Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവേലി അതീവ സന്തോഷത്തിൽ, മടക്കം കാനഡയിൽ നിന്ന്

maveli-madakkam_pic1

കാനഡ∙ മാവേലി തന്റെ പ്രജകൾക്കു എഴുതിയ ഹൃദയസ്പർഷക്മായ കത്ത് വൈറൽ ആകുന്നു. കാനഡയിൽ നടക്കുന്ന മാവേലിയുടെ ഔദ്യോഗിക യാത്രയയപ്പായ ‘മാവേലിക്ക് മടക്കം‘ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മാവേലിയുടെ പ്രതികരണമായ കത്തിന്റെ പൂർണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു.

പ്രമുഖ പ്രവാസി നേതാവ് കുര്യൻ പ്രക്കാനത്തിന്റെ ഭാവനയിൽ കാനഡയിലെ ബ്രംപ്ടൻ മലയാള‌ി സമാജം ആണ് മാവേലിക്കു മടക്കം എന്ന പുതിയ ആശയത്തിനു ജീവൻ നൽകി ‘ഒരില ചോറുകൊണ്ട ് ഒരു തുള്ളി കണ്ണീർ ഒപ്പൂ‘ എന്ന ആശയവുമായി കൂട്ടി യോജിപ്പിച്ച് ഓണാഘോഷത്തെ ഒരു വലിയ ജീവകാരുണ്യ പ്രവർത്തനമാക്കി ലോക മലയാളികൾക്ക് വഴി കാട്ടുന്നത് . ലോകമെങ്ങും ഇതിനോടകമായി ഈ ആഘോഷം ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. ബ്രംപ്ടൻ മലയാളി സമാജത്തിന്റെ ഫേസ് ബുക്കിൽ ആണ് ഈ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്....

നമ്മുടെ പ്രിയ പ്രജകളെ,
വളരെ സന്തോഷകരമായ ഒരു ഓണം നിങ്ങളോടൊപ്പം വീണ്ടും ചിലവഴിക്കാൻ സാധിച്ചതിൽ നാം അതീവ സന്തുഷ്ടനാണ്. ഒരുപാട് സമ്മാനങ്ങളുമായി ആണു ഞാൻ ലോക മലയാളക്കരയാകെ നിങ്ങളെ കാണാൻ എത്തിയത്. ചിലർക്ക് ചോദിച്ചതെല്ലാം നൽകി, ചിലർക്ക് കയ്യിൽ ഉള്ളതെല്ലാം നൽകി. ചിലർ നല്ല സന്തോഷത്തിലും മറ്റുചിലർ കിട്ടിയത് പോരാ എന്നു പറഞ്ഞു പിറുപിറുക്കുന്നതും നാം ശ്രദ്ധിച്ചു.

കാലാകാലങ്ങളായി എന്റെ അനുഗ്രഹങ്ങളും സമ്മാനപ്പൊതിയുമെല്ലാം കണക്കു പറഞ്ഞു വാങ്ങിയ, നമ്മുടെ പ്രജകളായ നിങ്ങൾ നമ്മുടെ തിരിച്ചു പോക്കിനെപ്പറ്റി നാളിതുവരെ ഒന്നു ആലോചിച്ചു കൂടി നോക്കി ഇല്ലായിരുന്നു എന്നത് വളരെ സങ്കടകരമാണ്.

തെരുവിൽ പോക്കറ്റടിക്കപെട്ടവനെപോലെയോ , കൊള്ളയടിക്കപ്പെട്ടവനെ പോലെയോ ഞാൻ വഴി തേടി അലഞ്ഞു. തെരുവുപട്ടിക്കും ഗോവിന്ദസ്വാമിക്കും വരെ നീതി നടപ്പാക്കാൻ വെമ്പൽ കൊല്ലുന്ന നിങ്ങൾ എന്നെ ആ തെരുവിൽ അനാഥനായി നാളിതുവരെ ഉപേക്ഷിച്ചല്ലോ.അത് നമ്മെ അത്യധികം വേദനിപ്പിച്ചു മക്കളേ.. എന്നിരുന്നാലും നിങ്ങളോട് എനിക്ക് സ്നേഹമേ ഉള്ളൂ കാരണം നിങ്ങൾ എന്റെ പ്രജകൾ ആണ്.

ഈ അവസരത്തിൽ ആണു കാനഡയിലെ നമ്മുടെ പ്രജകൾ എനിക്ക് ഉചിതമായ ഒരു യാത്ര അയപ്പ് നൽകാൻ തീരുമാനിച്ചത്. ആയതിൽ നാം അതീവ സന്തുഷ്ടനാണ്. നിങ്ങളുടെ ഈ സ്നേഹവത്സല്യങ്ങളും ആദരവും ഒക്കെ കാണുമ്പോൾ നമ്മുടെ ആ പഴയ കാലം ഇവിടെ വീണ്ടും പുനജ്ജനിക്കുന്നു എന്നു തോന്നിപ്പോകുന്നു. അതെ നന്ദി ഉള്ള മനുഷ്യരെ ഇതാ വീണ്ടും നാം ഈ പ്രവാസികളിൽ കണ്ടുമുട്ടുന്നു...

