Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ ഓണാഘോഷം വർണ്ണശബളമായി

kaa-onam

ഷിക്കാഗോ∙ കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 25നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ബൽവുഡിലുള്ള സിറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

kaa-2

അസോസിയേഷൻ ഡയറക്ടർ ജീൻ പുത്തൻപുരയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷിക്കാഗോ ലാറ്റിൻ കാത്തലിക് പള്ളി വികാരി ആന്റണി ബെനഡിക്ട്, സിറോ മലബാർ കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫ്, ഫാ. പോൾ, ഫാ. അനീഷ് എന്നിവർ ചേർന്ന് ദീപം തെളിച്ച് ഓണാഘോഷപരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

kaa-4

ചടങ്ങിൽ ഫോമ ദേശീയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫോമ ഷിക്കാഗോ റീജണൽ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, യുവജന വിഭാഗം ചെയർമാൻ സച്ചിൻ ഉറുമ്പിൽ, ലിൻഡ മരിയ, ജോൺ സി. ജോസഫ്, അമിത് ചാണ്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഷിനോ രാജപ്പൻ ഏവർക്കും നന്ദി പറഞ്ഞു.

kaa-5

തുടർന്നു ചിന്നു തോട്ടത്തിന്റെ നേതൃത്വത്തിൽ തിരുവാതിരയും, ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേർന്നു നയനമനോഹരമായ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു. ദിവ്യ രാമചന്ദ്രൻ പരിപാടികളുടെ അവതാരകയായിരുന്നു.

kaa-6

അജിൻ അമ്പനാട്ട്, ജിബിറ്റ് കിഴക്കേക്കുറ്റ്, ഷാരു ഇലങ്കയിൽ, അഷിഷ് അമ്പനാട്ട്, ആകാശ് വെള്ളപ്പിള്ളിൽ, ജോൺ കടയിൽ, തോമസ് കുട്ടി ബാബു, സിജോ ജയിംസ് എന്നിവർ ചേർന്നു ഒരുക്കിയ നൃത്തപരിപാടി സദസിനെ ആവേശഭരിതമാക്കി.

kaa-7

ഇലയിട്ട് വിളമ്പിയ ഓണസദ്യ ഷിക്കാഗോയിലെ മലയാളികൾക്കു വേറിട്ട അനുഭവമായി. ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി വാലന്റൈൻ മ്യൂസിക് കോണ്ട സ്റ്റിലൂടെ പ്രശസ്തി നേടിയ യുവ ഗായകൻ സച്ചിൻ സിബിയുടെ ഗാനം സദസ് വളരെ ആസ്വദിച്ചു.

kaa-3

ഷിക്കാഗോയിലെ മലയാളികൾക്കുവേണ്ടി മുഴുവൻ സമയവും റേഡിയോ ആപിലൂടെ മൊബൈലിൽ പഴയതും പുതിയതുമായ മലയാളം പാട്ടുകളും, സംഭാഷണങ്ങളും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ടാങ്ങോ (Radio Tango) അരുൺ നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനോദ്ഘാടനം നടക്കുകയുണ്ടായി.

kaa-8

പരിപാടിയുടെ വിജയത്തിനായി നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികൾക്ക് ഫോമാ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ‘മോളിവുഡ് ജോളിവുഡി’ന്റെ ടിക്കറ്റ് നൽകുകയും, മറ്റു രണ്ടു വിജയികൾക്ക് തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ ടിക്കറ്റ് ജോസ് മണക്കാട്ട് നൽകുകയും ചെയ്തു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സച്ചിൻ ഉറുമ്പിൽ, ദിവ്യ രാമചന്ദ്രൻ, ജോൺ സി. ജോസഫ്, ലിൻഡ മരിയ, ശ്വേതാ സാജൻ, അമിത് ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.