Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോമായുടെ ആർസിസി പ്രോജക്ട് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്തു

fomaa-rcc

തിരുവനന്തപുരം∙ ഫോമായുടെ ആർസിസി പ്രോജക്ട് കേരളാ ആരോഗ്യകുടുംബ ക്ഷേമ സാമൂഹ്യ നീതിവകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ്് 29 നു തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ നടന്ന ചടങ്ങിലാണ് ഫോമയുടെ രണ്ടു വർഷം നീണ്ട ുനിന്ന പ്രോജക്ടിന് പരിസമാപ്തിയായത്. ഫോമയുടെ പ്രവർത്തങ്ങൾ കേരളത്തിനു മാതൃക ആണെന്നും ഇനിയും കേരളാ സർക്കാരിന്റെ ജീവകാരുണ്യ പദ്ധതികളിൽ ഫോമയുടെ സഹായം ആവശ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

fomaa-rcc-project2

ഫോമാ ചെയ്തത് ഒരു വലിയ കാര്യമാണ്. ക്യാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ഒരു വലിയ ആശ്വാസം ആകുന്നു ഫോമയുടെ ഈ കാരുണ്യ സപർശം. ഇനിയും നാടിനു വേണ്ടി നിരവധി പ്രോജക്ടുകൾ ഉണ്ടാകണം .അതിനായി എല്ലാ സഹായവും ഫോമാ ചെയ്യണം. അതിനു സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട സഹായങ്ങൾ എത്രയും വേഗം ചെയ്തു തരാൻ പുതിയ സർക്കാർ തയ്യാറാണ്.

മലബാർ,എറണാകുളം മേഖലകളിൽ ക്യാൻസർ സെന്ററുകളുടെ പ്രവർത്തനം വിപുലപ്പെടുത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നു.എങ്കിൽ മാത്രമേ റീജണൽ ക്യാൻസർ സെന്ററിലെ രോഗികളുടെ തിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളു. പ്രവാസികൾ രാജ്യത്തിനു ചെയ്യുന്ന സഹായം വളരെ വലുതാണ്.ഇനിയും അമേരിക്കൻ മലയാളികൾക്ക് കുറേക്കൂടി സഹായം എത്തിക്കുവാൻ സാധിക്കും .അതിനായി അവർ യത്നിക്കണം. 80 ലക്ഷം രൂപാ ഒരു ജീവകാരുണ്യ പദ്ധതിക്കായി ശേഖരിക്കുക എന്നത് വലിയ കാര്യമാണ്.അതിനു നേതൃത്വം നൽകിയ ഫോമാ ടീമിനെ ഞാൻ അഭിന്ദിക്കുന്നു. ആർസിസി ഡയറക്ടർ ഡോ:പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .ആർസിസിയിലെ കുട്ടികൾക്കായി ഫോമാ നൽകിയ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല .ഫോമാ ഏറ്റെടുത്ത ഉത്തരവാദിത്തം വളരെ വലുതായിരുന്നു. ഫോമാ നേതാക്കൾക്കുണ്ടായതു പോലെ തന്നെ പദ്ധതി നടക്കുമോ എന്ന ആശങ്ക ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷേ ആ ആശങ്കകൾ എല്ലാം അസ്ഥാനത്തായി. പദ്ധതി ഉദ്ദേശിച്ചതിനേക്കാൾ ഭംഗിയായി നടന്നു.

fomaa-rcc-project3

ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ മുഖ്യ പ്രഭാഷണം നടത്തി. ഫോമയുടെ ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കുന്ന പ്രോജക്ടാണ് ആർസിസി പ്രോജക്ട്. തുടക്കം മുതൽ ഈ പ്രോജക്ട് നടക്കുമോ എന്ന സംശയത്തിലായിരുന്നു ഞാൻ. എന്നാൽ അമേരിക്കയിലെ അറിയപ്പെടുന്ന ക്യാൻസർ രോഗ വിദഗ്ധനായ ഡോ: എം.വി പിള്ളയെ ഫോമാ ആർസിസി പ്രോജക്ടിന്റെ മാർഗ ദർശിയായി ലഭിച്ചത് ഈ പദ്ധതിക്ക് പുതിയ തുടക്കമായി. അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെയാണ് ഈ പദ്ധതി ഇവിടെ വരെ വിജയകരമായി എത്തിയത്.

