Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ജേക്കബ് കുറിപ്പിനകത്ത്, സത്യത്തിന്റെയും ആത്മീയതയുടെയും ഉരകല്ല്

fr-jacob

നമുക്ക് എല്ലായ്പ്പോഴും നമ്മുടെ പ്രയാസങ്ങളും സന്തോഷവും പങ്കുവയ്ക്കാൻ പറ്റുന്ന ഒരാളുണ്ടാകണം. ഒരു ഫാമിലി ഡോക്ടറെ പോലെ. അങ്ങനെ ഒരാളായിരുന്നു ഫാ. ജേക്കബ് കുറിപ്പിനകത്ത്. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു എന്ന് വിശ്വസിക്കാനാവില്ല. ക്നാനായ സമുദായത്തിന്റെ നഷ്ടം എന്ന് നമുക്ക് അച്ചന്റെ ദേഹവിയോഗത്തെ കുറിച്ച് പറയാമെങ്കിലും ആ നഷ്ടം എത്രയോ സാധാരണക്കാർക്ക് തീരാ നഷ്ടമായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്.

frjacobkaruppinakath-pic3

ജീവിതത്തിന്റെ പ്രയാസഘട്ടത്തിൽ അച്ചനെ കാണുവാൻ വീട്ടിൽ നിന്നുറച്ച് അച്ചന്റെയടുക്കൽ ചെല്ലുമ്പോൾ അദ്ദേഹം നാം പറയാനുദ്ദേശിച്ച കാര്യങ്ങളും, അതിന്റെ പരിഹാരവും പറഞ്ഞിരിക്കും. ഇത്രത്തോളം ദൈവത്തിന്റെ ടെലിപ്പതിയുള്ള ഒരാളെ കണ്ടുകിട്ടുക പ്രയാസം. ഈ അറിവ് അദ്ദേഹം സ്വയം ഉണ്ടാക്കിയെടുത്തതാണെന്ന് എനിക്ക് തോന്നുന്നില്ല. അതൊരു നിയോഗമാണെങ്കിലോ? ദൈവത്തിന്റെ നിയോഗം. അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം.

frjacobkaruppinakath-pic8

അദ്ദേഹം നിരവധി ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവിടെയെല്ലാം അദ്ദേഹം നടത്തിയ വികസനപ്രവർത്തങ്ങൾ എല്ലാം ദൈവത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു എന്ന് നമുക്ക് മനസിലാകും. ദൈവത്തിന്റെ മുഖ്യ ദൂതനായ മിഖായേൽ മാലാഖ കുടികൊള്ളുന്ന നീണ്ടൂർ സെന്റ് മൈക്കിൾസ് ദൈവാലയം കോട്ടയം അതിരൂപതയിലെ പ്രമുഖ ദേവാലയങ്ങളിൽ ഒന്നാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവിടെ ഉണ്ടായ വികസനത്തിന് പ്രധാന നേതൃത്വം വഹിച്ചത് അച്ചൻ നീണ്ടൂർ പള്ളിയുടെ വികാരി ആയിരിക്കുന്ന സമയത്താണ്.

frjacobkaruppinakat-pic6

അതുപോലെ കരിംകുന്നത്തുണ്ടായ വലിയ മാറ്റം മറ്റൊരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ എല്ലാം ദൈവത്തിന്റെ ശക്തമായ ഇടപെടൽ നടക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം ഒരു കാര്യം ഏറ്റെടുത്താൽ അഭിപ്രായ വിത്യാസമുള്ളവർ പോലും അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുന്ന കാഴ്ച നമുക്ക് കാണണമായിരുന്നു. അവിടെ ഉണ്ട കുന്ന മനഃശാസ്ത്രമാണ് സ്നേഹത്തിൽ അധിഷ്ഠിതമായ ആത്മീയത എന്നത്. ഇതിന്റെ രഹസ്യം എന്താണെന്നു ഞാൻ പലതവണ അച്ചനോട് ചോദിച്ചിട്ടുണ്ട്. ഒരു പൊട്ടിച്ചിരിയായിരിക്കും പലപ്പോഴും മറുപടിയായി ലഭിക്കുക.

frjacobkaruppinakat-pic4

അദ്ദേഹം എന്തെല്ലാം ചെയ്തുവോ അവയെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. അദ്ദേഹം ശുശ്രുഷയ്ക്കായി എത്തുന്ന ഇടവകകളിലെ ആധ്യാത്മിക ഉണർവ് വളരെ പ്രത്യേകത ഉള്ളതായിരുന്നു. ആധ്യാത്മിക തളർച്ചയുണ്ട് എന്ന് അദ്ദേഹത്തിന് തോന്നുന്ന സ്ഥലങ്ങളിൽ അദ്ദേഹം ആരംഭിച്ച നൊവേനയും കൗൺസിലിങും വെള്ളിയാഴ്ചകളിൽ ഒരുമണിക്കൂറുള്ള ആരാധനയും നടത്തി ആബാലവൃദ്ധം ജനങ്ങളെയും പള്ളിയുടെ ഭാഗമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

