Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം. ജി. ശ്രീകുമാർ, രമേഷ് പിഷാരടി സംഘം അരിസോണയിൽ

kalashetra

അരിസോണ∙ നടന വിസ്മയം മോഹൻലാലിന്റെ മുപ്പത്തിയാറു വർഷത്തെ അഭിനയ ജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന മെഗാ ഷോ 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' ഒക്ടോബർ ഒൻപതാം തീയതി അരിസോണ മലയാളികളുടെ മുന്നില്‍ ദൃശ്യവിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയില്‍ ജീവൻ നൽകിയ മോഹൻലാലിന് മലയാളി നൽകുന്ന ആദരവായാണ് ഈ കലാപരിപാടി അവതരിപ്പിക്കുന്നത്.

മോഹൻലാൽ വെള്ളിത്തിരയിൽ പകർന്നാടി അനശ്വരമാക്കിയ മഞ്ഞിൽവിരിഞ്ഞ പൂക്കൾ, കിരീടം, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, കമലദളം, ഹിസ് ഹൈനെസ്സ് അബ്ദുല്ല, ദൃശ്യം, തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പം വരെയുള്ള സിനിമകളിലെ സംഗീതവും നൃത്തവും ഹാസ്യവും ഒരുപോലെ കോർത്തിണക്കിയ ഈ പരിപാടി ആസ്വാദക ഹൃദയങ്ങൾക്ക് വിഭവസമൃദ്ധമായ ഒരു കലാമേള തന്നെ ആയിരിക്കും.
ഗായകന്‍ എം. ജി. ശ്രീകുമാറും അഭിനേതാക്കളായ രമ്യ നമ്പീശനും രമേഷ് പിഷാരടിയും, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായിക സിത്താര കൃഷ്ണകുമാറും മറ്റു പ്രമുഖ കലാകാരന്മാരും ഷോയിൽ പങ്കെടുക്കും.

kalashetra01

സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അവതരിപ്പിക്കുന്ന മുഴുനീള വിനോദ കലാപരിപാടി കേരള ഹിന്ദുസ് അരിസോണയുടെ ചിരകാല സ്വപ്നപദ്ധതിയായ കലാക്ഷേത്രയുടെ ധനശേഖരണാർഥമായാണ് സംഘടിപ്പിച്ചിട്ടുള്ളത്. അരിസോണയിലെ പ്രവാസി ഭാരതീയർക്ക് ഒത്തുകൂടാനും പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യവും, കലാസാംസ്‌കാരിക പൈതൃകവും പകർന്നു കൊടുക്കാനുമുള്ള ഒരു വേദിയുണ്ടാവണമെന്ന ചിന്തയിൽനിന്നാണ് കലാക്ഷേത്ര എന്ന പദ്ധതി പിറവിയെടുത്ത്. ഈ സംരഭത്തിലേക്കു അരിസോണയിലെ എല്ലാ നല്ല മനസ്സുകളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകരായ സുധീർ കൈതവന, ജോലാൽ കരുണാകരൻ എന്നിവർ അറിയിച്ചു. ടിക്കറ്റുകള്‍ പ്രമുഖ ഇന്ത്യൻ കടകളില്‍ നിന്നോ ഓണ്‍ലൈനിലോ ലഭ്യമാണ്.

വാർത്ത∙ മനു നായർ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.