പദ്ധതിയെ കുറിച്ച് ആദ്യം സംസാരിച്ച ഫോമാ സെക്രട്ടറി ഷാജി എഡ്വേർഡ് മുതൽ നിരവധി വ്യക്തികളുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണ് ഈ പ്രോജക്ട് സാധ്യമായത്. ആർസസി പ്രോജക്ട് കോ ഓർഡിനേറ്റർ ജോസ് ഏബ്രഹാമിന്റെ നിശ്ചയദാർഢ്യം ആണ് ഈ പ്രോജക്ട് ഒരു വലിയ പദ്ധതിയായി മാറാൻ കാരണം. അതുപോലെ തന്നെ അമേരിക്കയിൽ ജോസ് ഏബ്രഹാം എന്നപോലെ കേരളത്തിൽ ആർസിസിയിൽ ഈ പ്രോജക്ടിനായി അഹോരാത്രം പ്രയത്നിച്ച ആർസിസി അഡിഷണൽ ഡയറക്ടർ ഡോ:പി.കുസുമകൗമാരിയുടെ സേവനവും ഈ പ്രോജക്ടിനെ അർത്ഥവത്താക്കി മാറ്റി.

കുട്ടികളുടെ കാൻസർ വാർഡാണ് ഇത്. എങ്കിലും ഈ വാർഡിലേക്ക് കുട്ടികൾ ആരും രോഗവുമായി വരരുതേ എന്നാണ് എന്റെ പ്രാർത്ഥനയും ആഗ്രഹവും .എങ്കിലും നിർഭാഗ്യം കൊണ്ട് കുട്ടികൾ എത്തിയാൽ അവരെ ഭാഗ്യമുള്ള കുട്ടികളാക്കി പുറത്തേക്കയയ്ക്കുവാൻ ആർസിസിക്കു സാധിക്കും. അതിന് അമേരിക്കൻ മലയാളികളുടെ പ്രാർത്ഥനയും സഹായവും ഇനിയും ഉണ്ട ാകും. ഈ പ്രോജക്ടുമായി സഹകരിച്ച ഫോമാ ഭാരവാഹികൾ. അമേരിക്കൻ മലയാളികൾ എല്ലാവരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.

fomaa-rcc-123

കാരണം ഇത് അവരുടെ പ്രോജക്ടാണ്. എന്റെ കമ്മിറ്റി അതിനു നേതൃത്വം നൽകി എന്നു മാത്രം. ആർസിസിയിൽ കുട്ടികളുടെ ഓങ്കോളജി വിഭാഗത്തിന് തുടക്കം കുറിച്ച ആർസിസിയുടെ സ്ഥാപക ഡയറക്ടർ ഡോ:കൃഷ്ണൻ നായർ അനുഗ്രഹപ്രഭാഷണം നടത്തി.കുട്ടികൾക്കായി ഓങ്കോളജി നിർമ്മിച്ച് നൽകിയ ഫോമയ്ക്കു എല്ലാ നന്മയും ഉണ്ട ാകും.അവർ ചെയ്തത് ഈ നൂറ്റാണ്ട ിലെ തന്നെ മികച്ച ഒരു ജീവകാരുണ്യ പ്രവർത്തനം ആണ് .അതിന് നേതൃത്വം നൽകിയവരെ എത്ര ഭിനന്ദിച്ചാലും മതിവരില്ല. കുട്ടികളിലെ കാൻസർ ഭൂരിഭാഗവും ചികിത്സിപ്പിച്ചു ഭേദമാക്കാൻ സാധിക്കും .പക്ഷെ അതിനുള്ള സൗകര്യം ലഭിക്കുക എന്നതാണ് പ്രധാനം.അതിനു ഇപ്പോൾ ഫോമാ കൂടി സഹായിച്ചപ്പോൾ ഒരു അന്തരാഷ്ഗ്ര നിലവാരം കൂടി ഓങ്കോളജി ബ്ലോക്കിന് കേരളത്തിന് ലഭിച്ചിരിക്കുന്നു.

