Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബർഗൻഫീൽഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പാചരണം

burgan-field-syrian-church01

ന്യൂജഴ്സി∙ പരിശുദ്ധ ദൈവമാതാവിന്റെ തിരുജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു ദിനരാത്രങ്ങൾ വിശ്വാസികൾക്ക് വിശുദ്ധമായ നോമ്പാചരണത്തിന്റേയും ജാഗരണത്തിന്റേയും പുണ്യദിനങ്ങളാണ്. കന്യാമറിയത്തിന്റെ ദിവ്യമധ്യസ്ഥതയിൽ പ്രശോഭിച്ച് നിൽക്കുന്ന ന്യൂജഴ്സിയിലെ ബർഗൻഫീൽഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ ആണ്ടുതോറും നടക്കുന്ന എട്ടുനോമ്പാചരണത്തിനായി ഇടവകയും വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. രാപകൽ ഭേദമന്യേ ദേവാലയത്തിൽ കഴിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പള്ളി സമുച്ചയത്തിലേയ്ക്ക് സമീപ ഇടവകകളിലേയും സമീപ സംസ്ഥാനങ്ങളിലെ ദേവാലയങ്ങളിലേയും വിശ്വാസികളും ഇതര മതാനുയായികളും കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുന്നത് ഇടവകകയ്ക്കും ഭദ്രാസനത്തിനും ദേശത്തിനും ദിവ്യാനുഭൂതിയാണ്. സെപ്റ്റംബർ 1 മുതൽ 8 വരെ നടത്തിവരുന്ന എട്ടുനോമ്പാചരണം കൂടുതൽ ആളുകൾക്ക് ഭാഗഭാക്കാകാനുള്ള സൗകര്യാർത്ഥം സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച മുതൽ പത്താംതീയതി ശനിയാഴ്ച വരെയാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

മലങ്കര യാക്കോബായ സഭയുടെ പ്രാദേശിക തലവനും ആധുനിക യാക്കോബു ബുർദാന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ, മലങ്കര ആർച്ച് ഡയോസിസ് അധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ്, ക്നാനായ അതിഭദ്രാസനാധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ്, ശാലോം ടിവിയിലുടെ പ്രശസ്തനായ പ്രമുഖ കൺവൻഷൻ വാഗ്മി പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ, ഇടവകയുടെ മുൻ വികാരിയായ വേദശാസ്ത്ര പണ്ഡിതൻ റവ.ഡോ. എ.പി ജോർജ് എന്നിവരുടെ സാന്നിധ്യവും നേതൃത്വവും നോമ്പാചരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

burgan-field-syrian-church02

ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥന. തുടർന്ന് 9.45നു വിശുദ്ധ കുർബാന, തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും, 7.30നു വിശുദ്ധ കുർബാനയും നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ ഉച്ച പ്രാർത്ഥന, ധ്യാനം, 5 മണിക്ക് ജാഗരണം. 6 മണി മുതൽ സന്ധ്യാപ്രാർത്ഥനയും മദ്ധ്യസ്ഥ പ്രാർത്ഥനയും, 7 മുതൽ ധ്യാന യോഗവും സുവിശേഷ പ്രഘോഷണവുമുണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 3ന് കാലംചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദുക്റോനയും എട്ടുനോമ്പാചരണത്തിന്റെ ആരംഭവും യൽദോ മോർ തീത്തോസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. സെപ്റ്റംബർ 9ന് 5.30നു ആയുബ് മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കും മെത്രാപ്പോലീത്തമാർക്കും ഉജ്വല സ്വീകരണം നൽകുന്നതാണ്. സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ശ്രേഷ്ഠ ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. നോമ്പാചരണത്തിന്റെ സമാപനവും മുഖ്യ പെരുന്നാൾ ദിനവുമായ സെപ്റ്റംബർ 10 ശനിയാഴ്ച ക്നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് പ്രധാന കർമികത്വം വഹിക്കുന്നതാണ്.

വിശ്വാസി സമൂഹത്തിനായി ഇപ്പോഴത്തെ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സാന്നിധ്യത്തിൽ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത കുർബാനയർപ്പിച്ച് ആരംഭിച്ച ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയം ഇടവകയുടെ പ്രഥമ ശുശൂഷകരായി നിയമിതരായ റവ.ഡോ. എ.പി ജോർജ്, വെരി. റവ. ഗീവർഗീസ് പുത്തൂർക്കുടിലിൽ കോർഎപ്പിസ്കോപ്പ എന്നിവരുടെ നേതൃത്വത്തിൽ ആത്മീയ വളർച്ചയിലും ആദ്ധ്യാത്മിക ചൈതന്യത്തിലും ഉന്നതിയിലെത്തി. ആരാധന നടത്തിവരുന്ന സെന്റ് മാത്യൂസ് ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് 2012 ജനുവരി മാസത്തിൽ സ്വന്തമായി വാങ്ങുവാൻ നിശ്ചയിച്ചു. ഇടവകയുടെ നാനാവിധമായ പുരോഗതിക്കും ആത്മീയ വളർച്ചയ്ക്കും ചൈതന്യത്തിനുമായി യത്നിക്കുന്ന ഇപ്പോഴത്തെ വികാരി റവ.ഫാ. ജോസഫ് വർഗീസ് 2012 മുതൽ ദേവാലയത്തിൽ ശുശ്രൂഷിക്കുന്നു.

ഭദ്രാസനത്തിന്റേയും സഭയുടേയും മുൻനിര പ്രവർത്തനങ്ങളിൽ ഊർജസ്വലരാണ് ഇടവകാംഗങ്ങൾ. ആദ്ധ്യാത്മിക പ്രസ്ഥാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹീതരാകുവാൻ ഏവരേയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.ഫാ. ജോസഫ് വർഗീസും, മാനേജിങ് കമ്മിറ്റി ഭാരവാഹികളും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജോസഫ് വർഗീസ് (വികാരി ) 845 242 8899, ജോയി വർഗീസ് (വൈസ് പ്രസിഡന്റ്) 201 724 2287, ഐസക് തോമസ് (ട്രഷറർ) 201 873 6683, ഷെവലിയാർ സി.കെ. ജോയി (സെക്രട്ടറി) 201 355 6892, നവീൻ ജോർജ് (ജോയിന്റ് സെക്രട്ടറി) 551 580 2901. വെബ്സൈറ്റ്: www.stmarysbergen.org. വിലാസം - St. Marys Syrian Orthodox Church, 173 N Washington Ave, Berganfield, NJ. ബിജു ചെറിയാൻ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: