Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്യുമെനിക്കൽ കൂട്ടയോട്ടം വൻ വിജയം

ecumenical-fellowship-run1

ഫിലഡൽഫിയ ∙ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖത്തിൽ നടന്ന കൂട്ടയോട്ടം ഫിലഡൽഫിയ ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടു. സെപ്്റ്റംബർ 17നു രാവിലെ 9.30 ന് നിഷാ മിനി സ്റ്റേറ്റ് പാർക്കിൽ ഫിലഡൽഫിയ ഡപ്യൂട്ടി മേയർ നീനാ അഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ ബെൻസേലം മേയർ ജോസഫ് ഡിജിമോ ലാവോ, കോൺഗ്രസ്മാൻ മൈക്ക് വീറ്റസ് പാറ്റട്രിക്, ഫിലഡൽഫിയ കൗൺസിൽമാൻ അൽ ടോവബെൻബർഗർ, സ്റ്റേറ്റ് പ്രതിനിധി ജീൻ ഡിജിറോലാമോ, 8–ാം കോൺഗ്രഷണൽ സ്ഥാനാർത്ഥികൾ ബ്രയൻ ഫീറ്റസ് പാറ്റട്രിക്, സ്റ്റീവ് സാന്റർസിയറോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ecumenical-fellowship-run5

ഫാ. എം. കെ. കുര്യാക്കോസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ റവ. ഫാ. ഷിബു മത്തായി സ്വാഗതം ആശംസിച്ചു. അറ്റോർണി ജോസ് കുന്നേൽ വിശിഷ്ട വ്യക്തികളെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി മാത്യു ശമുവേൽ കൃതജ്ഞത രേഖപ്പെടുത്തി. കൃപാ, മെലീസ്സാ എന്നീവർ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു.

ഫിലഡൽഫിയായിലെ 21 ഇന്ത്യൻ ദേവാലയങ്ങളുടെ ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ഫലമാണ് ഈ കൂട്ടയോട്ടത്തിന്റെ വിജയം.

ecumenical-fellowship-run2

ഏകദേശം 40 അംഗങ്ങൾ ഉളള ഒരു കമ്മിറ്റി തോളോട് തോൾ ചേർന്ന് ഒരു മഹനീയ നിദാനത്തിനായി റവ. ഫാ. ഷിബു വി. മത്തായിയുടെ നേതൃത്വത്തിൽ സെക്രട്ടറി മാത്യു ശാമുവേൽ, 5k ചാരിറ്റി കോർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചപ്പോൾ ഒരു നൂതന സംരംഭത്തിലൂടെ തദ്ദേശികളുടെ സഹായത്തിനായി ഏകദേശം 50,000 ഡോളർ സമാഹരിക്കുവാൻ സാധിച്ചു.

ecumenical-fellowship-run4

മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിലുളള സ്വാഗത കമ്മിറ്റി രാവിലെ മുതൽ പ്രവർത്തന സജ്ജമായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ ഒരു കൂട്ടയോട്ടം ആയിരുന്നു ഇതെന്ന് അറ്റോണി ജോസ് കുന്നേൽ അഭിപ്രായപ്പെട്ടു. സ്പോൺസർഷിപ്പ് ഇനത്തിൽ 32,000 ഡോളർ സമാഹരിച്ചതായി അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

886 അംഗങ്ങൾ രജിസ്ട്രർ ചെയ്തതായി രജിസ്ട്രേഷൻ കൺവീനർ സ്മിതാ മാത്യു അറിയിച്ചു. ഫിലഡൽഫിയ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലെ ഒരു കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.

ഇതൊരു കൂട്ടായ്മയുടെ വിജയം ആണെന്ന് റവ. ഫാ. എം. കെ. കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഡോ. ബിനു ഷാജിമോന്റെ നേതൃത്വത്തിലുളള മെഡിക്കൽ ടീം, ഡോ. ഹോവാർഡ് പൽമർചെക്ക് നേതൃത്വത്തിലുളള ടെമ്പിൾ പൊഡയാട്രീ ടീം, ഇവർ അർപ്പണ ബോധത്തോടെയുളള പ്രവർത്തനം കാഴ്ചവെച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സ്റ്റാൻലിയുടെ നേതൃത്വത്തിലുളള ഫുഡ് കമ്മിറ്റി മികവുറ്റ രീതിയിൽ ആർക്കും ഒരു പരിഭവത്തിനും ഇട നൽകാതെ ഓട്ടത്തിൽ പങ്കെടുത്തവർക്കും കാണികൾക്കും രാവിലെ മുതൽ കുടിവെളളവും സ്നാക്സും എത്തിച്ചു കൊടുത്തിരുന്നു. സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന ഡാനിയേൽ പി. തോമസ് സ്തുത്യർഹമായി സേവനം കാഴ്ചവെച്ചു. രാജു ഗീവർഗീസ് പാർക്ക് ക്ലിനിങ്ങിന് നേതൃത്വം നൽകി. തോമസ് ഏബ്രഹാം മികവുറ്റ ഡിജെയായി പ്രവർത്തിച്ചു.

ecumenical-fellowship-run3

ഏകദേശം 700 അംഗങ്ങൾ അന്നേദിവസം പാർക്കിൽ എത്തിച്ചേർന്നു. പങ്കെടുത്തവർ ഇത്രയും കുറ്റമറ്റ രീതിയിലുളള സംഘടന വൈഭവത്തെ പറ്റിയും പ്രവർത്തന പാടവത്തെപറ്റിയും പ്രകീർത്തിച്ചതായി കൺവീനർ ബെന്നി കൊട്ടാരത്തിൽ അറിയിച്ചു.

ഏകദേശം 11.30 ന് സമ്മാനദാനം നിർവ്വഹിച്ചു. സ്മിതാ മാത്യു വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച സമാപനചടങ്ങിൽ എല്ലാ വിജയികൾക്കും ട്രോഫിയും, മെഡലുകൾ വേഗതയേറിയ പുരുഷനും സ്ത്രീയ്ക്കും. ക്യാഷ് അവാർഡ് നൽകി ആദരിച്ചു. മെഡൽസ് & ടീഷർട്ട് ടീം കൺവീനർ ബിൻസി ജോണിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചു. സമാപന ചടങ്ങിൽ മാത്യു ശാമുവേൽ സ്പോൺസേഴ്സിനെ ആദരിച്ചു. ചാരിറ്റി കൺവീനർ ബെന്നി കൊട്ടാരം നന്ദി പ്രകടിപ്പിച്ച് ചടങ്ങുകൾ പര്യവസാനിപ്പിച്ചു.

‘5krun for homless’ഒരു മഹനീയ നിദാനത്തിനുവേണ്ടിയുളള ഈ നൂതന സംരംഭത്തിന്റെ വിജയം കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും കൃത്യനിർവ്വഹണത്തിന്റെയും ഒരു സംഹിതയായിരുന്നു. ഈ വാർത്ത അറിയിച്ചത് 5k PRO സന്തോഷ് ഏബ്രഹാം.

വാർത്ത ∙ മില്ലി ഫിലിപ്പ് 

Your Rating: