Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎപിസി രാജ്യാന്തര മാധ്യമസമ്മേളനത്തിനു കണക്ടിക്കട്ടില്‍ അത്യുജ്ജല തുടക്കം

press-club-01 ചിത്രങ്ങള്‍: ലിജോ ജോണ്‍

കണക്ടിക്കട്ട്∙ ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) മൂന്നാം രാജ്യാന്തര മാധ്യമസമ്മേളനത്തിനു കണക്ടിക്കട്ടിലെ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ അത്യുജ്ജ്വല തുടക്കം. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യുട്ടി കോണ്‍സിലേറ്റ് ജനറല്‍ മനോജ് കെ. മൊഹപത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. 

അമേരിക്കന്‍ സമൂഹത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം അറിയിക്കാന്‍ ഐഎപിസി വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കുവേണ്ടി കോണ്‍സുലേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചതിനൊപ്പം മാധ്യമങ്ങള്‍ക്ക് സമുഹത്തിലുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയും മാധ്യമങ്ങള്‍ സമൂഹത്തില്‍ ചലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 

ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ, പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറര്‍ അനില്‍മാത്യു, കോ ചെയര്‍പേഴ്സണ്‍ വിനീത നായര്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്തുക്കുട്ടി ഈശോ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ ജി ശക്തിധരന്‍, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ശേഖരന്‍ നായര്‍, റിപ്പോര്‍ട്ടര്‍ ടിവി എംഡി എംവി നികേഷ് കുമാര്‍, ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ് ഇന്ദുകുമാര്‍, ഏഷ്യാനെറ്റ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാങ്ങാട് രത്‌നാകരന്‍, രാഷ്ട്രദീപിക കൊച്ചി എഡിറ്റര്‍ ഇന്‍ ചാര്‍ജ് സുജിത്ത് സുന്ദരേശന്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, സീനിയര്‍ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ സജി ഡൊമനിക്, കേരളീയം ജനറല്‍ സെക്രട്ടറി എന്‍.ആര്‍. ഹരികുമാര്‍, മനോരമ ന്യൂസ് സീനിയര്‍ കാമറമാന്‍ സിന്ധുകുമാര്‍, യുവ കവിയത്രി മീര നായര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.

press-club-002

ഐഎപിസി പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര അധ്യക്ഷത വഹിച്ചു. നവമാധ്യമങ്ങള്‍ക്ക് ഇന്നത്തെ സമുഹത്തില്‍ വലിയപ്രാധാന്യമുണ്ടെങ്കിലും ഇന്നും അച്ചടിമാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ക്കു എത്രമാത്രം പ്രധാന്യമുണ്ടെന്നും മാധ്യമസമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കോര്‍ത്തിണക്കി സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎപിസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ഐഎപിസിയുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി.സക്കറിയ വിശദീകരിച്ചു. കോണ്‍ഫ്രന്‍സ് വിജയമാക്കിയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. 

കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന മികച്ചൊരു വേദിയാണ് ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബ് എന്ന് കര്‍ണാടക മുന്‍മന്ത്രി ജെ. അലക്സാണ്ടര്‍ ഐഎഎസ് പറഞ്ഞു. സമൂഹത്തില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുളള  സാഹചര്യം ഉണ്ടാക്കലാണ് ഇന്നത്തെ മാധ്യമങ്ങള്‍ നേരിടുന്ന പ്രസക്തിയും വെല്ലുവിളിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ പനോരമ ചീഫ് എഡിറ്റര്‍ പ്രഫ. ഇന്ദ്രജിത്ത് സലൂജ, ഗോപിയോ ചെയര്‍മാന്‍ തോമസ് എബ്രാഹം, ഇന്‍ഡോ- അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് മോദി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ  ജി. ശക്തിധരന്‍, ശേഖരന്‍ നായര്‍, എം.വി. നികേഷ് കുമാര്‍, ജെ.എസ്. ഇന്ദുകുമാര്‍,  മാങ്ങാട് രത്‌നാകരന്‍, സജി ഡൊമനിക്ക്, സിന്ധുകുമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, ഐഎപിസി ഡയറക്ടര്‍ ബാബു ജേസുദാസ്, അറ്റലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോ, തിരുവനന്തപുരം റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജെ.മോസസ്, മനോരമ ന്യൂസ് ചീഫ് ക്യാമറാമാന്‍ സിന്ധുകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

പ്രസ്‌ക്ലബിന്റെ ഈ വര്‍ഷത്തെ സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. മാത്യുജോയിസ് ഡെപ്യുട്ടി കോണ്‍സിലേറ്റ് ജനറല്‍ മനോജ് കെ. മൊഹപത്രയ്ക്കു നല്‍കിക്കൊണ്ടു പ്രകാശനം ചെയ്തു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്തുക്കുട്ടി ഈശോ നന്ദി പറഞ്ഞു. 

വാർത്ത∙ രാജു ചിറമണ്ണില്‍
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.