Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സൗഹൃദ വേദി ഓണം 2016

dallus-souhridhavedhi-onam7

ഡാലസ്∙ പുതുമയേറിയതും വൈവിധ്യമാർന്നതുമായ പരിപാടികളുമായി ഈ വർഷത്തെ ഡാലസ് സൗഹൃദ വേദി ഓണം 2016 സെപ്റ്റംബര്‍ 10ന് കാരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

dallus-souhridhavedhi-onamv11

രാവിലെ 10.30ന് പ്രസിഡണ്ട് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ മലയാളികളുടെ ആദരണീയനായ ഡോ.എം.വി. പിള്ള വിശിഷ്ടാതിഥി ആയിരുന്നു. പ്രോഗ്രാമിന്റെ എം.സി ആയിരുന്ന ഡോ.നിഷ ജേക്കബ് പ്രസിഡന്റിനെയും അതിഥികളെയും സ്റ്റേജിലേക്ക് ക്ഷണിച്ചു. സെക്രട്ടറി അജയകുമാര്‍ അതിഥികള്‍ക്കും സൗഹൃദവേദി സുഹൃത്തുകള്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ഡോ.എം.വി.പിള്ള നിലവിളക്കു കൊളുത്തി 2016 ഓണ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

dallus-souhridhavedhi-onam1

പുത്തന്‍ തലമുറയ്ക്കും, പഴമക്കാർക്കും ഒരു പോലെ സ്വീകാര്യനായ ഡോ. എം.വി. പിള്ള വളരെ ലളിതമായ പ്രസംഗത്തിലൂടെ ഓണാഘോഷത്തിന്റെ മാഹാത്മ്യത്തെ എടുത്തു കാട്ടി. ഓണം മലയാളത്തിന്റെ താളം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എബ്രഹാം തെക്കേമുറി (ലിറ്റററി സൊസൈറ്റി പ്രസിഡണ്ട്), സുശീന്ദ്രന്‍ കെ. (ചെയര്‍മാന്‍,ഡി.ബി.എസ് എസ്, മുംബൈ) എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

ഓണാഘോഷ പരിപാടിയുടെ മെഗാ സ്‌പോണോര്‍ ഏലിക്കുട്ടി ഫ്രാന്‍സിസ്, ഗ്രാന്റ് സ്പോണ്സറുമാരായ ഹരി പിള്ള സി.പി.എ., ബിജു (കോസ്മോസ് എയര്‍ ട്രാവെല്‍സ്), ഡോ. എബി.എ.ജേക്കബ് (പ്രീമിയര്‍ ഡെന്റല്‍ കെയര്‍) എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. താലപ്പൊലിയേന്തിയ വനിതകളുടെയും, ചെണ്ട വാദ്യ മേളങ്ങളുടെയും അകമ്പടിയോടു കൂടി മാവേലിയുടെ എഴുന്നള്ളത്ത് നടത്തി. സ്റ്റേജില്‍ എത്തിയ മാവേലി ഡാലസിലെ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.

dallus-souhridhavedhi-onam2

ഡാലസിലെ യുവ ഗായിക ഐറിന്‍ കലൂരിന്റെ ഗാനത്തോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. ഡാലസിലെ തിരുവാതിര ടീമായ ചഞ്ചല്‍സ് തിരുവാതിര കളി നടത്തി. റിഥം ഓഫ് ഡാലസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പുതമയേറിയ ബോളിവുഡ്, സിനിമാറ്റിക് ഡാന്‍സുകള്‍ കാണികളെ ആശ്ചര്യപ്പെടുത്തി. അനു ജെയിംസ്, സജി തോമസ് എന്നിവരുടെ ഗാനങ്ങളും, ജിമ്മിയും, ഷൈനിയും ചേര്‍ന്നു പാടിയ യുക് ഗാനവും, അജയകുമാര്‍ സുകു വര്‍ഗീസ് റൂബി തോമസ് എന്നിവര്‍ ചേര്‍ന്നു പാടിയ കവിതയും കാണികള്‍ ആസ്വദിച്ചു.

ഉടുത്തുകെട്ടുകളും ചമയങ്ങളുമായി ഓട്ടന്‍ തുള്ളൽ കലാകാരനായ വിനോദ് ചെറിയാന്‍ രംഗവേദിയിലേക്ക് കടന്നു വന്നപ്പോള്‍ ഡാലസ് സൗഹൃദ വേദിയുടെ ഓണത്തിന് അര്‍ത്ഥവും താളവും ആയി. ഇവാ വിൻസെന്റിന്റെ നൃത്തവും, വീണ ഡാന്‍സ് ഗ്രൂപ്പിന്റെ തിരുവാതിരയും ഡാലസ് സൗഹൃദ വേദിയുടെ ഓണഘോഷത്തിനു മറ്റു കൂട്ടി.

dallus-souhridhavedhi-onam

സാറാ ചെറിയാനും ഹെന്ന ജോര്‍ജും അവതരിപ്പിച്ച ഓണ സ്കിറ്റ് കാണികൾ ആസ്വദിച്ചു. കുടുംബ പശ്ചാത്തലത്തില്‍ 10 മിനിറ്റില്‍ മിനുക്കിയെടുത്ത കഥ അര്‍ത്ഥപൂര്‍ണ്ണവും ഹാസ്യം നിറഞ്ഞതുമായിരുന്നു.

സുകു വര്‍ഗീസ് നന്ദി പ്രകാശനം നടത്തി. ഓണസദ്യ എല്ലാവര്‍ക്കും വിളമ്പി. സന്തോഷത്തിന്റെയും സൗഹൃദയത്തിന്റെയും ആശംസകളോട് ഡാലസ് സൗഹൃദ വേദി 2016ലെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

dallus-souhridhavedhi-onam00

വാർത്ത∙ എബി മക്കപ്പുഴ
 

Your Rating: