Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തോ കനേഡിയൻ പ്രസ് ക്ലബ് സൈബർ സുരക്ഷ പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

online-safety

കാനഡ∙ കാനഡയിലെ ഏക വിവിധ ഭാഷാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്തോ കനേഡിയൻ പ്രസ് ക്ലബ് സൗജന്യ സൈബർ സുരക്ഷ പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2016 സൈബർ സുരക്ഷാ മാസം ആയി ലോകം ആചരിക്കുമ്പോൾ മാധ്യമ ധർമ്മം, പൊതുജന നന്മ,വളർന്നു വരുന്ന തലമുറയോടുള്ള മാധ്യമങ്ങളുടെ കടപ്പാട് എന്നിവ ഒരിക്കൽ കൂടി തെളിയിക്കുന്നതിന് ICPC വേദിഒരുക്കുകയാണ്.

ലോകം ഡിജിറ്റൽ യുഗം ഏറ്റു വാങ്ങുമ്പോൾ നാം അറിയാതെ എത്തിപ്പെടുന്ന ഓൺലൈൻ ചതിക്കുഴികൾ, കുട്ടികളും മുതിർന്നവരും വനിതകളും നേരിട്ട് കൊണ്ടിരിക്കുന്ന സൈബർ പ്രശ്നങ്ങൾ, ഇവയെ എങ്ങിനെ മുൻ‌കൂട്ടി മനസ്സിലാക്കി ചതിക്കുഴികളിൽ വീഴാതെ സ്വയം രക്ഷ നേടാം എന്ന് ഈ പഠന ക്യാമ്പിലൂടെ അറിയാം. സ്‌കൂൾ കുട്ടികൾ നേരിടുന്നതിലും,അനുഭവിക്കുന്നതിലും 4 ഇരട്ടിയിലധികം ആണ് സൈബർ ബുള്ളിയിങ് എന്ന് പഠനങ്ങൾ കാണിക്കുന്നു. പുതിയ പാഠ്യ പദ്ധതികൾ മുഴുവനും ഓൺലൈൻ ആയതിനാൽ കുട്ടികളുടെ മേൽ സൈബർ അറ്റാക്കിനുള്ള സാധ്യതകൾ കൂടിവരുന്നു. ഇതിലൂടെ കുട്ടികൾ പഠനത്തിലും മറ്റു ആക്ടിവിറ്റികളിലും പിന്നോട്ട് പോകുന്നതായും, പൊതു രംഗത്ത് ഊർജസ്വലത കുറയുന്നതായും കാണപ്പെടുന്നു. ഇത് എങ്ങിനെ ഇല്ലാതാക്കാം എന്ന് ക്യാമ്പിൽ പഠിപ്പിക്കുന്നു.

ഒന്റാറിയോവിലെ പ്രധാന ഗവൺമെന്റ് സ്‌കൂൾ ബോർഡുകളായ ടൊറന്റോ, പീൽ, ഹാൾട്ടൻ, ഗുവാൾഫ് എന്നിവയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ഗ്രേഡ് 4നും 12നും ഇടയിലുള്ള കുട്ടികൾക്ക് വിവിധ തരത്തിലുള്ള പഠന സാമഗ്രികളും, ഓഡിയോ, വിഡിയോ സംവിധാനനകളും, ചോദ്യോത്തര പരിപാടികളും അടങ്ങുന്ന 1 മണിക്കൂർ നീണ്ടു നിൽക്കുന്ന പഠന ശിബിരം 2016 ഒക്ടോബര്ഡ 21 മുതൽ നവംബർ 25 വരെ ആയിരിക്കും നടക്കുക.

അധ്യാപകർ,യുവാക്കൾ, മുതിർന്നവർ, വനിതകൾ, എന്നിവർക്ക് വേണ്ടിയും ICPC പ്രത്യേകം പ്രത്യേകം മൊഡ്യൂളുകൾ നിർമ്മിച്ചിട്ടുണ്ട്. തികച്ചും സ്വജന്യമായി വിവിധ സ്‌കൂളുകളിൽ നടക്കുന്ന സെമിനാറുകൾ മറ്റു കമ്യൂണിറ്റി, കുടുംബ കൂട്ടായ്മകൾക്കും നടത്തിക്കൊടുക്കുവാൻ ICPC തീരുമാനിച്ചിട്ടുണ്ട്.

സൈബർ സെക്യൂരിറ്റി രംഗത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികം ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവർത്തിപരിചയം ഉള്ള സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് സംഗമേശ്വർ ഐയ്യർ മാണിക്യം,G SEC, CISSP, CISM, CRISC, CCSK, VTSP ആണ് ക്യാമ്പുകൾ നയിക്കുക. ഇദ്ദേഹം ഇപ്പോൾ മധുരഗീതം FM ,മാറ്റൊലി മാസിക എന്നിവയിൽ സ്ഥിരം പംക്തികൾ ചെയ്‌തു വരുന്നു. പഠന ശിബിരം ഒരു പക്ഷെ മാധ്യമ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും വലുതും, ചെലവേറിയതും, പ്രാദേശികവുമായിരിക്കും എന്ന് ICPC ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് - ജയ് പിള്ള :647 985 5351, ദീപക് ഡി. മേനോന്‍ : 647 890 0919, റജി സുരേന്ദ്രന്‍ :416 833 9373, മോഹൻ അരിയത്ത്: 416 558 3914 വിജയ് സേതുമാധവ്, ബാലു മേനോൻ :519 241 4849. വെബ്സൈറ്റ്- www.indocanadianpressclub.org.

ആയിരത്തിലധികം കുട്ടികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും, കൂട്ടുകാരിലേക്കും അത് വഴി സമൂഹത്തിലേക്കും നന്മ പകരുന്ന ബൃഹത് സംരംഭത്തിന് വിവിധ സ്‌കൂൾ അധികൃതരുമായി നിരന്തര ചർച്ചകള്‍ നടത്തുന്നതിനും ഓഡിയോ, വിഡിയോ, പ്രഭാഷണങ്ങൾ ചിട്ടപ്പെടുത്തുന്നതിലും, ഇത് സൗജന്യമായി സമൂഹത്തിലേക്ക് എത്തിച്ചു കൊടുക്കുന്നതിലും മാസങ്ങളുടെ പ്രയത്നം ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്ത∙ ജയശങ്കർ പിള്ള 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.