frjacobkaruppinakat-pic5

ഒരു നല്ല പുരോഹിതന്റെ ദൗത്യം എന്താണ്? ഇടവകയിലെ ജനങ്ങളെ ആത്മീയമായി ഉത്തേജിപ്പിക്കുക, ദേവാലയത്തെ ഭക്തിയുടെ അന്തരീക്ഷത്തിലാക്കുക, അവിടേക്കു വരാൻ സാധ്യതയുള്ള നെഗറ്റിവ് എനർജി ഇല്ലാതാക്കുക എന്നിവയാണ്. ഇത് നിർവഹിക്കുന്നതിൽ അച്ചൻ വിജയിച്ചു. ചില ദേവാലയങ്ങളിൽ ഓരോ വാർഡുകൾക്കു ഞായറാഴ്ചകളിൽ കുർബാന അർപ്പിക്കുവാൻ നേതൃത്വം നൽകുക മൂലം ഒരു മനഃശാസ്ത്രപരമായ സമീപനത്തിലൂടെ എല്ലാ ആളുകളെയും പള്ളിയുടെയും ആരാധനയുടെയും ഭാഗമാക്കുവാൻ അച്ചന് സാധിച്ചു. പലയിടത്തും വലിയ നേട്ടങ്ങൾ ഉണ്ടായി, കൂടാര യോഗങ്ങൾ ഉണ്ടായി. പലരുടെയും ദുശ്ശീലങ്ങൾക്കു അറുതിയായി.

ദൈവം ഉള്ളിടത്ത് വൃത്തി വേണം, എങ്കിലേ ദൈവം അവിടെ വരൂ എന്ന ചിന്താഗതി അച്ചനുണ്ടായിരുന്നു. ദേവാലയങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുവാൻ കൂടാര യോഗങ്ങളെ ചുമതലപ്പെടുത്തി. ഇതെല്ലം ഒരു വ്യക്തിയെ അവന്റെ കുടുംബത്തിന് വേണ്ടി രൂപപ്പെടുത്തുക എന്ന മനഃശാസ്ത്ര സമീപനത്തിന്റെ ഭാഗം കൂടിയായിരുന്നു.

പങ്കുവയ്ക്കുവാൻ ദൈവം നൽകിയ കല്പ്പനയുടെ പ്രതിഫലനം പല സമയത്തും പല തരത്തിലും ഇടവകാംഗങ്ങൾ വിനിയോഗിച്ചു. ദേവാലയവും നാടും അശരണരരും അതിനു സാക്ഷികളായി. നാട് നന്നായി. മനുഷ്യനും നന്നായി. സമൂഹം നല്ല പാതകളിലേക്കു വന്നു.

frjacobkaruppinakat-pic7

തൻ ചെയ്യുന്നത് വ്യക്തിപരമായ അറിവുകൊണ്ടല്ല. വ്യക്തിപരമായി ചെയ്യുവാൻ സാധിക്കുന്ന കാര്യങ്ങൾക്കു ഇടവക മധ്യസ്ഥന്റെ സഹായം ആവശ്യമാണ് എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ദൈവത്തിന്റെ കരം പിടിക്കുക, അവിടുത്തോടു കൂടെ നടക്കുക എന്നത് അത്ര നിസ്സാരമല്ല. അച്ചൻ ഇപ്പോൾ ദൈവത്തിന്റെ കാരവലയത്തിനുള്ളിലാണ്. നമുക്കുവേണ്ടി അദ്ദേഹം മധ്യസ്ഥനാകാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ അവസരത്തിൽ നമുക്ക് അതിനു മാത്രമേ സാധിക്കു. അദ്ദേഹം നമ്മുടെ സഭയ്ക്കും സമുദായത്തിനും നൽകുന്ന ഒരു സന്ദേശമുണ്ട ്‘മല്ലിടാതെ സത്യദർനം സാധ്യമല്ല. ജീവിതമാകെ ഒരു മല്ലാണ്. എന്തെങ്കിലും സാധിക്കാൻ എല്ലാവരും മല്ലിടുന്നു. എന്നാൽ ആധ്യാത്മിക ക്ലേശം ഒരു ഉയർന്നതരം ക്ലേശമാണ്. അത് ബോധപ്രകാശത്തിനുള്ള ക്ലേശമാണ്. സദാ അതിനുവേണ്ടി കഠിന യത്നം ചെയ്യുക.ഈ ക്ലേശത്തെ ഭയപ്പെടാതിരിക്കുക.'

അദ്ദേഹം ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല എന്നതുകൊണ്ടാണ് സത്യത്തിന്റെയും ആത്മീയതയുടെയും ഉരകല്ലായി ഞാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 

Your Rating: