Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്

pic-01

ഡാലസ്∙ ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അമ്മ മലയാളം ദേശീയ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ ,സാമൂഹ്യ കലാ രംഗങ്ങളിൽ സർഗാത്ക സംഭാവനകൾ അർപ്പിച്ച വ്യക്തികളെ ആദരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.

മലയാള ഭാഷയോടും അക്ഷരങ്ങളോടും എതു ജീവിതാവസ്ഥയിലും തികഞ്ഞ പ്രതിബദ്ധത പുലർത്തിക്കൊണ്ടു സർഗാത്മകമായ മുന്നു ദശാബ്ദങ്ങളിലൂടെ ഇരുപത്തിഞ്ചോളം കൃതികൾ മലയാളത്തിനായി സമർപ്പിച്ച മാത്യു നെല്ലിക്കുന്ന്. കേരളത്തിലെ മുഖ്യ അംഗീകാരപുരസ്ക്കാരങ്ങളായ കൊടുപ്പുന്ന അവാർഡ്, മഹാകവി ജീ അവാർഡ്, അപ്പൻ തമ്പുരാൻ പുരസ്കാരം, തുടങ്ങി മുപ്പതിലേറെ അംഗീകാരങ്ങൾ. ഇരുപതു വർഷമായി ഭാഷാകേരളം മാസികയുടെ മുഖ്യ പത്രാധിപർ. ഹ്യൂസ്റ്റൻ റൈറ്റേഴ്സ് ഫോറം സംഘടനയുടെയും ഓൻലൈൻ എഴുത്തു മാസികയുടെയും സ്ഥാപകൻ.

കഴിഞ്ഞ അര നുൂറ്റാണ്ടിലേറെയായി ടെക്സസിലെ സാമുഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തു ആദരണിയ സേവനങ്ങൾ അർപ്പിച്ച എലിക്കുട്ടി ഫ്രാൻസീസ്. ഡാലസിലേക്കുള്ള മലയാളികളായ പുതിയ കുടിയേറ്റ ജനതയ്ക്കു എന്നും ഒരു കൈചൂണ്ട ിയും സഹായിയുമായി അവർ ചെയ്ത നിസ്വാർത്ഥസേവനം അംഗീകാരത്തിനർഹമാണ്. എസ്എംസിസി മുൻ ദേശീയ ട്രഷറാറും ഇന്തോ അമേരിക്കൻ നഴ്സിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്.

അമേരിക്കൻ മലയാള ദൃശ്യമാദ്ധ്യമ രംഗത്തു സ്വന്തം വ്യക്തിത്വ സാന്നിദ്ധ്യത്താൽ ഏറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള മാദ്ധ്യമ പ്രവർത്തകനാണ് രവി എടത്വ. കേരളത്തിലെ എല്ലാ മുഖ്യ ധാരാ ദൃശ്യമാദ്ധ്യമങ്ങൾക്കു വേണ്ട ിയും ഫ്രീലാൻസറായി പ്രവർത്തിക്കുന്നു അദേഹം.

പാരമ്പര്യ കേരളീയ നൃത്തകലാ രൂപങ്ങളോടും ഒപ്പം കർണാട്ടിക് സംഗീതത്തോടുമുള്ള പ്രതിബദ്ധത ഉൾകൊണ്ട ് നൈസർഗീകമായ ക്ലാസിക്കൽ നൃത്ത, സംഗീതാവതരണത്തിലൂടെ നോർത്ത് അമേരിക്കയിലെ ആസ്വാദകരുടെ അംഗീകാരം ഏറ്റു വാങ്ങി പ്രശസñിയിലേക്കുയരുന്ന റോഹിത കൈമൾ.

പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോൺ പിച്ചാപ്പിള്ളി എന്നീവർ സമ്മേളനത്തിൽ സംസാരിക്കും

ഒക്ടോബർ 22ന്, ശനിയാഴ്ച, കരോൾട്ടൻ ക്രോസ്ബി ലൈബ്രററി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് നടക്കുന്ന സാംസ്ക്കാരിക സാഹിത്യ സമ്മേളനവേദിയിൽ ഇവരെ ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
ബിനോയി സെബാസ്റ്റ്യൻ
214 274 5582
സാം മത്തായി
469 450 0718
രാജു ചാമത്തിൽ
469 877 7266

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.