ആർസിസി അഡീഷണൽ ഡയറക്ടർ ഡോ:പി.കുസുമകുമാരിയും ഫോമയുടെ ജോസ് ഏബ്രഹാമും അതിനു നേതൃത്വം നൽകിയപ്പോൾ കുട്ടികൾക്ക് ഒരു തണൽ ലഭിച്ചു. ആർസിസി സ്ഥാപക ഡയറക്റ്റർ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ എസ്.എസ് സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ:റംലാ ബീവി, ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ:തോമസ് മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർസിസി പ്രോജക്ട് കോ ഓർഡിനേറ്റർ ജോസ് എബ്രഹാം ആശംസാ പ്രസംഗത്തിൽ ഈ പ്രോജക്ടിനായി സഹായിച്ചവർക്കെല്ലാം നന്ദിപറയുകയും പ്രോജക്ടിന്റെ തുടക്കം മുതൽ ഉള്ള വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഫോമയുടെ 2014- 16 കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു ആർസിസി പ്രോജക്ട്. ഈ കമ്മിറ്റി കേരളത്തിന്റെ ജീവകാരുണ്യ മേഖലയ്ക്ക് എന്തെങ്കിലും ചെയ്യണം എന്നാണ് പ്രസിഡന്റ് ആനന്ദൻ നിരവേൽ ഒരു നിർദേശം മുന്നോട്ടു വച്ചപ്പോൾ ക്യാൻസർ മേഖലയ്ക്ക് ആയാലോ എന്ന് അഭിപ്രായം പറഞ്ഞ സെക്രട്ടറി ഷാജി എഡ്വേർഡിൽ നിന്നാണ് ഈ പദ്ധതിയുടെ തുടക്കം.

ഇതിനു ഞങ്ങൾക്ക് മാർഗ്ഗദീപമായി നിന്നതു ഡോക്ർ എം.വി.പിള്ള സാറാണ്. അദ്ദേഹത്തോടുള്ള കടപ്പാട് വളരെ വലുതാണ്.അമേരിക്കൻ മലയാളികളുടെ നന്മയിൽ പങ്കാളിയാകുന്നു അദ്ദേഹത്തിന്റെ നിർദേശവും വലിയ സഹായവും ഈ പ്രോജക്ടിനെ സർക്കാർ നൂലാമാലകളിൽ നിന്നും രക്ഷിച്ചെടുത്തു. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട ് പണി പൂർത്തീകരിക്കുവാൻ സാധിച്ചു എന്നത് വലിയ കാര്യമാണ്. ഈ പദ്ധതിയിൽ പങ്കാളികൾ ആയ നിരവധി ആളുകൾ അമേരിക്കയിൽ ഉണ്ട്.ആദ്യ ഗഡു നൽകി ഈ പദ്ധതിക്ക് തുടക്കമിട്ടത് പ്രസിഡന്റ് ആനന്ദൻ നിരവേൽ തന്നെയാണ് .പദ്ധതി നടക്കുമോ എന്നു വിലപിച്ചവരാണ് കൂടുതലും .എങ്കിലും കുട്ടികൾക്കായി പണം ശേഖരിക്കാൻ ഇറങ്ങിയപ്പോൾ അമേരിക്കൻ മലയാളികളിൽ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണ്.അത് ഒരിക്കലും മറക്കാൻ സാധിക്കില്ല.ആ പിന്തുണമാത്രമാണ് ഞങ്ങൾ തുടർന്നും ആഗ്രഹിക്കുന്നത്. ഞങ്ങളുടെ കമ്മിറ്റി അമേരിക്കൻ മലയാളികൾക്ക് നൽകിയ വാക്കു പാലിച്ചു.ആർക്കും ഏതു സമയവും ആർസിസി കുട്ടികളുടെ ബ്ലോക്കിലേക്കു കടന്നു വന്നാൽ അവരുടെ പണം എത്തേണ്ടിടത്താണ് എത്തിയത് എന്ന് മനസിലാകും.അതാണ് ഞങ്ങളുടെ തൃപ്തിയും. അദ്ദേഹത്തിന്റെ പ്രസംഗം കൈയടിയോടെയാണ് ആർസിസി സ്വീകരിച്ചത്.

