Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രസംഭവമായി സംയുക്ത ഓണാഘോഷം; മഞ്ച്, നാമം, കെസിഎഫ് ആത്മനിർവൃതിയിൽ

onam-new-01

ന്യൂജഴ്സി∙മൂന്നു മലയാളി സംഘടനകൾ ചേർന്നു ന്യൂജഴ്സിയിലൊരുക്കിയ സംയുക്ത ഓണാഘോഷം ചരിത്രമായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി (മഞ്ച്), കേരള കൾച്ചറൽ ഫോറം (കെസിഎഫ്), നാമം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓണാഘോഷം ജനപ്രാതിനിധ്യംകൊണ്ടും സംഘടനകളുടെ പാളിച്ച കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

onam-new-04

സെപ്റ്റംബർ 18-ന് ബർഗൻ ഫീൽഡിലെ കോൺലോൺ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങ് നയനസുന്ദരമായ ഓണാഘോഷ കലാപരിപാടികൾ കൊണ്ടു മുഖരിതമായിരുന്നു.

onam-new-06

ചെണ്ട വാദ്യം, ശിങ്കാരിമേളം, തിരുവാതിര, കൈകൊട്ടിക്കളി, ചാക്യാർകൂത്ത് തുടങ്ങി അസോസിയേഷനുകളിലെ അംഗങ്ങളുടെ മക്കളുടെ നൃത്തനൃത്യങ്ങളും ഓണാഘോഷത്തിനു മാറ്റുകൂട്ടി. മഞ്ചിന്റെ അംഗങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ നൃത്തവും കലാഭവൻ ജോഷി, സാബു തിരുവല്ല, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യംസ്, പ്രമുഖ ഗായകൻ ജെംസൺ കുര്യാക്കോസ് എന്നിവരുടെ സംഗീത കോമഡി ഷോയും കാണികളെ ഇളക്കിമറിച്ചു.

onam-new-03

ചരിത്രത്തിൽ ആദ്യമായി കക്ഷിരാഷ്ട്രീയ ദേദമില്ലാതെ നേതാക്കളും പ്രമുഖരും പങ്കെടുത്തു. ഫൊക്കാന, ഫോമ എന്നീ ദേശീയ സംഘടനകൾ, ട്രൈസ്റ്റേറ്റ് മേഖലയിലെ എല്ലാ കലാ, സാംസ്കാരിക സംഘടനകൾ, മതസമുദായ നേതാക്കൾ, ബിസിനസ് സാമ്പത്തിക രംഗത്തെ പ്രമുഖർ എന്നിവർക്കു പുറമെ ബർഗൻഫീൽഡ് കൗണ്ടിയിലെ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ഓണാഘോഷത്തിനായി ഒത്തുചേർന്നു.

മലയാളികൾക്കു പുറമെ അമേരിക്കക്കാരും ഓണാഘോഷത്തിൽ ഭാഗഭാക്കായി.

onam-new-05

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലാർ ജനറൽ റീവാ ഗാംഗുലിദാസ് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ട്രൈസ്റ്റേറ്റിലെ വിവിധ സംഘടനാ മേഖലകളിലെ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അമേരിക്കൻ മലയാളികളുടെ ആത്മീയഗുരുവായ ഫാ. മാത്യു കുന്നത്ത്്, ഫാ. ബാബു എന്നിവർ ചേർന്ന് രണ്ട ാമത്തെ തിരിയും മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, കെ.സി.എഫ്. പ്രസിഡന്റ് ദാസ് കണ്ണമ്പള്ളി, നാമം പ്രസിഡന്റ് ഗീതേഷ് തമ്പി എന്നിവർ ചേർന്ന് മൂന്നാമത്തെ തിരിയും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജി വർഗീസ്, നാമം രക്ഷാധികാരി ടി.എസ് ചാക്കോ എന്നിവർ ചേർന്ന് നാലാമത്തെ തിരിയും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാന വുമൻസ് ഫോറം ചെയർപേഴ്സൺ ലീല മാരറ്റ്, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ്, ഫോമ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ്, ഫോമ നേതാവ് ജോസ് ഏബ്രാഹം എന്നിവർ ചേർന്ന് അഞ്ചാമത്തെ തിരിയും മഞ്ച് സെക്രട്ടറി സുജ ജോസ്, വൈസ് പ്രസിഡന്റ് ഉമ്മൻ ചാക്കോ, നാമം സെക്രട്ടറി സജിത് ഗോപിനാഥ്, കെസിഎഫ് വൈസ് പ്രസിഡന്റ് എൽദോ പോൾ, സെക്രട്ടറി ദേവസി പാലാട്ടി തുടങ്ങിയവർ ആറാമത്തെ തിരിയും പ്രമുഖ വ്യവസായികളായ വർക്കി ഏബ്രാഹാം, ബേബി ഊരാളിൽ, ദിലീപ് വർഗീസ്, ബർഗൻഫീൽഡ് മേയർ നോർമൻ ഷ്മെൽസ് തുടങ്ങിയവർ ചേർന്ന് ഏഴാമത്തെ തിരിയും തെളിച്ചതോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.

onam-new-07

കെസിഎഫിന്റെ 26-ാം വാർഷികച്ചടങ്ങിൽ കോൺസുലാർ ജനറൽ റീവ ഗാംഗുലി ദാസ് ഉദ്ഘാടനം ചെയ്തു.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, ഹഡ്സൺവാലി മലയാളി അസോസിയേഷൻ, കാഞ്ച്, കെസിഎൻജെ, കേരള എൻജിനീയറിങ് അസോസിയേഷൻ, മിത്രാസ്, ഇസിഎഫ്എൻജെ, എഫ്എംആർഎൽഎഫ്, കെസിഎഫ്, ലിംക, കെസിസിഎൻഎ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും സ്പോൺസർമാരായ തോമസ് മലയിൽ, ബാബു ജോസഫ്, ഏബ്രഹാം തോമസ്, സ്റ്റെർളിൻ ഫുഡ്സ് തുടങ്ങിയവരും വമ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.

മാധ്യമരംഗത്തെ പ്രമുഖരായ ജോർജ് ജോസഫ്, ജോർജ് തുമ്പയിൽ, സുനിൽ ട്രൈസ്റ്റാർ, രാജു പള്ളത്ത്, മധുരാജൻ, ബിജുജോൺ, ഫിലിപ്പ് മാരറ്റ്, ഷിജോ പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.

ഫോമ സെക്രട്ടറി ഇലക്ട് ജിബി തോമസ്, വൈസ് പ്രസിഡന്റ് ഇലക്ട് ലാലി കളപ്പുരയ്ക്കൽ, കെസിസിഎൻഎ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം ലൈസി അലക്സ്, ഫൊക്കാന നേതാവ് അലക്സ് തോമസ്, കാഞ്ച് പ്രസിഡന്റ് അലക്സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ് തുടങ്ങിയവരും ഓണാഘോഷത്തിൽ പങ്കാളികളായി.

onam-new-08

ന്യൂജഴ്സിയിലെ പ്രമുഖ ഡാൻസ് സ്കൂളുകളായ കലാശ്രീ ഡാൻസ് സ്കൂൾ, മയൂർ സ്കൂൾ ഓഫ് ആർട്സ്, നൂപുര ഡാൻസ് സ്കൂൾ, സൗപർണിക ഡാൻസ് അക്കാദമി എന്നിവിടങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിച്ച ശാസ്ത്രീയ, ബോളിവുഡ് നൃത്തങ്ങൾ ഓണാഘോഷത്തിന് പൊലിമ കൂട്ടി.

എല്ലാ അസോസിയേഷനുകളുടെയും ഭാരവാഹികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഓണാഘോഷത്തിനു തുടക്കം കുറിച്ച ഭദ്രദീപത്തിന് തിരികൊളുത്തിയതെന്നത് ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്. ന്യൂജഴ്സിയിലെ മലയാളികൾ ഒരൊറ്റ ഓണം എന്ന ആശയത്തിനു മികച്ച പിന്തുണ നൽകിയതാണ് ഈ ഓണാഘോഷത്തിന്റെ വിജയരഹസ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ സംഘടനകളെയും ഒരൊറ്റക്കുടക്കീഴിൽ കൊണ്ടുവരാൻ ഈ ഓണാഘോഷത്തിന് കഴിഞ്ഞെന്നതും മറ്റൊരു പ്രത്യേകതയാണ്.

താലപ്പൊലിയേന്തിയ മലയാളിപ്പെൺകൊടികൾ, ചെണ്ടവാദ്യം, ശിങ്കാരിമേളം തുടങ്ങിയ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് മുഖ്യാതിഥിയെ വേദിയിലേയ്ക്ക് ആനയിച്ചത്. ഓണപ്പൂക്കളവും വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ സമ്പൽസമൃദ്ധിയുമായി ഓണസദ്യയും ഓണാഘോഷത്തിന് പെരുമകൂട്ടി.

സ്വാദ് റസ്റ്ററന്റ് ആണ് രുചികരമായ ഓണസദ്യ ഒരുക്കിയത്. ഇവന്റ് കാറ്റ്സ് ഒരുക്കിയ സൗണ്ട ് ലൈറ്റ്സ് കലാപരിപാടികൾക്കു പൊലിമ കൂട്ടി. ട്വിലൈറ്റിന് ആയിരുന്നുു ഫോട്ടോഗ്രഫിയുടെ ചുമതല.

വിവിധ കർമ്മമേഖലകളിൽ മികവ് തെളിയിച്ചവരെ പൊന്നാടയും ഫലകങ്ങളും നൽകി ആദരിച്ചു. നിരവധി പ്രമുഖരെ വേദിയിലേക്ക് ആനയിച്ച് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി ആയിരുന്നു പൊതുപരിപാടിയിൽ പ്രമുഖരെ പരിചയപ്പെടുത്തിയത്. മഞ്ച് കൾച്ചറൽ സെക്രട്ടറി ഷൈനിയും സഹായിയായിരുന്നു. തുടർന്നു നടന്ന കലാപരിപാടികൾക്ക് കെസിഎഫ് സെക്രട്ടറി ദേവസി പാലാട്ടി, മഞ്ച് സെക്രട്ടറി സുജ ജോസ്, നാമം ട്രഷറർ ആശ വിജയൻ എന്നിവർ എംസിമാരായിരുന്നു.

വരുംവർഷങ്ങളിൽ കൂടുതൽ സംഘടനകളെ അണിനിരത്തി ഓണാഘോഷം നടത്തുമെന്ന വിളംബരത്തോടെയാണ് ഓണാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചത്.

വാർത്ത∙ഫ്രാൻസിസ് തടത്തിൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.