Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തന്‍ദിശബോധം നല്‍കി ഐഎപിസി ഇന്റര്‍നാഷണല്‍ മീഡിയ കണ്‍വന്‍ഷന്‍

convention9

കനക്ടികട്ട്∙ വാര്‍ത്തകളുടെ മുന്നിലും പിന്നിലേക്കും സഞ്ചരിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. ഒരു വാര്‍ത്തയില്‍,തലക്കെട്ടില്‍,ചിത്രത്തില്‍ ലോകംഉറ്റുനോക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതിന്റെ ആത്മാഭിമാനവും ആത്മഹര്‍ഷവുമായി. ആ കൂടിച്ചേരല്‍ മാധ്യമമേഖലയ്ക്ക് നല്‍കിയത് ഒരുപുത്തന്‍ ദിശാബോധമാണ്.

convention1

ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഇന്‍ര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സാണ് അപൂര്‍വ സംഗമത്തിനു വേദിയായത്. കണക്ടിക്കട്ടിലെ ഹില്‍ടെന്‍ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരവും പ്രത്യാശാഭരിതവുമായ കണ്‍വന്‍ഷനില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ആഴത്തിലുള്ള പഠനങ്ങള്‍, അതില്‍നിന്നുള്ള ആശങ്കകള്‍,നിര്‍ദേശങ്ങള്‍,പരിഹാരമാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിഷയങ്ങളായി.

convention4

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കുപുറമെ  മാധ്യമപ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം കണക്ടിക്കട്ട് സ്‌റ്റേറ്റ് പ്രതിനിധി ഡോ. പ്രസാദ് ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

convention5

പ്രൗഢഗംഭീരമായ സമാപനച്ചടങ്ങില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ഐഎപിസി നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു.

convention8

ഐഎപിസിയുടെ ഇത്തവണത്തെ സത്കര്‍മ്മ അവാര്‍ഡ് നേടിയ തെരുവോരം മുരുകനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയുംകുറിച്ചും വൈസ് പ്രസിഡന്റ്് സിറിയക് സ്‌കറിയ പ്രസംഗിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബിനെ ചടങ്ങില്‍ ആദരിച്ചു.രണ്ടുതവണ ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ ബോളിവുഡ് സിംഗര്‍ ശാരദയുടെ ഗാനാലാപനം ശ്രദ്ധേയമായിരുന്നു. മൂന്നുദിവസം നീണ്ട രാജ്യാന്തര മീഡിയ കണ്‍വന്‍ഷനില്‍ അമേരിക്കന്‍ ഇലക്ഷന്‍ മുതല്‍ പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ചു വരെ സംവാദം നടത്തി. പ്രതിനിധികളുടെ സമ്പൂര്‍ണ പങ്കാളിത്തം ചര്‍ച്ചകളെ സജീവമാക്കി. 

convention14

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യുട്ടി കോണ്‍സുലേറ്റ് ജനറല്‍ മനോജ് കെ. മൊഹപത്രയാണു സമ്മേളനം ഉദ്്ഘാടനം ചെയ്തത്. പ്രസ്‌ക്ലബിന്റെ ഈ വര്‍ഷത്തെ സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. മാത്യുജോയിസ് ഡെപ്യുട്ടി കോണ്‍സിലേറ്റ് ജനറല്‍ മനോജ് കെ. മൊഹപത്രയ്ക്കു നല്‍കിക്കൊണ്ടു പ്രകാശനം ചെയ്തു.അമേരിക്കന്‍ സമൂഹത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം അറിയിക്കാന്‍ ഐഎപിസി വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

convention7

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കുവേണ്ടി  കോണ്‍സുലേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചതിനൊപ്പം മാധ്യമങ്ങള്‍ക്ക് സമുഹത്തിലുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയും മാധ്യമങ്ങള്‍ സമൂഹത്തില്‍ ചലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

convention12

ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ, പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറര്‍ അനില്‍മാത്യു, കോ ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്തുക്കുട്ടി ഈശോ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