ആർസിസി അഡിഷണൽ ഡയറക്ടർ ഡോ:പി.കുസുമകുമാരി സ്വാഗതം ആശംസിച്ചു. ഫോമയോട് ഈ അവസരത്തിൽ പറയണം എന്നറിയില്ല തീർത്താൽ തീരാത്ത കടപ്പാടുണ്ട ് .പദ്ധതി നിന്നുപോകുമോ എന്ന് വിഷമിച്ചപ്പോളും ഫോമാ ഒപ്പം ധൈര്യപൂർവം ഒപ്പം നിന്നു.അതാണ് ഒരു സംഘടനയുടെ കരുത്ത്.എല്ലാ ഫോമാ പ്രവർത്തകർക്കും സ്വാഗതം. ഈ ബ്ലോക്കിലേക്കു അഭിമാനത്തോടെ എപ്പോൾ വേണമെങ്കിലും വരാം.കാരണം നിങ്ങളുടെ സഹായം ഓരോ കുട്ടികളുടെയും സന്തോഷത്തിന്റെ നിമിഷങ്ങൾക്കയി വിനിയോഗിക്കുകയാണ് ഞങ്ങൾ .ആർ സി സി മെഡിക്കൽ സൂപ്രണ്ട ് ഡോ: കെ .രാംദാസ് നന്ദി പറഞ്ഞു.

ഫോമാ കമ്മിറ്റിക്കും ഇതിനായി സഹായിച്ച എല്ലാ അമേരിക്കൻ മലയാളികൾക്കും ഒറ്റ വാക്കിൽ അദ്ദേഹം നന്ദി പറഞ്ഞതോടെ ചടങ്ങ് അവസാനിച്ചു . ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ നായർ,ഫോമാവൈസ് പ്രസിഡന്റ് വിൻസൻ പാലത്തിങ്കൽ,റോഷൻ കുസുമം ടൈറ്റസ് എന്നിവർ ചടങ്ങിനെത്തി.അമേരിക്കൻ മലയാളികളിൽ നിന്നും ഫോമാ ശേഖരിച്ച 80 ലക്ഷം രൂപ മുതൽ മുടക്കിലാണ് റീജണൽ കാൻസർ സെന്ററിൽ കുട്ടികളുടെ ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ച് നൽകിയത്. 11 മുറികൾ ഉള്ള പീഡിയാത്രിക ഓങ്കോളജി ബ്ലോക്കിന് 3200 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്. ഓഗസ്റ്റ്് 29 നു രാവിലെ 10.30 നു ആരംഭിക്കേണ്ട ഉദ്‌ഘാടന പരിപാടി മന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് ഉച്ചയ്ക്ക് 2.30 നു നടന്നത്. ഫോമാ നിർമ്മിച്ച് നൽകിയ കുട്ടികളുടെ ഓങ്കോളജി ഓപി ബ്ലോക്കിന്റെ കവാടത്തിനു സമീപം സ്ഥാപിച്ച ഫലകം മന്ത്രി അനാച്ഛാദാനം നടത്തി. അതിനു ശേഷം നാട മുറിച്ചാണ് ഓപി ബ്ലോക്ക് തുറന്നു കൊടുത്തത്. പിന്നീട് ആണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: