Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മിത്രാസ് ഫെസ്റ്റിവൽ 2016’ ജോൺ സക്കറിയായും ലൈസി അലക്സും ഗുഡ്‍വിൽ അംബാസഡർമാർ

mithras-festival-2016

ന്യൂയോർക്ക്∙ നോർത്ത് അമേരിക്കൻ മലയാളികളുടെ നിറങ്ങളുടെയും വർണങ്ങളുടെയും ഉത്സവമായ ‘മിത്രാസ് ഫെസ്റ്റിവൽ 2016’ ന്റെ ഗുഡ്‍വിൽ അംബാസഡർമാരായി നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ ജോൺ സക്കറിയായെയും (ന്യൂജഴ്സി) ലൈസി അലക്സിനെയും (ന്യൂയോർക്ക്) നിയമിച്ചതായി മിത്രാസ് ഫെസ്റ്റിവലിന്റെ ഭാരവാഹികൾ അറിയിച്ചു.

നമ്മുടെ വീട്ടിലെ താരങ്ങളെ ഒരു കുടകീഴിൽ അണിനിരത്തി കൊണ്ട് മിത്രാസ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ് ഷോ മിത്രാസ് ഫെസ്റ്റിവലിൽ പതിവുപോലെ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന നമ്മുടെ തറവാട്ടു മുറ്റത്തു പൂത്ത മുല്ലപൂക്കളുടെ വർണാഭമായ കാഴ്ചകളുടെ വസന്തം തന്നെയാണ് മിത്രാസ് തയാറാക്കുന്നത്. സംഗീതവും നൃത്തവും ലഘുനാടകവും ഉൾപ്പെട്ട ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ! പോയ വർഷങ്ങളിൽ വേദിയിൽ കണ്ട പൂക്കളോടൊപ്പം മണവും നിറവും ഉളള പുതിയ പൂക്കൾക്കൂടി ഈ വർഷം മിത്രാസ് നമുക്ക് വേണ്ടി വേദിയിൽ എത്തിക്കുന്നു.

The Blossoms എന്നു പേരിട്ടിരിക്കുന്ന ഈ കലാമാമാങ്കത്തിന്റെ വേദിയിൽ പോയ വർഷങ്ങളിൽ ആദരിച്ചത് പോലെ ഈ വർഷവും മികച്ച കലാകാരന്മാർക്കുളള അവാർഡ് ദാനവും ആദരണീയനായ കലാകാരനെയും കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു മഹത് വ്യക്തിയെ ഗുരു ദക്ഷിണ നൽകി ആദരിക്കുന്നതാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ലോകമെമ്പാടുമുളള മലയാളികളായ നമ്മൾ ഓരോരുത്തരിൽ നിന്നും മിത്രാസിനു ലഭിച്ച എല്ലാ പ്രോത്സാഹനങ്ങൾക്കും അവർ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഈ വർഷവും ഓരോരുത്തരിൽ നിന്നുമുളള എല്ലാവിധ പ്രാർഥനയും പ്രോത്സാഹനങ്ങളും സഹകരണവും മിത്രാസ് അഭ്യർത്ഥിക്കുന്നു. നമ്മളിൽ ഒരാളായ സാധാരണക്കാരിൽ സാധാരണക്കാരായ നമ്മുടെ സ്വന്തം കലാകാരന്മാരുടെ ഈ വലിയ സംരംഭത്തെ നിങ്ങൾ അനുഗ്രഹിക്കണം. വരും ദിവസങ്ങളിൽ മിത്രാസിനോടൊപ്പം ഈ കലാ മാമാങ്കത്തിനുളള തയ്യാറെടുപ്പിൽ മനസുകൊണ്ടും പ്രാർഥനകൊണ്ടും നമ്മൾ എല്ലാവരും ഉണ്ടാകണം.

അക്കരക്കാഴ്ച ഫെയിം ജോസുക്കുട്ടി, സജിനി, മിത്രാസ് ഷിറാസ്, ഷാജി എഡ് വേർഡ്(ന്യൂയോർക്ക്) എം. സി. മത്തായി, റെജി നൈനാൻ, ഷാജി വില്ല്യൺ, അനീഷ് ചെറിയാൻ, ജോർജ്ജ് സാമുവൽ, രാജുമോൻ തോമസ്, ബോബി ടോംസ്, ശോഭ ജേക്കബ്, അനി നൈനാൻ, സോഫി വിൽസൺ, ജിജു പോൾ എന്നിവർ പങ്കെടുക്കുന്ന ലഘുനാടകവും ബിന്ദിയ പ്രസാദ്(മയൂര സ്കൂൾ ഓഫ് ഡാൻസ്) മാലിനി നായർ(സൗപർണിക ഡാൻസ്) ദിവ്യ ജേക്കബ്(സ്റ്റുഡിയോ 19) മറീന ആന്റണി (ഒറിഗോൺ) സ്മിത ഹരിദാസ്, മേഘന വർമ്മ(ജ്വാല, ന്യുയോർക്ക്), ലക്ഷ്മി ബാലറാം, സിന്ന ചന്ദ്രൻ, നീലിമ നായർ(ന്യൂജഴ്സി), പ്രവീണ മേനോൻ(നൃത്യകല്പന) തുടങ്ങിയ മുപ്പതോളം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധതരം നൃത്ത നൃത്ത്യങ്ങളും സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ ഫ്രാങ്കോയുടെ കീഴിൽ ശാലിനി രാജേന്ദ്രൻ, റോഷിൻ മാമൻ(ന്യൂയോർക്ക്), സുമ നായർ, ജംസൺ കുര്യാക്കോസ്, ജേക്കബ് ജോസഫ്, ലീന ടോംസ്, ദീപ്തി നായർ, അനുഷ്ക ബാഹുലേയൻ, ജോർജ് ദേവസി(വയലിൻ), വില്ല്യംസ് (കീ ബോർഡ് തൃശൂർ) തുടങ്ങി പത്തോളം കലാകാരന്മാർ അണിനിരക്കുന്ന സംഗീത സന്ധ്യയും ഈ കലാ മാമാങ്കത്തിൽ ഉണ്ടായിരിക്കും.

ജാതിമത സംഘടനാ വ്യത്യാസങ്ങൾ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരെയും ഉൾകൊളളിച്ചുകൊണ്ട് അമേരിക്കയിലുളള കലാകാരന്മാരെ വളർത്തികൊണ്ടു വരുന്നതിനുവേണ്ടി 2011 ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു. തുടർന്നു മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളർച്ചയ്ക്കുവേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു. ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവർത്തിക്കുന്ന പ്രവാസി ചാനൽ, അശ്വമേധം പത്രം, മഴവിൽ എഫ്എം., ജോൺ മാർട്ടിൻ പ്രൊഡക്ഷൻ, ഇവന്റ് കാറ്റ്സ് ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങി എല്ലാ മാധ്യമങ്ങളോടും കലാ, സാംസ്കാരിക, സാമൂഹിക സംഘടനകളോടും ഉളള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു. 

Your Rating: