Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം രജതജൂബിലിയുടെ നിറവിൽ

philadelphiaperunal-pic

ഫിലഡൽഫിയ∙ പരിശുദ്ധ കന്യകമറിയം അമ്മയുടെ ധന്യനാമത്തിൽ 1901 മേയ് 11നു സ്ഥാപിതമായ, നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ’സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയം ഓഫ് ഫിലഡൽഫിയ’ (514 Devereaux Ave) സസന്തോഷം 25 വർഷം പൂർത്തിയാക്കുന്നു. ഈ അവസരത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചു വാർഷികദിനവും സിൽവർ
ജൂബിലിയും നന്ദിയോടെയും ഏറ്റം ഭക്ത്യാദരപൂർവ്വവും ഓഗസ്റ്റ് 27, 28 തീയതികളിൽ ആഘോഷിക്കുന്നു.

ഈ ഇടവക പരിശുദ്ധമാതാവിന്റെ പ്രാർത്ഥനയാൽ ഫിലഡൽഫിയയിലും ചുറ്റുപാടും ഉള്ള മലങ്കര ഓർത്തഡോക്സ് വിശ്വാസകുടുംബങ്ങൾക്ക് വേണ്ടതായ ആത്മീയശുശ്രൂഷകൾ ഇടവക വികാരി റവ. ഫാദർ ഡോക്ടർ സാമുവേൽ കെ. മാത്യുവിന്റെ നേതൃത്വത്തിൽ അനുഗ്രഹപ്രദമായ രീതിയിൽ നിർവ്വഹിച്ചുപോരുന്നു.

ഇടവകയുടെ മുൻവികാരിയും നിലക്കൽ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസനസഹായ മെത്രാപ്പോലീത്തായുമായ അഭി.ജോഷ്വ മാർ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യസാന്നിധ്യത്തിലും സാഹോദരീ ഇടവകവികാരിമാർ, മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (MOCF), എക്യൂമെനിക്കൽ പ്രസ്ഥാനനേതാക്കൾ, ഇടവകജനങ്ങൾ, സുഹൃത്തുക്കൾ, എന്നിവരുടെ സഹകരണത്തിലും 27-നു ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു.

അഭി.തിരുമേനിക്ക് സ്വാഗതമരുളി സ്വീകരിക്കുന്നതോടൊപ്പം സന്ധ്യാനമസ്കാരം, ദേവാലയത്തിനുചുറ്റുമുള്ള സമീപവീഥികളിൽ കൂടി റാസ പ്രദക്ഷിണം, ആശംസാ സമ്മേളനം, സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ ഗാനങ്ങൾ, രജതജൂബിലി സുവനീർപ്രകാശനം, ആശിർവാദം, ശേഷം അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

28-നു ഞായറാഴ്ച രാവിലെ ഒൻപതരമണിക്കു പ്രഭാതനമസ്കാരവും തുടർന്ന് അഭി.നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിലും വെരി റെവ. കെ. മത്തായികോറെപ്പിസ്കോപ്പായുടെയും റെവ. ഫാദർ എബിപൗലോസിന്റേയും സഹകാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽകുർബാനയും പ്രദക്ഷിണവും ആശിർവാദവും നേർച്ചവിളമ്പും ദൈവകൃപയാൽ നടത്തുന്നതാണ്.

അമേരിക്കൻ ഭദ്രാസനത്തിന്റെ മുൻ അധിപനായിരുന്ന കാലംചെയ്ത മാർബർണബാസ് തിരുമേനിയേയും, മുൻ ഇടവകവികാരിമാരായിരുന്ന വെരിറെവ. ഡോക്ടർ പി. എസ്.സാമുവേൽ കോറെപ്പിസ്കോപ്പ, അഭി.നിക്കോദിമോസ് മെത്രാപ്പോലീത്താ (അന്ന് റെവ. ഫാദർ എം. ജോൺസൻ), വെരി റെവ. യൂഹാനോൻ റമ്പാൻ (പഴയ സെമിനാരി, കോട്ടയം), റെവ. ഫാദർ ബാബു വർഗ്ഗീസ് എന്നിവരേയും അവരുടെ നിസñുല്യമായ സ്നേഹത്തിനും, കരുതലിനും, സേവനത്തിനും, പ്രാർത്ഥനകൾക്കും ഇടവക എന്നും കടപ്പെട്ടിരിക്കുന്നു. എല്ലാവിശ്വാസികളുടെയും പ്രാർത്ഥനകളും സാന്നിധ്യവും ഇടവക വികാരി റെവ. ഫാദർ ഡോക്ടർ സാമുവേൽ കെ. മാത്യുവിന്റേയും ഇടവകജനങ്ങളുടെയും നാമത്തിൽ ആഹ്വാനംചെയ്വുന്നു. ജൂബിലി സുവനീറിലേക്ക് സഹരിച്ചിട്ടുള്ള എല്ലാവര്ക്കും കോഓഡിനേറ്റർ ബിജുമാത്യു പ്രത്യേകം നന്ദി അറിയിക്കുന്നു. പരിശുദ്ധദൈവമാതാവിന്റെ മദ്ധ്യസ്ഥത സകലർക്കും കോട്ടയായിരിക്കട്ടെ.

Rev. Fr. Dr. Samuel K. Mathew (Vicar)
Mr. AbinBabu (Trustee)
Mr. Thomas Abraham (Secretary)

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: