Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീന രജതജൂബിലി വിരുന്ന് നവംബർ അഞ്ചിന്

meena-1

ഷിക്കാഗോ∙ മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (മീന) രജതജൂബിലി വാർഷിക വിരുന്ന് നവംബർ അഞ്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആഷിയാന ബാങ്ക്വറ്റ് ഹാളിൽ (1620 75th Street, Downers Grove, IL) വച്ചു നടക്കും. വടക്കേ അമേരിക്കയിലെ മലയാളികളായ എല്ലാ എൻജിനീയർമാരേയും കോർത്തിണക്കുന്ന ദൗത്യവുമായി ആരംഭിച്ച മീന അതിന്റെ ഇരുപത്തഞ്ചാം വർഷം വിജയകരമായി പൂർത്തിയാക്കുന്നു. പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും കലാ-സാംസ്കാരിക മേഖലകളിൽ പരസ്പര ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും, സാംസ്കാരിക സമ്മേളനം, ശൃംഖലാ കൂടിക്കാഴ്ചകൾ എന്നിവയ്ക്കും മീന വേദിയൊരുക്കുന്നു. അർഹരായ നൂറുണക്കിന് എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെ പുരോഗമനപരമായ പല ദൗത്യങ്ങളും മീന ചെയ്തുകൊണ്ടിരിക്കുന്നു.

എൻജിനീയറിംഗ് സാങ്കേതികവിദ്യയിൽ മഹത്തായ സംഭാവനകൾ നൽകിയ മലയാളി എൻജിനീയർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് ‘എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം മീന എല്ലാവർഷവും നൽകിവരുന്നു. ഈ രജതജൂബിലി ആഘോഷത്തിൽ കഴിഞ്ഞവർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളെ ഒരേ വേദിയിൽ അണിനിരത്തി ഒരു സാങ്കേതിക സെമിനാറും സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ മലയാളി സമൂഹത്തിൽ നിന്നും അമേരിക്കയിൽ കുടിയേറിപ്പാർത്ത് ഉന്നത പദവികൾ വഹിക്കുന്ന ഈ വ്യക്തികളെ നേരിട്ടു കാണുവാനും പരിചയപ്പെടുവാനുമുള്ള അസുലഭ അവസരം മീന ഒരുക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നസമാനമായ നേട്ടം കൈവരിച്ചവർ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതോടൊപ്പം ചോദ്യോത്തരവേളയും ക്രമീകരിച്ചിട്ടുണ്ട്.

വൈകിട്ട് 5.30-നു ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്ത് സംസാരിക്കുന്നതാണ്. അജിത് ചന്ദ്രനും, ചിന്നു തോട്ടവും ഒരുമിച്ച് ഒരുക്കുന്ന സ്വരലയ നൃത്തവാദ്യ കലാപരിപാടി ഈ ആഘോഷത്തിനു മാറ്റുകൂട്ടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മീനയുടെ ആദ്യത്തെ പ്രസിഡന്റ് കോശി വൈദ്യൻ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയിൽ കൺവീനർ ലാലു താച്ചറ്റ് ആഘോഷക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. മലയാളികളായ എല്ലാ എൻജിനീയർമാരേയും അവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ഭാരവാഹികൾ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ജോസഫ് (പ്രസിഡന്റ്) 847 302 1350, സാബു തോമസ് (പി.ആർ.ഒ) 630 890 5045. സെക്രട്ടറി ഫിലിപ്പ് മാത്യു ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.