Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരുന്നു

medicine-tablet

ഫിലഡൽഫിയ∙ ജീവൻ രക്ഷിക്കുവാൻ വേണ്ടി ആംബുലൻസുകാരും ആശുപത്രി ക്യാഷ്വാലിറ്റി ഡോക്ടർമാരും ഉടനെ കൊടുക്കുന്ന മരുന്നുകളുടെ വില 2013നു ശേഷം രണ്ടും മൂന്നും ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്രമേഹരോഗികളിൽ പലരും ഇൻസുലിന്റെ വില വർദ്ധനവുമൂലം കൃത്യസമയത്തു കുത്തിവയ്പ് നടത്താതെ രക്തത്തിലെ ഷുഗറിന്റെ അളവ് കൂടി ആശുപത്രികളെ ആശ്രയിക്കുന്നു. പരിപൂർണ്ണ സുഖം പ്രാപിക്കാതെ താത്കാലികമായ ആശ്വാസം കിട്ടി കഴിയുമ്പോൾ ഡോക്ടർമാർ നിർദ്ദേശിച്ച ഇൻസുലിൻ വാങ്ങുവാൻ പണം ഇല്ലാതെ വീട്ടിലേയ്ക്കു മടങ്ങുന്നു.

അമിതമായി opioid drug ലഹരി കിട്ടുവാൻവേണ്ടി ഉപയോഗിച്ചു മരണ വെപ്രാളത്തോടെ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഉടനെ കൊടുക്കുന്ന Naloxoneന്റെ വില 2013ലെ വിലയിൽനിന്നും ഒന്നര ഇരട്ടി വർദ്ധിച്ചു. ഹൃദയാഘാതത്തിനു പെട്ടെന്നു കൊടുക്കുന്ന പല മരുന്നുകളുടേയും വില മൂന്നിരട്ടിയും ഹൃദയസ്തംഭനത്തിനും കിഡ്നിയുടെ രോഗത്തിനും കൊടുക്കുന്ന lasixന്റെ വില എട്ട് ഇരട്ടിയായും കഴിഞ്ഞ ഏതാനും വർഷമായി ഉയർന്നു. Steroids ഓ Epinephrineഓ കൊടുത്തതിനുശേഷം ശ്വാസ തടസ്സം മാറാതെയുള്ള വീട്ടു പരിചരണത്തിലുള്ള രോഗികൾക്കു കൊടുക്കുന്ന Epsom Saltsന്റെ വില ആറ് ഇരട്ടിയായി കൂടി. ഫയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ആബുലൻസ് സർവ്വീസുകാരും എമേർജൻസി ഡോക്ടർമാരും അനിയന്ത്രിതമായ ഈ വില വർദ്ധനവിൽ പ്രതിക്ഷേധം പ്രകടപ്പിച്ചു.

cherian-korah

സാധാരണ Allergic Reaction ഉള്ളവർക്കും, ചെമ്മീൻ മുതലായ ചില സമുദ്ര മത്സ്യം കഴിച്ച ചിലർക്കും, വിഷമുള്ള തേനീച്ച കുത്തിയവർക്കും ഉടനെ കൊടുക്കുന്ന Epipenന്റെ വില വർദ്ധനവിൽ അമേരിക്കൻ ജനത പരസ്യമായി പ്രതിഷേധിച്ചു. ജനക്ഷോപത്തെ തുടർന്നു Epipenന്റെ ജെനെറ്റിക് വേർഷന്റെ വില അടുത്തനാളിൽ പകുയായി കുറച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ഔഷധം ഉല്പാദിപ്പിക്കുന്നതും പുതിയ മരുന്നുകൾ കണ്ടുപിടിക്കുവാൻ വേണ്ടിയും ആധുനിക ചികിത്സാ രീതികൾക്കുവേണ്ടിയും കൂടുതൽ റിസേർച്ച് നടത്തുന്നതും അമേരിക്കയിലാണ്. അമേരിക്കയിലെ മരുന്നു വില വർദ്ധനവ് അതിശീഘ്രം ഇന്ത്യയിലെ ജനങ്ങളേയും ബാധിക്കും.

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ സ്റ്റാറ്റിസ്റ്റിക് പ്രകാരം ആഗോളതല തലത്തിൽ ഹൃദ്രോഗംമൂലം പ്രതിവർഷം ഒരുകോടി എഴുപതുലക്ഷം പേർ മരിക്കുന്നു. ഇന്ത്യയിൽ ഹൃദ്രോഗംമൂലം മരിക്കുന്നവരുടെ എണ്ണം അവ്യക്തമാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പുതിയ ചികിത്സാ രീതികൾക്കും പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിനും വേണ്ടിയുള്ള ഗവേഷണങ്ങൾ കോടിക്കണക്കിനു ഡോളർ മുടക്കി നടത്തുന്നു. പുതിയ മരുന്നുകൾ കണ്ടുപിടിച്ചു അംഗീകാരം ലഭിച്ചവർ മുടക്കുന്നതിലും അനേകം മടങ്ങു ലാഭത്തിനു മരുന്നു വിറ്റഴിച്ചു കൊള്ളലാഭം കൊയ്യുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ ഉന്നതിയിലുള്ള ഇന്ത്യയും ഗവേഷണരംഗത്ത് വളരെ കൂടുതൽ ശ്രദ്ധ ചെലുത്തണം.

ഡൽഹിയിലെ All India Institute of Medical Sciences അഥവാ എയിംസ് പോലെയുള്ള സ്ഥാപനങ്ങൾ എല്ലാം സംസ്ഥാനങ്ങളിലും സ്ഥാപിക്കുകയും ഗവേഷണങ്ങൾ ആരംഭിക്കുകയും ചെയ്യണം. കേരളംപോലെ പല സംസ്ഥാനങ്ങളിലും പ്രൈവറ്റ് ആശുപത്രിക്കാരും പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരും സ്ഥാപിത താത്പര്യം നിലനിർത്തുവാൻ എയിംസ് നിർമ്മാണത്തിനെതിരായി സമരമുറകൾ ആരംഭിക്കുവാൻ സാദ്ധ്യതയുണ്ട്. നിലവിലുള്ള ഗവണ്മെന്റ് എതിർപ്പുകളെ ജനരക്ഷയ്ക്കുവേണ്ടി ശക്തമായി നേരിടണം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.