്ടിയേയും പിൻതുണക്കുന്നില്ല. അതുപോലെ ഇവിടെയുള്ള മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാരംഗത്തും മാധ്യമരംഗത്തും പക്ഷങ്ങളുണ്ടെങ്കിൽ ഒരുപക്ഷവും പിടിക്കാതെ ഒരു സ്വതന്ത്ര നിലപാടോടെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എ നിലകൊള്ളുന്നത്. അതിനാൽ വിവിധ സംഘടനാ ഭാരവാഹികളേയും പ്രവർത്തകരേയും മാധ്യമങ്ങളേയും, ഒരേ പോലെ ആദരവോടെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എ. സ്വാഗതം ചെയ്യുന്നത്.

ഈ ഡിബേറ്റിൽ ഹിലരി ക്ലിന്റനും ഡൊനാൾഡ് ട്രംപിനും വേണ്ടി അമേരിക്കൻ മലയാളി രാഷ്ട്രീയ പ്രബുദ്ധർ റിപ്പബ്ലിക്കൻ സൈഡിലും, ഡെമോക്രാറ്റിക് സൈഡിലും നിന്ന് സൗഹാർദ്ദപരമായി ഏറ്റുമുട്ടുകയാണ്. തൽസമയം ടെലവയിസ് ചെയ്യപ്പെടുന്നതും അച്ചടി ദൃശ്യമാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്യുന്നതുമായ സംവാദത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് -
എ.സി. ജോർജ്ജ് : 281-741-9465, ജോസഫ് പൊന്നോലി: 832-356-7142, തോമസ് ഓലിയാൽകുന്നേൽ : 713-679-9950, മാത്യൂസ് ഇടപ്പാറ: 845-309-3671, ടോം വിരിപ്പൻ: 832-462-4596, മോട്ടി മാത്യു: 713-231-3735, മാത്യു നെല്ലിക്കുന്ന് : 713-444-7190.

വാർത്ത∙ എ.സി. ജോർജ്ജ്
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.