convention13

തുടര്‍ന്ന് പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എസ്.ആര്‍. ശക്തിധരന്‍, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ശേഖരന്‍ നായര്‍, റിപ്പോര്‍ട്ടര്‍ ടിവി എംഡി എംവി നികേഷ് കുമാര്‍, ജയ്ഹിന്ദ് ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ് ഇന്ദുകുമാര്‍, ഏഷ്യാനെറ്റ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ മാങ്ങാട് രത്‌നാകരന്‍, രാഷ്ട്രദീപിക കൊച്ചി എഡിറ്റര്‍ ഇന്‍ ചാര്‍ജ് സുജിത്ത് സുന്ദരേശന്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, സീനിയര്‍ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ സജി ഡൊമനിക്, കേരളീയം ജനറല്‍ സെക്രട്ടറി എന്‍.ആര്‍. ഹരികുമാര്‍, മനോരമ ന്യൂസ് സീനിയര്‍ കാമറമാന്‍ സിന്ധുകുമാര്‍, യുവ കവയിത്രി മീര നായര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ ഐഎപിസി ജനറല്‍ സെക്രട്ടറി കോരസണ്‍വര്‍ഗീസ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.

convention 3

ക്രിസ്റ്റല്‍ കോരസണ്‍ അമേരിക്കന്‍ ദേശീയ ഗാനവും നൈനാന്‍ കോടിയാത്ത് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ മാത്തുക്കുട്ടി ഈശോ നന്ദി പറഞ്ഞു, ജെയിംസ് കുരിക്കാട്ടിലും കല്യാണി, ജിനു ആന്‍ മാത്യു എന്നിവര്‍ എംസിമാരായിരുന്നു. കേരള ഫോക്‌ലോർ സൊസൈറ്റി ചെയർമാൻ സി ജെ കുട്ടപ്പൻ, പ്രമുഖ സിനിമ സീരിയൽ തരാം അംബിക മോഹൻ, കലാഭവൻ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകിയ കല സന്ധ്യ പ്രശംസനീയമായിരുന്നു.

convention6

ഐഎപിസി പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര അധ്യക്ഷത വഹിച്ചു. നവമാധ്യമങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ടെങ്കിലും ഇന്നും അച്ചടിമാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

convention11

സമകാലിക രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ക്കു എത്രമാത്രം പ്രധാന്യമുണ്ടെന്നും മാധ്യമസമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കോര്‍ത്തിണക്കി സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎപിസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎപിസിയുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി.സക്കറിയ വിശദീകരിച്ചു. കോണ്‍ഫറന്‍സ് വിജയമാക്കിയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.

audience5

കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന മികച്ചൊരു വേദിയാണ് ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബ് എന്നു കര്‍ണാടക മുന്‍മന്ത്രി ജെ. അലക്‌സാണ്ടര്‍ ഐഎഎസ് പറഞ്ഞു. സമൂഹത്തില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുളള സാഹചര്യം ഉണ്ടാക്കലാണ് ഇന്നത്തെ മാധ്യമങ്ങള്‍ നേരിടുന്ന പ്രസക്തിയും വെല്ലുവിളിയുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ പനോരമ ചീഫ് എഡിറ്റര്‍ പ്രഫ. ഇന്ദ്രജിത്ത് സലൂജ, ഗോപിയോ ചെയര്‍മാന്‍ തോമസ് എബ്രാഹം, ഇന്‍ഡോ അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് മോദി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ  ജി. ശക്തിധരന്‍, ശേഖരന്‍ നായര്‍, എം.വി. നികേഷ് കുമാര്‍, ജെ.എസ്. ഇന്ദുകുമാര്‍,  മാങ്ങാട് രത്‌നാകരന്‍, സജി ഡൊമനിക്ക്, സിന്ധുകുമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, ഐഎപിസി ഡയറക്ടര്‍ ബാബു ജേസുദാസ്, അറ്റ്ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമനിക്ക് ചാക്കോ, തിരുവനന്തപുരം റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജെ.മോസസ്, മനോരമ ന്യൂസ് ചീഫ് ക്യാമറമാന്‍ സിന്ധുകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമാപന സമ്മേളനത്തിന്, ഐഎപിസി ജനറല്‍ സെക്രട്ടറി കോരസണ്‍വര്‍ഗീസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ അനില്‍മാത്യു നന്ദി പറഞ്ഞു. അരുണ്‍ ഗോപാലകൃഷ്ണനും മിനി നായരും എംസിമാരായിരുന്നു.

convention2

വാർത്ത∙ജോൺസൺ പുഞ്ചക്കോണം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.