Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ തിരുവോണാഘോഷം

hv-1

ന്യൂയോര്‍ക്ക് ∙ റോക്ക്‌ലന്റിലെ മലയാളികളുടെ സംഘടനയായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 11 മുതല്‍ വെസ്റ്റ് ന്യായക്കിലുള്ള റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിപുലമായി ആഘോഷിച്ചു.  

hv-3

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലിത്തമ്പുരാനെ വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. നിയുക്ത പ്രസിഡന്റ് ലൈസി അലക്സിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിര എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

hv-6

മഹാബലിയായി വേഷമിട്ട തമ്പി പനയ്ക്കല്‍ ഓണാശംസകള്‍ നേര്‍ന്നു. ചെണ്ടമേളത്തില്‍ കുരിയാക്കോസ് തരിയന്‍, ഷാജി ജോര്‍ജ്, ജയപ്രകാശ് നായര്‍, ഇന്നസെന്റ് ഉലഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു. 

hv-2

പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലില്‍, മഹാബലിയായി വേഷമിട്ട തമ്പി പനയ്ക്കല്‍, ഫൊക്കാനയെ പ്രതിനിധീകരിച്ചു ഫിലഡല്‍ഫിയയില്‍ നിന്നെത്തിയ സുധാ കര്‍ത്ത എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് കലാപരിപാടികള്‍ ആരംഭിച്ചു.

hv-4

വിദ്യാജ്യോതി മലയാളം സ്‌കൂളിലെ കുട്ടികളും ജിയ വിന്‍സന്റും ചേര്‍ന്ന് അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനം ആലപിച്ചു. സെക്രട്ടറി അജിന്‍ ആന്റണി ആമുഖ പ്രസംഗം നടത്തി.  പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ സ്വാഗതമാശംസിക്കുകയും എല്ലാവര്‍ക്കും മംഗളങ്ങള്‍ നേരുകയും ചെയ്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലില്‍ ഓണാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. തോമസ് പാലയ്ക്കല്‍ വിജ്ഞാനപ്രദമായപ്രഭാഷണം നടത്തി.

hv-5

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ഈ വര്‍ഷത്തെ ആദ്യ ലക്കം പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ മുഖ്യാതിഥി ഡോ. തോമസ് പാലക്കലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചീഫ് എഡിറ്റര്‍ ജയപ്രകാശ് നായരോടൊപ്പം എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച പോള്‍ കറുകപ്പിള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഇന്നസെന്റ് ഉലഹന്നാന്‍ എന്നിവരെ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ അഭിനന്ദിച്ചു.  

hv-7

മാളവിക പണിക്കര്‍ അവതരിപ്പിച്ച മോഹിനിയാട്ടം കാണികളുടെ മനം കവര്‍ന്നു. എല്‍‌മ്‌‌സ്‌ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ അധ്യാപിക ലിസ ജോസഫിന്റെ ശിക്ഷണത്തില്‍ നൃത്തങ്ങള്‍ അഭ്യസിച്ച കുട്ടികളുടെ നൃത്തനൃത്യങ്ങളായിരുന്നു പരിപാടിയിലെ മുഖ്യ ഇനം.

hv-8

ജിയ വിന്‍സന്റ്, സജി ചെറിയാന്‍, ലൗലി മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, രാധാ മുകുന്ദന്‍ നായര്‍ കവിത ആലപിച്ചു. തമ്പി പനയ്ക്കലും സംഘവും അവതരിപ്പിച്ച ലഘു ഹാസ്യ നാടകം ഹൃദ്യമായി. ജയപ്രകാശ് നായര്‍, സജി പോത്തന്‍, റോയ് ആന്റണി, പോള്‍ ആന്റണി, തമ്പി പനയ്ക്കല്‍, അലക്സ് തോമസ് എന്നിവര്‍ പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.      
  
വാർത്ത∙ ജയപ്രകാശ് നായര്‍  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.