Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണക്കാഴ്ചയുടെ പൂരമായി മഹിമ ഓണം 

img-10

ന്യൂയോർക്ക്∙ മലയാളി ഹിന്ദു മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷവും ശ്രീകൃഷണ ജയന്തിയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി. 

image-3

ക്വീന്‍സ് ഹൈസ്‌കൂള്‍ ഓഫ് ടീച്ചിങ് ശനിയാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് ശോഭായാത്രയോടെ ആരംഭിച്ച ചടങ്ങുകള്‍ വമ്പിച്ച ജനാവലിക്കു കാഴ്ചയുടെ പൂരം സമ്മാനിച്ചു. 

image-4

നിരവധി ബാലിക ബാലന്മാര്‍ രാധയുടേയും കൃഷ്ണന്റെയും വേഷമണിഞ്ഞു. താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മഹാബലിയെ ആനയിച്ചു. അപ്പുക്കുട്ടന്‍ പിള്ളയുടെ മഹാബലിയായി വേഷമിട്ടു. രാഘുനാഥന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളവും ശോഭായാത്രക്ക് പരമ്പരാഗത നിറവ് സമ്മാനിച്ചു. 

image-2

തുടര്‍ന്ന് മഹിമയുടെ പ്രഥമ വനിത ബിന്ദു കൊച്ചുണ്ണി ഭദ്രദീപം കൊളുത്തി. മഹിമയുടെ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനയോടെ പുരുഷ സൂക്തം ചൊല്ലി.തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് കൊച്ചുണ്ണി ഇളവന്‍ മഠം സദസ്സിനെ സ്വാഗതം ചെയ്തു. 

image-8

മഹിമയുടെ സെക്രട്ടറി ശബരിനാഥ് നായര്‍ മുഖ്യാതിഥികളായ തുമ്പൊളില്‍ സത്യനാഥിനെയും ചലച്ചിത്ര തരാം മന്യയെയും സദസ്സിനു പരിചയപ്പെടുത്തി. ആള്‍ ഇന്ത്യ റേഡിയോ റിട്ട. പ്രൊഡ്യൂസര്‍ സത്യനാഥ് തുമ്പോളില്‍ ഓണ സന്ദേശം നല്‍കി. പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മന്യ ഓണാശംസകള്‍ അര്‍പ്പിച്ചു. 

image-9

അമേരിക്കയില്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ ഒരു ഓണാഘോഷം എന്നും തന്റെ മകള്‍ ഊമിഷ്‌കയുടെ പ്രഥമ ഓണമാണ് ഇതെന്നും അതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നെന്നും മന്യ പറഞ്ഞു.

img-11

മഹിമ ട്രൂസ്റ്റി ബോര്‍ഡ് ചെയര്‍ സുധാകരന്‍ പിള്ള സദസ്സിനു ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ഏവരുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്ത . മഹിമയുടെ കുടുംബങ്ങളില്‍ പാചകം ചെയ്ത രുചികരമായ വിഭവങ്ങള്‍ അടങ്ങിയ സദ്യ അറുന്നൂറില്‍ പരം ആളുകള്‍ക്ക് വിളമ്പിയതായി കലവറ ചുമതല വഹിച്ച സുരേഷ് ഷണ്‍മുഖം അറിയിച്ചു  

image-1

ഓണസദ്യക്കു ശേഷം ട്രൈസ്റ്റേറ്റിലെ പ്രൊഫഷണല്‍ കലാകാരന്മാരോടൊപ്പം മഹിമയും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. ബിന്ദു സുന്ദരന്‍, സ്മിത ഹരിദാസ്, ശാലിനി രാജേന്ദ്രന്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

image-5

കൊച്ചുണ്ണി ഇലവന്‍ മഠത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണവില്ല് തായംബക ഏവര്‍ക്കും കൗതുകമായി. കേരളത്തില്‍ പോലും അന്യമായി കൊണ്ടിരിക്കുന്ന ഈ നടന്‍ വാദ്യാവതരണം മഹിമയുടെ വേദിയില്‍ അരങ്ങേറിയപ്പോള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. 

image-6

തിരുവാതിര, ബൊളിവുഡ് ഡാന്‍സ്, കഥക്ക് നൃത്തം, ഇമ്പമേറിയ ഗാനങ്ങള്‍, കൊച്ചു കുട്ടികളുടെ നൃത്തം എന്നിവയെല്ലാം തന്നെ കലാപരിപാടികള്‍ക്ക് കൊഴുപ്പേകി. സദസ്സിനു നറുക്കെടുപ്പിലൂടെ നല്‍കിയ ഓണ സമ്മാനം കൊണ്ട് ഇത്തവണയും മഹിമ ശ്രദ്ധേയമായി ഓണമുണ്ണാന്‍ കുടുംബങ്ങള്‍ക്ക് നൂറു പൗണ്ട് പാലക്കാടന്‍ ചെമ്പാവ് അരി മഹിമ സമ്മാനമായ നല്‍കി.

image-7

ചിത്ര ശബരിനാഥ് മൃദുല പൊന്നിന്‍കുന്നത് എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമോണിസായി പ്രവര്‍ത്തിച്ചു. വൈകിട്ട് ചായ സല്‍കാരത്തോടെ മഹിമയുടെ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി സമാപിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.