Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ ഗീതാമണ്ഡലം പരമ്പര്യത്തനിമയോടെ ഓണം ആഘോഷിച്ചു

geetha-onam-4

ഷിക്കാഗോ∙ ഗീതാമണ്ഡലം എന്ന കൂട്ടുകുടുംബം തങ്ങളുടെ 38ാമത് ഓണം സ്വന്തം തറവാട്ട് മുറ്റത്ത് കുട്ടികളും വലിയവരും ഒരുമിച്ചു ആടിയും പാടിയും ആർപ്പു വിളികളോടെയും ആഘോഷിച്ചു. പരമ്പരാഗതമായ ആഘോഷങ്ങൾ പോലും ഇവെന്റ് മാനേജ്മന്റ് കമ്പനികളുടെ നിർദേശങ്ങൾ അനുസരിച്ച് തയ്യാറാക്കുന്ന ഇക്കാലത്ത് ഷിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച ഓണാഘോഷം അമേരിക്കയിൽ ആകമാനം സംസാരവിഷയമാകുന്നു.

geetha-2

ഏല്ലാ കുടുംബാംഗങ്ങളെയും ഒരുമിപ്പിച്ചു, ക്ലബുകളിലും, സ്കൂൾ ഹാളുകളിലും ആഘോഷിക്കുന്നതിനു പകരം ഗീതാമണ്ഡലം തറവാട്ടിൽ ഒത്തു ചേരണമെന്ന് നിഷ്കർഷിച്ചത് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ തന്നെയായിരുന്നു. തറവാട്ടിൽ ഒത്തു ചേർന്ന കുടുംബമേളയായി ഇത്തവണത്തെ മനോഹരമായ ഓണാഘോഷം.

geetha-onam-5

ഉത്രാടരാത്രിയിൽ കുടുംബാംഗങ്ങൾ ഗീതാ മണ്ഡലത്തിൽ തങ്ങിയാണ് മുന്നൂറ്റി അൻപതിൽ പരം പേർക്കുള്ള ഓണസദ്യ തയ്യാറാക്കിയത്. ഓണദിനത്തിൽ ആർപ്പുവിളികളോടെ തൃക്കാക്കര അപ്പനെ വരവേറ്റു വിശേഷാൽ പൂജകൾ ചെയ്തു ഓണാഘോഷത്തിനു തുടക്കമിട്ടു. പൂജകൾക്ക് നേതൃത്വം നൽകിയത് ആനന്ദ് പ്രഭാകർ ആയിരുന്നു.

geetha-onam-3

ആടിത്തിമിർക്കാൻ ഊഞ്ഞാലുകളില്ല, കണ്ണാന്തളിപൂക്കൾ പറിക്കുവാൻ തൊടികളില്ല എന്നൊക്കെ ഒരു വേദനയോടെ ഓർക്കുന്ന നമുക്ക് ഒരു ഓണസമ്മാനം തന്നെയായിരുന്നു ഗീതാമണ്ഡലം സമ്മാനിച്ചത്. കുട്ടികൾക്കായി ഊഞ്ഞാലുകളും വീടിന്റെ തൊടിയിൽ വിടർന്ന പൂക്കളാൽ തീർത്ത പൂക്കളവും നഷ്ടപെട്ട നമ്മുടെ പൈതൃകത്തെ തിരിച്ചു പിടിക്കുന്നവയായിരുന്നു.

geetha-onam-7

ഒരു കുടുംബതിന്റെയല്ല അനേകം കുടുംബങ്ങളുടെ ഒത്തൊരുമയുടെ ഫലമാണ് ഇത്രയും മനോഹരമായ ഒരു ഓണം സംഘടിപ്പിക്കുവാൻ കഴിഞ്ഞത്. ഓണം നമുക്ക് വെറുമൊരു ആഘോഷമായിരുന്നില്ല, മറിച്ച് നമ്മുടെ സംസ്കൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് എന്ന ചിന്തയാണ് ഗീതാമണ്ഡലം ഓണം ഇനിയെന്നും തറവാട്ട് മുറ്റത്ത് എന്ന ആശയം ഒരേസ്വരത്തിൽ എല്ലാവരും അംഗീകരിച്ചത്.

ഇപ്രാവശ്യത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീകളുടേയും കുട്ടികളുടേയും വലിയതോതിലുള്ള പങ്കാളിത്തമായിരുന്നു. ഉത്രാടരാത്രിയിൽ ഗീതാമണ്ഡലം തറവാട്ടിൽ താമസിച്ചു കാളനും തോരനും തുടങ്ങി രണ്ടുതരം പായസവും ഉൾപ്പെടെ രുചിയേറിയ ഓണസദ്യ തയ്യാറാക്കാൻ വൈസ് പ്രസിഡന്റ് രമാ നായർ, രേഷ്മി മേനോൻ, ജയശ്രീ പിള്ള, മഞ്ജു പിള്ള, മിനി നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്ത്രീകളെ സഹായിക്കാൻ പുരുഷ അംഗങ്ങളടെയും ഉത്സാഹം കൗതുകം ഉണർത്തുന്ന കാഴ്ച്ചയായിരുന്നു.

ഒറിജിനൽ വാഴയിലയിൽ ഓണസദ്യ വിളമ്പാൻ ആൾക്കാരുടെ ഉത്സാഹം ഓണാഘോഷത്തിനു മികവേറ്റി. കേരളത്തിൽ നിന്നും മൈലുകൾക്ക് ഇപ്പുറത്തു ജനിച്ചു ജീവിക്കുന്ന കുട്ടികൾ തങ്ങളുടെ തനതു പാരമ്പര്യവും സംസ്കാരവും ഉയർത്തി പിടിക്കുവാൻ കാണിക്കുന്ന ശുഷ്കാന്തി, കൂട്ടായ്മയുടെ പ്രത്യേകതയും ശക്തിയുമായിരുന്നു. ശ്രീകലയുടെ നേതൃത്വത്തിൽ വളരെ മനോഹരമായ പൂക്കളം തയ്യാറാക്കിയിരുന്നു. ശ്രീവിദ്യയുടെ ശിക്ഷണത്തിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

geetha-onam

പരമ്പരാഗതമായ വേഷങ്ങൾ അണിഞ്ഞ് മുല്ലപ്പൂ ചൂടിയ മലയാളി മങ്കമാരും കേരളത്തനിമയാർന്ന വേഷമണിഞ്ഞ പുരുഷന്മാരും കണ്ണിന് ഇമ്പമാർന്ന കാഴച്തന്നെ ആയിരുന്നു. ഓണപ്പാട്ടും ആർപ്പുവിളികളും ഉയർന്നതോടെ മുപ്പത്തിഎട്ടാമത് ഓണാഘോഷത്തിനു മുപ്പത്തിഎട്ടു സ്ത്രീകൾ അണിനിരന്ന കൈകൊട്ടികളിയും, പുരുഷന്മാരുടെ ‘ആലായാൽ തറവേണം‘ എന്ന നൃത്തരൂപവും കാഴ്ച്ചക്കാരെ ആവേശഭരിതരാക്കി. ഡോ. നിഷാ ചന്ദ്രനും ഡോ. ഗീതാ കൃഷ്ണനും കലാപരിപാടികൾക്ക് നേതൃത്വം നൽകി.

മറുനാടൻ മലയാളികളുടെ പതിവ് ആഘോഷങ്ങൽക്കുമപ്പുറം തങ്ങളുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഗീതാമണ്ഡലം അംഗങ്ങൾ കാണിക്കുന്ന ശുഷ്കാന്തി പ്രശംസനാർഹാമാണ്. വീടിന്റെ ഉമ്മറത്തും മുറ്റത്തും കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും കളിച്ചും ചിരിച്ചും തമാശകളുമായി നാട്ടിൻപുറത്തിന്റെ മനോഹാരിതയിൽ സൗഹൃദങ്ങൾ പങ്കിടുന്ന കാഴ്ച കണ്ണിന് ഇമ്പമേകുുന്നതായിരുന്നു.

GEETHA-6

പയസത്തേക്കാൾ മധുരം നിറഞ്ഞ ഓർമകളും സമ്മാനിച്ചാണ് ഗീതാമണ്ഡലതിന്റെ മുപ്പതിഎട്ടാമത് ഓണാഘോഷങ്ങൾക്ക് തിരശീല വീണത്. രാവേറെ ചെന്നിട്ടും പിരിഞ്ഞുപോകുവാൻ മടിക്കുന്ന അംഗങ്ങളുടെ പരിശ്രമത്തെ ഇത്രയും മനോഹരമാക്കുവാൻ സഹായിച്ച എല്ലാവർക്കും പ്രസിഡന്റ് ജയ് ചന്ദ്രനും, സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേക നന്ദി അറിയിച്ചു. ട്രഷറർ അപ്പുക്കുട്ടൻ കാലാക്കൽ, രമാ നായർ, രേഷ്മി ബൈജു, തങ്കമ്മ അപ്പുകുട്ടൻ, മഞ്ജൂ പിള്ള, ജയശ്രീ പിള്ള, ശ്രീകല, ശിവപ്രസാദ് പിള്ള, സജി പിള്ള, രെവി കുട്ടപ്പൻ, രവി നായർ, ശ്രീകുമാർ, കൃഷ്ണകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ ചടങ്ങുകൾ നടന്നത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.