സത്യസന്ധമയി ഈ നാട് ഭരിച്ച എനിക്ക് പാതാളത്തിന്റെ ഇരുട്ടിൽ ഒറ്റപ്പെടൽ ആണു സമ്മാനമായി ലഭിച്ചത് ...എന്നിരുന്നാലും കുഴിച്ചു മൂടപ്പെട്ട ആ സത്യം വർഷത്തിൽ ഒരിക്കലെങ്കിലും വീണ്ടും നിങ്ങളിലൂടെ ജനിക്കുന്നു. അതും മലയാളത്തിന്റെ മഹോത്സവമായി. പക്ഷെ തിരിച്ചറിഞ്ഞ ആ നന്മയെ നിങ്ങൾ അതിവേഗം മറക്കുന്നത് നമ്മെ വേദനിപ്പിക്കുന്നു.

ഇനി ഞാൻ വരുമ്പോൾ ആരൊക്കെ എവിടൊക്കെ ഉണ്ടാകും എന്നതു സൃഷ്ടി കർത്താവിനു മാത്രമേ അറിയുള്ളല്ലോ? ആയതിനാൽ നിങ്ങൾ എല്ലാവരും ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീർ ഒപ്പാനുള്ള ഈ ഓണത്തിന് എത്തിച്ചേർന്ന് ഈ വർഷത്തെ അവസാനത്തെ ഔദ്യോഗിക ഓണാഘോഷ സമാപനവും നമ്മുടെ യാത്രയയപ്പും വിജയിപ്പിക്കണം. ഏതെങ്കിലും കാരണവശാൽ എന്റെ യാത്രയയപ്പിൽ നിങ്ങൾക്കു പങ്കു ചേരാൻ സാധിച്ചില്ലെങ്കിൽ വിഷമിക്കേണ്ട‌, പാവങ്ങൾക്ക് വേണ്ടിയുള്ള ഈ ഓണത്തിൽ നിങ്ങൾ കാനഡയിലെ ഈ പ്രസ്ഥാനത്തോടൊപ്പം മനസുകൊണ്ട് എങ്കിലും പങ്കുചേരണം. ഈ നന്മ ലോകം എല്ലാം വളരട്ടെ എന്നു ഞാൻ ആശിക്കുന്നു.ദൂരെ എവിടെക്കോ സ്വന്തം ജനത്തെ ഉപേക്ഷിച്ചു പറക്കുന്നവന്റെ മാനസികാവസ്ഥ പ്രവാസികളായ നിങ്ങൾക്ക് മനസ്സിൽ ആക്കാൻ ഒരു പ്രയാസം ഇല്ലല്ലോ. അങ്ങനെ ഒരു മാനസിക അവസ്ഥയിൽ ആണു മക്കളേ ഞാനും.

നമുക്ക് തിരിച്ചു പോകാൻ സമയം ആയിരിക്കുന്നു അനിവാര്യമായ തിരിച്ചു പോക്കിന്റെ അവസാന ദിനം ഒക്ടോബർ ഒന്നിനാണ് .ഇതാ പാതാളത്തിന്റെ അനന്തതയിലേക്ക് നിങ്ങളെ എല്ലാം ഉപേക്ഷിച്ചു ഞാൻ ഏകനായി പോകുന്നു അടുത്ത വർഷം വീണ്ടും കാണാം എന്നാ ശുഭ പ്രതീക്ഷയുമായി..

സമയവും സാഹചര്യവും മനസും ഉള്ളവർ ഈ യാത്രയയപ്പിൽ വരുക, പങ്കുചേരുക ..എല്ലാവരെയും നേരിൽ കാണണം എന്നു നിങ്ങളുടെ മാവേലി ആഗ്രഹിക്കുന്നു. എന്തായാലും ലക്ഷോപലക്ഷം മലയാളികളിൽ ആരെങ്കിലും ഒക്കെ നമ്മെ യാത്ര ആക്കാൻ ഉണ്ടെന്ന ഒരു സന്തോഷം നമ്മുടെ ഈ യാത്രയിൽ നമുക്ക് ആശ്വാസവും സമാധാനവും നൽകുന്നു.

സ്വീകരിക്കാൻ ഉണ്ടാകാം ഒരായിരം പേർ. യാത്രയാക്കാനോ ? നിങ്ങൾ സ്വയം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.