Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സോഷ്യൽ ക്ലബ് രാജ്യാന്തര വടംവലി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി

chicagovadomvaly_pic

ഷിക്കാഗോ∙ 2016 സെപ്റ്റംബർ 5 തിങ്കളാഴ്ച 2 മണി മുതൽ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയിൽ ആരംഭിക്കുന്ന വടംവലി ടൂർണമെന്റോടെ സോഷ്യൽ ക്ലബിന്റെ നാലാം ഓണാഘോഷത്തിന് കൊടിയുയരുന്നു. (7800, W. Lyons St. Morton Grove, IL 60053)

ഇതിന്റെ എല്ലാതലത്തിലുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് സാജു കണ്ണംപള്ളിയും ജനറൽ കൺവീനർ സിറിയക് കൂവക്കാട്ടിലും സംയുക്തമായി വാർത്താകുറിപ്പിൽ അറിയിച്ചു.

ഈ വർഷം കുവൈറ്റ്, ലണ്ടൻ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും നോർത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹൂസ്റ്റൻ, ന്യൂയോർക്ക്, ഡാലസ്, അറ്റ്ലാന്റാ എന്നിവിടങ്ങളിൽ നിന്നും കൂടാതെ ഷിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നതോടെ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം നോർത്ത് അമേരിക്കൻ മലയാളി ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ജനറൽ കൺവീനർ സിറിയക് കൂവക്കാട്ടിൽ അവകാശപ്പെട്ടു.

നോർത്ത് അമേരിക്കൻ മലയാളി ചരിത്രത്തിൽ ഇധംപ്രദമായി നടക്കുന്ന അന്തർദേശീയ വടംവലി ടൂർണമെന്റ് പടിവാതുക്കൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ ഈ കായികമാമാങ്കത്തെ വരവേൽക്കാൻ സോഷ്യൽ ക്ലബിന്റെ മെംബേഴ്സും ഷിക്കാഗോയിലെ കായികപ്രേമികളും ആവേശത്തിമിർപ്പിൽ ആണെന്ന് പ്രസിഡന്റ് സാജു കണ്ണംപള്ളി പറഞ്ഞു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായിൽ സ്പോൺസർ ചെയ്ത 3001 ഡോളറും, മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ട ാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ട പ്ലാക്കൽ സ്പോൺസർ ചെയ്ത 2001 ഡോളറും, എവർറോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേൽ സ്പോൺസർ ചെയ്ത 501 ഡോളറും ബിജു കുന്നേൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും, കുരിയൻ പെരികലം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.

പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ നൃത്തം, ഓണക്കളികൾ, നാടൻപാട്ടുകൾ, മാവേലി എഴുന്നള്ളിപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മുഖ്യ സവിശേഷതകൾ എന്ന് ഓണാഘോഷകമ്മിറ്റിയുടെ കൺവീനർ ജോസ് മണക്കാട്ട് പറഞ്ഞു.

ഗൃഹാതുരത്വം ഉളവാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് നേതൃത്വം കൊടുക്കുന്നത് ബെന്നി മച്ചാനിയാണ്. വളരെ സുതാര്യവും കൃത്യനിഷ്ഠയോടും കൂടിയുള്ള സെക്യൂരിറ്റി സർവ്വീസിന് നേതൃത്വം കൊടുക്കുന്നത് തോമസ് പുത്തേത്തും ടീമുമാണ്.

താമസസൗകര്യം, ഹോസ്പിറ്റാലിറ്റി, ഗതാഗതം കൈകാര്യം ചെയ്യുന്ന സൈമൺ ചക്കാലപടവൻ, അലക്സ് പടിഞ്ഞാറേൽ, പീറ്റർ കുളങ്ങര എന്നിവർ പുറത്തു നിന്നു വരുന്ന ടീമുകളെ സ്വീകരിക്കാൻ തയ്വാറായിക്കഴിഞ്ഞു എന്നു പറഞ്ഞു.

മറ്റു കമ്മിറ്റി അംഗങ്ങളായ ബിജു കരികുളം (Finance), അഭിലാഷ് നെല്ലാമറ്റം(Registration), ജോമോൻ തൊടുകയിൽ (Raffile Auction), ഷാജി നിരപ്പിൽ (Award), സജി മുല്ലപ്പള്ളി (Facilitty), അനിൽ മഠത്തിക്കുന്നേൽ (Photo & Video), ബിനു കൈതക്കത്തൊട്ടി (Rules & Regulations), അബി കീപ്പാറ (Uniform), ടോമി ഇടത്തിൽ(Out door entertainment), ജിൽസ് മാത്യൂ (First Aid), മാത്യു തട്ടാമറ്റം(PRO & Publicity), ഇവരെ കൂടാതെ സോഷ്യൽ ക്ലബ്വിന്റെ എല്ലാ മെംബേഴ്സും എല്ലാ കമ്മിറ്റിയിലും ഇവർക്ക് പിന്നിൽ അണിനിരക്കുന്നു.

പ്രസിഡന്റ് സാജു കണ്ണംപിള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറർ സണ്ണി ഇണ്ട ിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവർ ഈ കമ്മിറ്റികൾക്കെല്ലാം ഊർജ്ജവും ആവേശവും നൽകിക്കൊണ്ട ് നേതൃത്വം കൊടുക്കുന്നു.

ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കും എല്ലാ നല്ലവരായ ആളുകളെയും ഷിക്കാഗോ സോഷ്യൽ ക്ലബ് സവിനയം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: സാജു കണ്ണംപള്ളി (പ്രസിഡന്റ്) 1 847 791 1824, സിറിക്ക് കൂവക്കാട്ടിൽ (ജനറൽ കൺവീനർ(1 630 673-3382). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: