Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒക്ടോബർ 15ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

foma-oath

ഷിക്കാഗോ∙ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 ഭരണസമിതിയിലേക്ക് വിജയിച്ച ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള എല്ലാ നാഷനൽ കമ്മിറ്റി അംഗങ്ങളും 2016 ഒക്ടോബർ 15 ശനിയാഴ്ച്ച, ഷിക്കാഗോയ്ക്കടുത്ത് മേയ്ൻ ഈസ്റ്റ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽവച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അധികാരമേൽക്കും.

ബെന്നി വാച്ചാച്ചിറയോടൊപ്പം ജനറൽ സെക്രട്ടറിയായി ജിബി തോമസ്, ട്രഷറർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. റീജണൽ വൈസ് പ്രസിഡന്റ്മാരായ ജോൾസൺ വർഗീസ് (ന്യൂ ഇംഗ്ലണ്ട്), പ്രദീപ് നായർ (ന്യൂയോർക്ക് മെട്രോ), വർഗീസ് കെ. ജോസഫ് (ന്യൂയോർക്ക് എമ്പയർ), സാബു സക്കറിയ (മിഡ് അറ്റ്ലാൻറ്റിക്ക്), തോമസ് കുര്യൻ (ക്യാപിറ്റൽ), റജി സഖറിയാസ് ചെറിയാൻ (സൗത്ത് ഈസ്റ്റ്), പോൾ കെ. ജോൺ (വെസ്റ്റേൺ), ബിജി ഫിലിപ്പ് എടാട്ട് (സെൻട്രൽ), റോജൻ തോമസ് (ഗ്രേറ്റ് ലേക്ക്സ്), ഹരി നമ്പൂതിരി (സതേൺ), തോമസ് തോമസ് (അറ്റ് ലാർജ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.

നാഷനൽ കമ്മിറ്റി മെമ്പർമാരായി സണ്ണി നൈനാൻ, എ. വി. വർഗീസ്, തോമസ് ടി. ഉമ്മൻ, സിറിയക്ക് കുര്യൻ, രാജ് കുറുപ്പ്, മാത്യൂ വർഗീസ്, ഷീല ജോസ്, ജോസ്മോൻ തത്തംകുളം, ജോസഫ് ഔസോ, സജു ജോസഫ്, പീറ്റർ മാത്യൂ, ജോണിക്കുട്ടി ജോസഫ്, ജയിൻ മാത്യൂസ്, തോമസ് മാത്യൂ, ജയിസൺ വേണാട്ട് എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. വുമൺസ് പ്രതിനിധികളായി രേഖാ ഫിലിപ്പ്, ബീനാ വള്ളിക്കളം, രേഖാ നായർ എന്നിവരും സ്ഥാനമേൽക്കും. നോർത്ത് അമേരിക്കയിൽ ഉടനീളം ആറുപത്തഞ്ചോളം അംഗ സംഘടനകളുള്ള, ഏറ്റവും വലിയ മലയാളി ദേശീയ സംഘടനയായ ഫോമാ, 5 ലക്ഷത്തിൽപരം മലയാളികളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ 65 സംഘടനകളിൽ നിന്നും പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

2016 ജൂലൈ 8ന് തീയതി, മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽവച്ച് നടന്ന ഇലക്ഷനിൽ വിജയിച്ച കമ്മിറ്റി അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഫോമായുടെ 5 അംഗ ജുഡിഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ പോൾ സി. മത്തായിയും, ജുഡിഷ്യൽ കൗൺസിൽ അംഗങ്ങളായ രാജു ഫിലിപ്പ്, അലക്സ് ജോൺ എന്നിവരുമായിരിക്കും പ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നത്. സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയായി ജുഡിഷ്യൽ കമ്മിറ്റി ചെയർമാൻ പോൾ സി. മത്തായി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം, മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് ഷോയും കാണികൾക്കായി സംഘാടകർ ഒരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് - ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കൽ 773 516 0722, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952,
ജോമോൻ കളപ്പുരയ്ക്കൽ 863 709 4434. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.