Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ്– ന്യൂജഴ്സി 2 , 10-ാം വാർഷികം ആഘോഷിച്ചു

nurse

ന്യൂജഴ്സി ∙ അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ്– ന്യൂജഴ്സി 2 ന്റെ പത്താം വാർഷികാഘോഷ പരിപാടികൾ ക്ലാർക്കിലുളള ഗ്രാന്റ് സെൻചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ നടന്നു. സ്പ്രിംഗ് പോയിന്റ് സീനിയർ ലിവിംഗിലെ കോർപറേറ്റ് നഴ്സ് ഡോ. സോഫി വിൽസണും സീറ്റൺ ഹാൾ യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. മുനീറാ വെൽസും എംസിമാരായിരുന്നു.

nurse10

നെറ്റ് വർക്കിംഗും ഫെലോഷിപ്പുമായിരുന്നു ആഘോഷ സായാഹ്നത്തിന് തുടക്കം. മെർലിൻ മെൻഡോങ്കയും കിരൻ പട്ടേലും വയലറ്റ് മോനിസും പ്രമീല മെൻഡോങ്കയും ആലപിച്ച പ്രാർഥനാ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. എഎഎഐഎൻ–എൻ ജെ 2 പ്രസിഡന്റ് ഡോ. റേച്ചൽ കോശി സ്വാഗതം പറഞ്ഞു. റട്ഗേഴ്സ് നഴ്സിംഗ് സ്കൂൾ ഡീനും ഡിസ്റ്റിംഗ്ഷ്ഡ് പ്രൊഫസറായ ഡോ. വില്യം ഗോൾസ്മെർ, അക്കാഡമിക് കാര്യങ്ങൾക്കുളള അസി. ഡീൻ, ഡോ. വാലറി സ്റ്റീഫൻ, എൻജെഎസ്എൻഎ പ്രസിഡന്റ് നോർമ റോസ്ജേഴ്സ്, എൻജെഎസ്എൻഎ പ്രസിഡന്റ് നോർമ റോഡ്ജേഴ്സ്, എൻജെഎസ്എൻഎ സിഇഒ ജൂഡി സ്കിമിഡ്റ്റ്, സെന്റ് ബാർന ബസ് ഹെൽത് കെയർ സിസ്റ്റത്തിലെ റിട്ടയേഡ് വി. പി. (ഇൻറർ നാഷണൽ റിക്രൂട്ട്മെന്റ്) ജേസി സാറെഡോ, സ്കോളർഷിപ്പ് ജേതാക്കൾ, അവാർഡ് ജേതാക്കൾ തുടങ്ങിയവരെ സ്വാഗത പ്രാസംഗിക പ്രത്യേകം പരാമർശിച്ചു.

nurse04

എഐഐഎൻ–എൻജെ 2 പ്രസിഡന്റ് ഡോ. റേച്ചൽ കോശി നിലവിളക്ക് തെളിയിച്ചു. ഡോ. വില്യം ഹോൾസ്മെർ, ഡോ. വലേറി സ്റ്റീഫൻ, ജേയ്സി ബാറെഡോ, ലിഡിയ അൽബുക്കർക്ക്, നോർമ റോഡ് ജേഴ്സ്, ജുഡി സ്കമിഡറ്റ് എന്നിവരും ദീപങ്ങൾ കൊളുത്തി. എഎഐഎൻജെ 2 ഭരണസമിതി ഭക്തിഗാനം ആലപിച്ചു.

nurse02

റട്ഗേഴ്സ് സ്കൂൾ ഓഫ് നഴ്സിങ്ങിൽ നിന്നൊരു വിദ്യാർഥിക്ക് 500 ഡോളറിന്റെയും വില്യം പാറ്റേഴ്സൺ വാഴ്സിറ്റിയിൽ ഗ്രാജുവേഷൻ പഠനത്തിന് അർഹതയുളളൊരു ആർഎന്നിന് 500 ഡോളറിന്റെയും സ്കോളർഷിപ്പടക്കം മൂന്ന് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഡോ. ബാർബറ ചേംബർലെയിനും വർഷ സിംഗും സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്തു.

nurse11

എഎഐഎൻ അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ക്ലാസിക്കൽ, ബോളിവുഡ് നൃത്തങ്ങൾ ചടങ്ങിന് നിറം പകർന്നു. സെന്റ് ബാർണബസ് ഹെൽത് കെയർ സിസ്റ്റം ഇന്റർ നാഷണൽ റിക്രൂട്ട്മെന്റ് മുൻ വി. പി. ജയ്സി ബാറെഡോയുടെ സാന്നിധ്യം ചടങ്ങിന് ഗരിമ പകർന്നു. 2006 ൽ ചാപ്റ്ററിന് തുടക്കമിട്ട, സ്ഥാപക പ്രസിഡന്റുമായ ലിഡിയ ആൽബുക്കർക്കിനെ അന്ന് ജയ്സി പിന്തുണച്ചിരുന്നു.

