Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണാഘോഷം അവിസ്മരണീയമായി

maogh-onam3

ഹൂസ്റ്റൺ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ‌ ഓണം 2016 വൈവിദ്ധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 24ന് ശനിയാഴ്ച മിസൗറി സിറ്റിയിലെ എൽക്കിൻസ് ഹൈസ്കൂളിലെ മനോഹരമായ ഓഡിറ്റോറിയത്തിൽ വൻജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടത്.

maogh-onam2

രാവിലെ 11 മണിക്ക് താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. പാരമ്പര്യ തനിമ നഷ്ടപ്പെടുത്താതെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തി ക്രെസന്റോ സ്കൂൾ ഓഫ് ആർട്സിലെയും സുനന്ദാ പെർഫോർമിംഗ് ആർട്സിലെയും തരുണീമണികൾ അവതരിപ്പിച്ച തിരുവാതിരയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു.

maogh-onam6

തുടർന്ന് മാവേലി തമ്പുരാൻ ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന കാണികൾക്ക് സുന്ദരമായ ഓണം ആശംസിച്ചു. ഹൂസ്റ്റണിലെ പ്രമുഖ കലാകാരൻ കൂടിയായ റെനി കവലിയിന്റെ മാവേലി വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

maogh-onam10

മാഗ് വൈസ് പ്രസിഡന്റ് തോമസ് ചെറുകര എംസിമാരായ മഞ്ജു മേനോൻ, കിരൺ കുമാർ എന്നിവരെ സദസിന് പരിചയപ്പെടുത്തി.

maogh-onamf

വിശിഷ്ടാതിഥി ഡൊണാൾഡ് റിച്ചാർഡ് ഡേവിസ്, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, മാഗിന്റെ ഭാരവാഹികൻ ഹരി നമ്പൂതിരി, സ്പോൺസർമാർ തുടങ്ങിയവർ ചേർന്നു നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിച്ചു. അസോസിയേഷൻ സെക്രട്ടറി അനിൽ ജനാർദ്ദനൻ സ്വാഗത പ്രസംഗം നടത്തി.

maogh-onam4

പ്രസിഡന്റ് ഏബ്രഹാം ഈപ്പൻ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് മുഖ്യാതിഥി യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റിൻ സൗത്ത് ഏഷ്യൻ അഫയേഴ്സ് പ്രൊഫസർ ഡൊണാൾഡ് റിച്ചാർഡ് ഡേവിസ് ഓണാസംകൾ നൽകി.

maogh-onam1

കേരളത്തെയും മലയാള ഭാഷാ സംസ്കാരത്തെയും നെഞ്ചോടു ചേർത്തു സ്നേഹിക്കുന്ന ഡൊണാൾഡിന്റെ പ്രസംഗം ഭൂരിഭാഗവും മലയാളത്തിലായിരുന്നുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തി.

മാഗിന്റെ 2015 സുവനീറിന്റെ പ്രകാശനം മുൻ പ്രസിഡന്റ് സുരേന്ദ്രൻ കോരൻ കെൻ മാത്യുവിന് കോപ്പി നൽകികൊണ്ട് നിർവ്വഹിച്ചു. തുടർന്ന് കലാപരിപാടികളുമായി ഹൂസ്റ്റണിലെ കലാകാരന്മാരും കലാകാരികളും വേദിയെ സമ്പന്നമാക്കി.

maogh-onam8

സുനന്ദാ പെർഫോർമിംഗ് ആർട്സിലെയും ലക്ഷ്മി ഡാൻസ് അക്കാഡമിയിലെയും കലാകാരന്മാർ നൃത്തവുമായി വേദി കൈയടക്കിയപ്പോൾ കഗാനങ്ങളുമായി ഷിബു ജോൺ, അനിൽ ജനാർദ്ദനൻ, ഷിനോ ഏബ്രഹാം തുടങ്ങിയവർ നിറഞ്ഞ കൈയടി നേടി.

maogh-onam5

കലാഭവൻ ജയൻ അവതരിപ്പിച്ച ചാക്യാർ കൂത്ത് ശൈലിയിലുളള വൺമാൻ ഷോ, സാബു തിരുവല്ലായുടെ കോമഡി ഷോ, റെനി കവലയിലും റോയി തീയിടിക്കലും ചേർന്ന്് അവതരിപ്പിച്ച സ്കിറ്റ് തുടങ്ങിയവ ഓണാഘോഷത്തെ വേറിട്ടതും മികവുറ്റതുമാക്കി. വിഭവ സമൃദ്ധമായ ഓണസദ്യ 1300 ഒളം പേർ ഒരുമിച്ചിരുന്ന് ആസ്വദിച്ചു. കേരളത്തിന്റെ തനതു രുചി ആസ്വദിച്ചതിനോടൊപ്പം കുടുംബ ബന്ധങ്ങളുടെ ആഴവും ദൃഢതയും അനുഭവിച്ചറിയാനുളള വേദി കൂടിയായി മാറി ഓണാഘോഷം. എൽസി ജോസ് നന്ദി പ്രകാശിപ്പിച്ചു.

വാർത്ത ∙ ജീമോൻ റാന്നി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.