Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി

KAConam_pic1

ഷിക്കാഗോ∙ ഷിക്കാഗോയുടെ വെസ്റ്റേൺ സബർബിലെ കേരളീയ നിവാസികൾക്കായി കേരളാ അസോസിയേഷൻ അണിയിച്ചൊരുക്കിയ ഓണാഘോഷം ജനപങ്കാളിത്തം, ഓണസദ്യ, കലാപ്രകടനങ്ങൾ എന്നിവകൊണ്ടു ഗംഭീരമായി. ഓണസദ്യക്കു ശേഷം പരമ്പരാഗത ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും ഘോഷയാത്രയായി സ്റ്റേജിലേക്കാനയിച്ചു. തുടർന്ന് ആമുഖ കലാപ്രകടനമായി നടത്തിയ ഷിക്കാഗോ ചെണ്ടക്ലബിന്റെ ചെണ്ട മേളം ഗംഭീരമായിരുന്നു. വിശിഷ്ടാതിഥികളായി ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതാ വികാരി ജനറാൾ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ, ഷിക്കാഗോ, കോൺസുലേറ്റ് ഓഫിസിൽ നിന്നും കോൺസൽ രാജേശ്വരി ചന്ദ്രശേഖരൻ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് ജോർജിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം മുഖ്യാതിഥികൾ നിലവിളക്കു കൊളുത്തി പരിപാടികൾ ആരംഭിച്ചു.

KAConam_pic5

വിശിഷ്ടാതിഥി റവ. ഡോ. ആഗസ്റ്റിൻ പാലക്കാപറമ്പിൽ തിരുവോണ ചിന്തകൾ പങ്കുവച്ച് സംസാരിച്ചത് ഏവർക്കും ഹൃദ്യമായി അനുഭവപ്പെട്ടു. കോൺസൽ രാജേശ്വരി ചന്ദ്രശേഖരൻ ഷിക്കാഗോയിലെ മലയാളി അസോസിയേഷനുകളിൽ കേരള എന്ന തുടക്കപ്പേരിൽ പ്രവർത്തിക്കുന്ന ഷിക്കാഗോയിലെ ഏക അസോസിയേഷനായ കേരളാ അസോസിയേഷനെ കേരളീയം എന്നു വിളിച്ച് അഭിനന്ദിച്ചു. യൂത്ത് കോഓർഡിനേറ്റർ ഫിലിപ്പ് നങ്ങച്ചിവീട്ടിലിന്റെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികളിൽ കഴിവതും തദ്ദേശീയ കലാകാരന്മാരേയും കലാകാരികളേയും ഉൾപ്പെടുത്തിയിരുന്നു.

ഓണാഘോഷങ്ങളിലെ മുഖ്യകലാരൂപമായ തിരുവാതിര ടീം അംഗങ്ങളായ സിൽവി, നാൻസി, അനുഗ്രഹ, ആഷ്ലി, ജിൻസി, ജിബി, ഷെറിന്, ആൻമേരി; സോളോ സോങ്ങ് പാടിയ അനിഷ എന്നിവരെ കോൺസൽ പ്രത്യേകം അഭിനന്ദിക്കുകയും അവരുടെ തിരുവാതിര കോൺസലേറ്റിന്റെ വാർഷിക പരിപാടിയിൽ ഉൾപ്പെടുത്തുമെന്നറിയിക്കുകയും ചെയ്തു. പ്രസിഡന്റ് ഏലമ്മ ചെറിയാന്റെ അധ്യക്ഷ പ്രസംഗത്തിനു ശേഷം അംഗങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും ജെയിഡനും ക്രിസ്റ്റിയും കൂടി അവതരിപ്പിച്ച ബ്രേക്ക് ഡാൻസും പരിപാടികൾക്ക് മാറ്റുകൂട്ടി. മാവേലിയായി വേഷമിട്ടത് വൈശാഖ് ചെറിയാൻ ആയിരുന്നു.

KAConam_pic2

ഓണാഘോഷ പരിപാടികൾക്ക് അവതാരകരായി നിഷാ മാത്യു എറിക്കും ഫിലിപ്പ് നങ്ങച്ചിവീട്ടിലും പ്രവർത്തിച്ചു. രജിസ്റ്റർ ടു വോട്ട് എന്ന കൗണ്ടി ഓർഗനൈസ്ഡ് പരിപാടി വിനു സഖറിയായുടെ നേതൃത്വത്തിൽ നടത്തി. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകിയത് ഡോ. പോൾ ചെറിയാൻ, സന്തോഷ് അഗസ്റ്റിൻ, പി. സി. മാത്യൂസ്, തമ്പിച്ചൻ ചെമ്മാച്ചേൽ, ഷഫീക് അബൂബക്കർ, ഫിലിപ്പ് അലക്സാണ്ടർ, ടോമി, തങ്കച്ചൻ, ജെയിംസ്, ഓമന എളപ്പുങ്കൽ, മോനായി മാക്കിൽ, തോമസുകുട്ടി നെല്ലാമറ്റം, കോശി വൈദ്യൻ, ജിമ്മി ചക്കുങ്കൽ, സാജൻ ഫിലിപ്പ്, മാഗി അഗസ്റ്റിൻ തുടങ്ങിയവരാണ്.

റോസി ജോൺ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.