എൻജെഎസ്എൻഎ അസോസിയേഷനിൽ അംഗമാകേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് നോർമ റോഡ്ജേഴ്സ് എടുത്തുപറഞ്ഞു. അസോസിയേഷൻ അംഗത്വം എന്തുകൊണ്ട് പ്രധാനപ്പെട്ടതും അത്യാവശ്യവുമാകുന്നു എന്നതിനെക്കുറിച്ച് അവർ വിലയേറിയ കാഴ്ചപ്പാടുകൾ പങ്കുവച്ചു. അംഗത്വ സംഭാവനകളെകുറിച്ചു ജൂഡി സ്കിമിഡിറ്റും സംസാരിച്ചു. ഇവരുടെ പ്രസംഗങ്ങൾ അസോസിയേഷൻ അംഗത്വം വർധിക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

nurse05

ഉന്നത വിദ്യാഭ്യാസ മേഖലയിൽ എഎഐഎൻ നിരവധി നഴ്സുമാരെ പിന്തുണയ്ക്കുന്നു. സംഘടന പിന്തുണയ്ക്കുന്നവരിൽ വിദ്യാർഥികളിൽ പലരും സ്കൂളുകളിൽ പഠനം തുടരുന്നവരാണ്. സഹായിച്ച പലരും ഉന്നത നിലയിൽ പാസാകുകയും ചെയ്തു. നഴ്സുമാർക്ക് ഉന്നത വിജയം നേടിയെടുക്കാൻ സഹായിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

സെന്റ് ബാർണബസ് മെഡിക്കൽ സെന്ററിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ 40 വർഷത്തോളം ആർഎൻആയി ജോലി ചെയ്ത് വിരമിച്ച ലീലാ ഏലിയാസിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അസോസിയേഷൻ ലോംഞ്ചിവിറ്റി അവാർഡ് നൽകി ആദരിച്ചു.

nurse01

ഇൻഫർമേറ്റിക്സിൽ സ്പെഷലൈസ് ചെയ്ത് എംഎസ്എൻ പൂർത്തിയാക്കി ന്യുവാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആർഎൻ (എംഐസിയു) നഴ്സായി ജോലി ചെയ്യുന്ന ഫെൽസ കാബ്രൽ, നഴ്സിംഗിൽ (ഹെൽത് കെയർ അഡ്മിനിസ്ട്രേഷൻ) മാസ്റ്റർ ബിരുദമെടുത്ത് 25 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ആർഎൻ റേയ്ച്ചൽ, റജിത് എന്നിവരെയും ആദരിച്ചു.

nurse03

സെന്റ് ജോസഫ് ഹോസ്പിറ്റലിലും റീജിയണൽ മെഡിക്കൽ സെന്ററിലും ആംബുലേറ്ററി കെയർ സെന്റർ ആർഎൻ ആയി ജോലി ചെയ്യുന്നു റെയ്ച്ചൽ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ന്യുവാർക്ക് ന്യൂറോളജി ഫ്ലോറിൽ ബെഡ് സൈഡ് നഴ്സ് ആയ ആർഎൻ എലിസബത്ത് ഇട്ടിയെ ബിഎസ്എൻ നേടിയതിൽ അനുമോദിച്ചു.

nurse06

അവാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നഴ്സസ് പ്രാക്ടീഷണർ മോളി ജേക്കബിനെയും ആദരിച്ചു. റാഫിൾ സമ്മാനദാനവും വിജയികളായ 10 ഭാഗ്യശാലികൾക്ക് വിതരണം ചെയ്തു. ഗവേണിംഗ് ബോർഡിനെ രണ്ടു വർഷത്തെ ഒത്തൊരുമയാർന്ന പ്രവർത്തനങ്ങളുടെ പേരിൽ യോഗം അഭിനന്ദിച്ചു.

Your Rating: