Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരിസോണയിലെ 'ഓണം പൊന്നോണം 2016' ഗംഭീരമായി

arisona-9

ഫീനിക്സ്∙ കേരള ഹിന്ദുസ് ഓഫ് അരിസോണ (കെഎച്എ) യുടെ ഈ വർഷത്തെ ഓണാഘോഷം ശനിയാഴ്ച്ച സെപ്റ്റംബർ 3ന് എഎസ് യു പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

രാവിലെ ഓണപ്പാട്ടിന്റെ ശീലുകളുടെ അകമ്പടിയോടുകൂടി ഗിരിജ മേനോൻ, ദിവ്യ അനുപ്, ലേഖ നായർ, നിഷ പിള്ള എന്നിവർ ചേർന്ന് പൂക്കളമിട്ടു.

arisona-13

തുടർന്ന് ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ അൻപതിലധികം വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന തിരുവാതിര അമേരിക്കൻ എക്സ്പ്രസ്സ് ബാങ്കിന്റെ വൈസ് പ്രെസിഡന്റായ ശ്യാമള ചാലക്കുടി ഉദ്ഘാടനം ചെയ്തു.

arisona-10

രമ്യാ അരുൺ കൃഷ്ണൻ, മഞ്ജു രാജേഷ് എന്നിവർ ചിട്ടപ്പെടുത്തി അവതരിപ്പിച്ച തിരുവാതിര കാണികൾക്ക് അത്യപൂർവ കാഴ്ചാനുഭവമായി.

arisona-11

നാടന്‍കലാരൂപങ്ങളുടെ മേളത്തിര്‍പ്പില്‍ തിരുവോണത്തിന്റെ വരവറിയിച്ച് നടന്ന അത്തച്ചമയഘോഷയാത്ര അരിസോണ സമൂഹത്തിന് നവ്യാനുഭവമായി.

arisona-onam

ചെണ്ടമേളത്തിന്റെയും മുത്തുകുടയുടെയും താലപ്പൊലിയുടെയും കൂടെ പുലികളിയും, കഥകളി വേഷവും, മയിലാട്ടവും, രാജകീയ പ്രൗഡിയില്‍ ഓലക്കുടയും ചൂടി തന്റെ പ്രജകളെ കാണാൻ എത്തിയ മഹാബലി തമ്പുരാനും കാണികളെ ആവേശഭരിതരാക്കി.

arisona-8

പ്രകാശ് മുണ്ടക്കൽ മഹാബലിയുടെയും കൃഷ്ണകുമാർ പിള്ള കഥകളി നടന്റെയും വേഷമണിഞ്ഞു.
പതിനൊന്നരയോടെ ആരംഭിച്ച ഓണസദ്യക്ക് പ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് വിളമ്പിയത്.

arisona-12

തുടർന്ന് രണ്ടു മണിയോടെ കലാസാംസ്കാരിക സമ്മേളനം സുധിർ നായർ, ജോലാൽ, കൃഷ്ണകുമാർ പിള്ള, ശിവൻ പിള്ള, വിജേഷ് വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

arisona-7

ജോലാൽ എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്തതോടൊപ്പം ആരിസോണയിലെ പ്രവാസി സമൂഹം കെഎച്എയ്ക്കു നൽകിവരുന്ന സഹായസഹകരണത്തിന് നന്ദി പറഞ്ഞു. ഓണം പ്രവാസിക്ക് വെറുമോരാഘോഷം മാത്രമല്ല അത് നമ്മുടെ കലാസാംസ്കാരികതയും പരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഒരു വേദികൂടിയാവണമെന്ന് സുധീർ കൈതവന തന്റെ ഓണസന്ദേശത്തിൽ സദസ്സിനെ ഓർമിപ്പിച്ചു.

arisona-5

കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒട്ടേറെ സഹായങ്ങൾ ചെയ്യുന്ന പ്രവാസി മലയാളികൾ വെറും അസോസിയേഷൻ കൂട്ടായ്മയിലേക്കു മാത്രമായി നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ തളച്ചിടുകയാണ് ചെയ്യുന്നത്. ലോകം കൈക്കുമ്പിളിലേക്കു ചുരുങ്ങികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രണ്ടു സംസ്ക്കാരങ്ങളിലെയും നന്മയെ ഉൾകൊണ്ട് ജീവിക്കാൻ പുതുതലമുറയെ സജ്ജരാക്കാനുള്ള സാമൂഹ്യ പ്രതിബദ്ധത നമുക്കുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

arisona-6

തുടർന്ന് 150 ഓളം കലാകാരന്മാര്‍ പങ്കെടുത്ത കലാവിരുന്ന് അരങ്ങേറി. അനിത പ്രസീദ്, മഞ്ജു രാജേഷ്, രമ്യ അരുൺ എന്നിവർ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, കപ്പിൾസ് ഡാൻസ് എന്നിവ മനോഹരമായിരുന്നു.

arisona-4

ദിലീപ്, വിജേഷ്, ആനന്ദ്, ശകുന്തള, ജയകൃഷ്ണൻ, ധന്യ, ചിത്ര, സജീവൻ എന്നിവർ ശ്രവ്യ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. ഇരുപതടി നീളത്തിൽ ബാബു തിരുവല്ലയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച കെഎച്എ. പള്ളിയോടവും, തുഴക്കാരും, പാട്ടുകാരും കാണികളുടെ പ്രേത്യേക പ്രശംസക്ക് പാത്രമായി.

arisona-3

ഷെറി, സുരേഷ് , സുധിർ, മനു നായർ, ആനന്ദ്, ശ്രീകുമാർ എന്നിവർ അവതരിപ്പിച്ച കോമഡി ബാലെ മികച്ച നിലവാരം പുലർത്തി.

വിവിധ നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികളും കുരുന്നു പ്രതിഭകളും നിരവധി കലാപരിപാടികളിൽ ഭാഗഭാക്കായി. അരുൺകൃഷ്ണൻ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോ അംഗങ്ങള്‍ക്കും, നിസ്വാര്‍ഥതയോടെ ചുമതലകള്‍ കൈകാര്യം ചെയ്ത വോളണ്ടിയര്‍മാര്‍ക്കും, എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും കൂടാതെ, സ്പോണ്‍സര്‍മാർക്കും സംഘടനയുടെ പേരിൽ നന്ദി അറിയിച്ചു.

arisona-2

ദേശീയഗാനാലാപനത്തോടെ ഒരുദിവസം നീണ്ടുനിന്ന ഈവർഷത്തെ ഓണാഘോഷത്തിന് തിരശീലവീണു. അബു അർഷാദ്, അദിതി ദത്ത, വിജേഷ് വേണുഗോപാൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

വാർത്ത∙ മനു നായർ 

Your Rating: