Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യുയോര്‍ക്കില്‍ എന്‍ ക്ലെക്‌സ് - ആര്‍.എന്‍ പരിശീലന ക്ലാസ് തുടങ്ങുന്നു

coaching-class

ന്യുയോര്‍ക്ക്∙ പലവട്ടം എന്‍ ക്ലെക്‌സ്­ആര്‍.എന്‍. പരീക്ഷ എഴുതിയിട്ടും പാസാകാത്ത ഒട്ടേറെ പേര്‍ക്ക് മികച്ച കോച്ചിങിലൂടെ വിജയം നേടിക്കൊടുത്ത നെല്‍കെയറും പ്രൊഫ. ലവ്‌ലി വര്‍ഗീസും വീണ്ടും പരിശീലന ക്ലാസ് തുടങ്ങുന്നു. ആദ്യ ബാച്ചിന്റെ പരിശീലനം ഒക്ടോബര്‍ 10നു റോക്ക് ലാന്‍ഡ് കൗണ്ടിയിലെ വെസ്റ്റ് നയാക്കില്‍ തുടങ്ങും. ഇതിനുള്ള രജിസ്‌ട്രേഷനും അസസ്മന്റ് ടെസ്റ്റും ആരംഭിച്ചു. ആറാഴ്ചത്തെ തീവ്ര കോച്ചിങാണ്. ആവശ്യമുള്ളവര്‍ക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഉണ്ട്. 

ഓരോരുത്തര്‍ക്കും വേണ്ടി പ്രത്യേക കോച്ചിങാണ് നല്‍കുക. ഓരോരുത്തരുടെയും അറിവ് വിലയിരുത്തി കുറവുകള്‍ നികത്തുന്ന രീതിയാണു സ്വീകരിച്ചിരിക്കുന്നത്. തിയറിയില്‍ വീണ്ടും ഓര്‍മ്മ പുതുക്കല്‍, പുതിയ കരിക്കുലത്തിന് അനുസരിച്ചുള്ള ടെസ്റ്റ് പ്ലാന്‍, പ്രായോഗിക പരിശീലനം, ടെസ്റ്റ് എഴുതുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കും. നാലായിരത്തിൽപ്പരം ചോദ്യങ്ങള്‍ക്ക് അധ്യാപികയുമായി ചര്‍ച്ച നടത്താം. എപ്പോള്‍ വേണമെങ്കിലും കോച്ചിങ് സെന്ററില്‍ ചെല്ലാനും ടെസ്റ്റ് എടുക്കുവാനുമുള്ള സൗകര്യം ആറാഴ്ചയും ഉണ്ടാകും. പതിനായിരത്തിലേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പരിശീലിക്കുക വഴി നഴ്‌സിങിനെക്കുറിച്ച് ആഴത്തിലുള്ള അറിവാണ് ലഭ്യമാവുക.

സ്‌റ്റേറ്റ് ടെസ്റ്റ് എഴുതി പാസാകാത്തവര്‍ക്ക് വീണ്ടും സൗജന്യമായി പഠിക്കാനും അവസരം നല്‍കുന്നു.
പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകവും കരിക്കുലവും ലവ്‌ലി വര്‍ഗീസ് തന്നെ രൂപപ്പെടുത്തിയതാണ്
നഴ്‌സിങില്‍ മാസ്‌റ്റേഴ്‌സും എം.ബി.എയുമുള്ള ലവ്‌ലി കൊളബിയ പ്രിസ്ബിറ്റീരിയനില്‍ നഴ്‌സിങ് ഡയറക്ടറായിരുന്നു.

2001ല്‍ പേയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും നഴ്‌സിങ് പഠിച്ചു വന്നവര്‍ക്ക് ക്ലാസില്‍ പഠിപ്പിക്കുന്നതിന്റെ മൂന്നിലൊന്നെ മനസിലാകുന്നുള്ളു എന്നു ബോധ്യമായി. പ്രധാന കാരണം അമേരിക്കയിലെ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ് സിലബസ് എന്നതായിരുന്നു. വിദേശത്തു നിന്ന് വന്നവരുടെ വിഷമാവസ്ഥ കണ്ടപ്പോള്‍ അവരെ സഹായിക്കണമെന്ന് തോന്നി. അങ്ങനെ 2001ല്‍ എന്‍ ക്ലെക്‌സ് പരിശീലനം ആരംഭിച്ചു. അതിനായി ടെക്സ്റ്റ് ബുക്കും തയ്യാറാക്കി. ആദ്യ ബാച്ചില്‍ പരീക്ഷ എഴുതിയ 93 ശതമാനം പേരും വിജയിച്ചത് പ്രചോദനമായി. അവരില്‍ പലരും പലവട്ടം ആര്‍.എന്‍. പരീക്ഷ എഴുതി പാസാകാത്തവരായിരുന്നു.

തുടര്‍ന്ന് 2007 വരെ ക്ലാസുകള്‍ തുടര്‍ന്നു. പിന്നീട് ജോലിത്തിരക്ക് കൂടി. പിഎച്ച്ഡി പരിശീലനവും ആരംഭിച്ചു. അതോടെ ക്ലാസ് തുടരാന്‍ സമയമില്ലാതായി. അമേരിക്കയില്‍ നൂറോളം പേര്‍ കോഴ്‌സ് വഴി വിജയിച്ച് ജീവിതം കെട്ടിപ്പടുത്തു. ബാംഗ്ലൂരില്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടായിരത്തോളം പേര്‍ക്ക് വീഡിയോ ക്ലാസിലൂടെ പരിശീലനം നല്‍കി. യുക്രെയ്‌നില്‍ കരിക്കുലം തയ്യാറാക്കുന്നതില്‍ പങ്കു വഹിച്ചു. കൊളംബിയ പ്രിസ്ബിറ്റീരിയനില്‍ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചു. ടെക്‌സസില്‍ നിന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലവ്‌ലി ന്യുയോര്‍ക്കില്‍ നിന്നാണ് ബിരുദങ്ങള്‍ നേടിയത്.

ന്യുയോര്‍ക്കില്‍ പേഷ്യന്റ് എജ്യൂക്കേഷനു വേണ്ടി ഈ വര്‍ഷം തയ്യാറാക്കിയ പ്രബന്ധത്തിനു സ്‌റ്റേറ്റിന്റെ ക്ലിയര്‍ മാര്‍ക്ക് അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇതടക്കം ഒട്ടേറേ അവാര്‍ഡുകള്‍ ലവ്‌ലിക്ക് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Phone: 845 270 9490; 845 270, Email: 9490; 8452709490, info@nellcare.com. email-info@nellcare.com.

Your Rating: